മഹീന്ദ്ര XUV300 പരിഷ്‌കാരിയായി വിപണിയില്‍; വില കുറച്ച് കൂടും

ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. അടുത്ത കാലത്തായി തൊട്ടതെല്ലാം പൊന്നാക്കുന്ന മഹീന്ദ്രയുടെ മോഡല്‍ നിരയിലുള്ള സബ് 4 മീറ്റര്‍ എസ്‌യുവിയാണ് XUV300. കമ്പനിക്ക് മികച്ച വില്‍പ്പന നേടിക്കൊടുന്നുന്ന എസ്‌യുവി ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര.

8.41 ലക്ഷം മുതല്‍ 14.14 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം, ഇന്ത്യ) പരിഷ്‌കരിച്ചെത്തുന്ന മഹീന്ദ്ര XUV300 എസ്‌യുവിയുടെ വില. ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ബിഎസ്6 രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. കൂടാതെ, പുതുക്കിയ മഹീന്ദ്ര XUV300 രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാങ്ങാനാകുക. 1.2 ലിറ്റര്‍, 3-സിലിണ്ടര്‍, ഡയറക്ട്-ഇഞ്ചക്ഷന്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്.

മഹീന്ദ്ര XUV300 പരിഷ്‌കാരിയായി വിപണിയില്‍; വില കുറച്ച് കൂടും

ഈ എഞ്ചിന്‍ 109 bhp പവറും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് രണ്ടാമത്തേത്. ഈ എഞ്ചിന്‍ 115 bhp കരുത്തും 300 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഉപഭോക്താക്കള്‍ക്ക് 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 6-സ്പീഡ് AMT യൂണിറ്റും രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ക്കുമൊപ്പം തിരഞ്ഞെടുക്കാമെന്നതും എടുത്തുപറയേണ്ടതാണ്. പരിഷ്‌കരിച്ചെത്തുന്ന മഹീന്ദ്ര XUV300 എസ്‌യുവി മൊത്തം 14 വേരിയന്റുകളില്‍ ലഭ്യമാണ്.

ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള വലിയ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, സ്റ്റിയറിംഗ് മോഡുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍ എന്നിവയടക്കം നിരവധി ഫീച്ചറുകള്‍ XUV300 എസ്‌യുവിയുടെ ടോപ് എന്‍ഡ് മോഡലില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യയില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും സുരക്ഷിതമായ സബ്-4 മീറ്റര്‍ എസ്‌യുവികളിലൊന്നായി മഹീന്ദ്ര XUV300 തുടരുന്നു.

മഹീന്ദ്ര XUV300 പരിഷ്‌കാരിയായി വിപണിയില്‍; വില കുറച്ച് കൂടും

മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷക്കായി ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ മോഡല്‍ 5-സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി കാറിന് 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചു. മുതിര്‍ന്നവരുടെ സുരക്ഷയും കുട്ടികളുടെ സുരക്ഷാ സ്‌കോറും ഇന്ത്യന്‍ വിപണിയിലെ മറ്റേതൊരു കാറിനേക്കാളും ഉയര്‍ന്നതാണ്. 6 എയര്‍ബാഗുകള്‍, കോര്‍ണര്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍ (CBC), ഇബിഡി ഉള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ (TC) എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകളും കാറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോണ്‍, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ്, മാരുതി സുസുക്കി ബ്രെസ, ഹോണ്ട WR-V എന്നീ മോഡലുകള്‍ക്കെതിരെയാണ് XUV300-യുടെ മത്സരം. കൂടുതല്‍ പെര്‍ഫോമന്‍സുള്ള XUV300 കിട്ടിയെങ്കില്‍ കൊള്ളാമായിരുന്നു എന്നാഗ്രഹിക്കുന്നവര്‍ക്കായി കഴിഞ്ഞ വര്‍ഷം കമ്പനി മഹീന്ദ്ര XUV300 ടര്‍ബോസ്പോര്‍ട്ട് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 12.34 ലക്ഷം രൂപയാണ് (ഓണ്‍ റോഡ്, മുംബൈ) ഈ മോഡലിന്റെ വില.

മഹീന്