ടാറ്റ പുത്തൻ പ്ലാൻ ഇട്ടോ, ഇല്ലേൽ ഇവി സെഗ്മെന്റ് മഹീന്ദ്ര അടിച്ചോണ്ട് പോവും; ടെസ്റ്റ് റൺ തുടങ്ങി XUV700 ഇവി

നാട് ഓടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ പ്രമാണം, വാഹന വ്യവസായത്തിലും ഇത് ബാധകമാണ്. ഇന്ന് എല്ലാവരും പെട്രോൾ ഡീസൽ വാഹനങ്ങളെ വിട്ട് ഇവികൾക്ക് പിന്നാലെയാണ്. പല പ്രമുഖ വാഹന നിർമ്മാതാക്കളും അതിനാൽ തന്നെ ഇലക്ട്രിക് മേഖലയിലേക്ക് ശ്രദ്ധ വെയ്ക്കുകയാണ്. പ്രാദേശിക വാഹന ഭീമന്മാരായ ടാറ്റയും മഹീന്ദ്രയും എല്ലാം ഇതിന് പിന്നാലെ തന്നെ.

മഹീന്ദ്രയുടെ XUV.e, BE റേഞ്ചിലുള്ള ഇലക്ട്രിക് എസ്‌യുവികൾ ഒരു അട്ടിമറിയിലൂടെ ഇവി വിപണി കൈക്കലാക്കാൻ ഒരുങ്ങുകയാണ്. 2022 ഓഗസ്റ്റ് 15 -നാണ് ഇവ ആദ്യമായി പ്രദർശിപ്പിച്ചത്. ഇന്ത്യൻ വിപണിയെയും ഒന്നിലധികം ആഗോള വിപണികളെയും കമ്പനി ഇവയിലൂടെ ലക്ഷ്യമിടുന്നു. ഈ എസ്‌യുവികളിൽ ആദ്യം എത്തുന്നത് XUV.e8 എന്ന മോഡൽ ആയിരിക്കും.

ടെസ്റ്റ് റൺ തുടങ്ങി മഹീന്ദ്ര XUV700 ഇവി

ഇത് രാജ്യത്തെ പ്രിയപ്പെട്ട മിഡ് സൈസ് എസ്‌യുവിയായ XUV700 -ന്റെ ഇലക്ട്രിക് പതിപ്പാണ്. ഇവിയുടെ വരവ് കൂടുതൽ വ്യക്തമാക്കിക്കൊണ്ട് പരീക്ഷണയോട്ടത്തിന് ഇടയിൽ ടെസ്റ്റ് മോഡൽ ക്യാമറയിൽ കുടുങ്ങിയിരിക്കുകയാണ്. ഈ സ്പൈ ചിത്രങ്ങൾ വാഹനത്തിന്റെ മുൻഭാഗം കാണിക്കുന്നു. സ്ഥിരമായ വിൽപ്പനയും കാര്യമായ ഡിമാൻഡുമുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നാണ് XUV700. വാഹനത്തിനായുള്ള കാത്തിരിപ്പ് കാലയളവും വളരെ ഉയർന്നതാണ്.

ഇലക്ട്രിക് എസ്‌യുവി മേഖലയിൽ വിഹിതം മെച്ചപ്പെടുത്താനുള്ള മഹീന്ദ്രയുടെ അഭിലാഷങ്ങൾ പുതിയ INGLO പ്ലാറ്റ്‌ഫോമിലൂടെ ശരിയായ പാതയിലാണ് എന്ന് നിസംശയം പറയാം. INGLO എന്ന പേര് മഹീന്ദ്രയുടെ എക്സ്പോർട്ട് അഭിലാഷങ്ങളെ വ്യക്തമായി പ്രതിനിധീകരിക്കുന്നു, ഇത് ഇന്ത്യയെയും (IN) ഗ്ലോബൽ (GLO) വിപണിയേയും പ്രതിനിധീകരിക്കുന്നു.

ടെസ്റ്റ് റൺ തുടങ്ങി മഹീന്ദ്ര XUV700 ഇവി

ആദ്യമായിട്ടാണ്, XUV.e8 ടെസ്റ്റ് മോഡലുകളുടെ പ്രണ്ട് ഫാസിയ നമുക്ക് കാണാൻ കഴിയുന്നത്. യുകെയിലെ ഇവയുടെ അരങ്ങേറ്റ വേളയിൽ, മഹീന്ദ്ര XUV.e8 -ന്റെ ഒരു വർക്കിംഗ് പ്രോട്ടോടൈപ്പ് നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു. ചെന്നൈയിൽ അടുത്തിടെ കണ്ടെത്തിയ ഏറ്റവും പുതിയ ടെസ്റ്റ് മോഡലുകൾക്ക് പ്രോട്ടോടൈപ്പിൽ കാണുന്നതിന് സമാനമായ ഡിസൈൻ ശൈലികൾ ലഭിക്കുന്നു, പ്രത്യേകിച്ച് ഫ്രണ്ട് ഫാസിയയിൽ ഇവ വ്യക്തമാണ്. ഈ ഡിസൈൻ പ്രൊഡക്ഷൻ-സ്‌പെക്കും ഫൈനലുമാണ് എന്ന് തോന്നുന്നു.

നടുവിൽ വിശാലമായ എൽഇഡി ലൈറ്റ് ബാർ നമുക്ക് കാണാം, ഈ ലൈറ്റ്ബാർ C -ആകൃതിയിലുള്ള എൽഇഡി DRL -കളിലേക്ക് ലയിക്കുന്നു. അടുത്തിടെ കണ്ടെത്തിയ XUV300 ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ ഡിസൈൻ സവിശേഷതകളും ഇതിനുണ്ട്, ഒരേ ഫാമിലിയുടേയും DNA -യുടെയും ഭാഗമാവാം ഇത്. ഈ LED സിഗ്നേച്ചർ ഘടകങ്ങൾ XUV.e8 -ന്റെ വെർട്ടിക്കലായി ക്രമീകരിച്ചിരിക്കുന്ന LED ഹെഡ്‌ലൈറ്റുകളിൽ നമുക്ക് കാണാം.

ടെസ്റ്റ് റൺ തുടങ്ങി മഹീന്ദ്ര XUV700 ഇവി

ഹെഡ്‌ലൈറ്റുകൾക്കൊപ്പം പ്രൊജക്ടർ സെറ്റപ്പും ഉണ്ടായിരിക്കാം. അവയ്ക്ക് താഴെ, ഒരു ട്രിപ്പിൾ ഐസ് ക്യൂബ് LED ഫോഗ് ലൈറ്റുകൾ എന്ന പോലെ കാണപ്പെടുന്നു. ഇവയ്ക്ക് കോർണറിംഗ് ഫംഗ്ഷനും ലഭിച്ചേക്കാം. ഫ്രണ്ട് ബമ്പർ ഒരു പുതിയ യൂണിറ്റാണ്, കൂടാതെ രണ്ട് ഹൊറിസോണ്ടൽ എയർ ഇൻടേക്കുകൾക്ക് നടുവിലൊരു റഡാർ മൊഡ്യൂളും നൽകിയിരിക്കുന്നു. പിന്നിൽ ഇപ്പോഴും ICE XUV700 -ക്ക് സമാനമായ ടെയിൽ ലൈറ്റുകളാണ് കാണപ്പെടുന്നത്. പ്രൊഡക്ഷൻ-സ്പെക്ക് XUV.e8 -ന് വ്യത്യസ്തമായ ടെയിൽ ലൈറ്റുകൾ ലഭിച്ചേക്കാം.

ഇന്റീരിയറിലേക്ക് നീങ്ങിയാൽ, മഹീന്ദ്ര ഒരു ട്രിപ്പിൾ-ഡിസ്‌പ്ലേ സജ്ജീകരണം ഇതിൽ നടപ്പിലാക്കുന്നതായി കാണാം. ഡാഷ്‌ബോർഡ് രൂപകൽപ്പനയിൽ ഈ സിസ്റ്റം ആധിപത്യം സ്ഥാപിക്കും. മൂന്ന് സ്‌ക്രീനുകളുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് നിങ്ങൾ ആശ്ചര്യപ്പെടുകയാണെങ്കിൽ, ഒന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഒന്ന് ഇൻഫോടെയിൻമെന്റിനും ഒന്ന് ഫ്രണ്ട് പാസഞ്ചറിനുമായി സെറ്റ് ചെയ്തിരിക്കുന്നു. സെന്റർ കൺസോൾ XUV700 -ക്ക് സമാനമാണ്, കൂടാതെ ഒരു പരമ്പരാഗത ഗിയർ സെലക്ടറും ഡ്രൈവ് മോഡുകൾക്കായി ഒരു സർക്കുലർ ഡയലും ഇതിലുണ്ട്. സ്റ്റിയറിംഗും പുതിയതാണ് എന്ന് കാണാം.

ടെസ്റ്റ് റൺ തുടങ്ങി മഹീന്ദ്ര XUV700 ഇവി

സ്പോട്ട് ചെയ്ത മഹീന്ദ്ര XUV700 ഇലക്ട്രിക്കിന് 4,740 mm നീളവും 2,762 mm വീൽബേസും ഉണ്ട്. മഹീന്ദ്ര അതിന്റെ INGLO പ്ലാറ്റ്‌ഫോമിനായി ഫോക്‌സ്‌വാഗണിന്റെ MEB സെല്ലുകളെ BYD -യുടെ പ്രിസ്മാറ്റിക് ബ്ലേഡ് സെല്ലുകളിലേക്ക് മാറ്റിസ്ഥാപിക്കുന്നു. ബാറ്ററി ശേഷി 60 kWh മുതൽ ആരംഭിച്ച് 80 kWh വരെ നീളുന്നു. സിംഗിൾ മോട്ടോർ RWD, AWD ഡ്യുവൽ മോട്ടോർ ലേയൗട്ടുകൾ വാഹനത്തിൽ സാധ്യതയുണ്ട്.

റിയർ മോട്ടോറാണ് പ്രൈമറി, AWD സജ്ജീകരണത്തിൽ ഫ്രണ്ട് മോട്ടോറിനേക്കാൾ കൂടുതൽ മികവ് വാഗ്ദാനം ചെയ്യും. RWD മോഡലുകൾക്കൊപ്പം, ഫ്രണ്ട് മോട്ടോർ വരുന്നില്ല. എന്നിരുന്നാലും, XUV.e8 അത് അടിസ്ഥാനമാക്കിയുള്ള XUV700 ICE എസ്‌യുവിയേക്കാൾ ഡൈനാമിക്കലി ബെറ്ററാണ്, XUV700 പ്രാഥമികമായി AWD ഓപ്ഷനുള്ള FWD മോഡലാണ്. AWD മോഡലുകൾക്കൊപ്പം മൊത്തം പവർ ഔട്ട്പുട്ട് 350 bhp വരെ ഉയരാം.

Source: Team BHP

More from DriveSpark

Article Published On: Tuesday, November 21, 2023, 10:45 [IST]
English summary
Mahindra xuv e 8 caught in camera while testing revealing front fascia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X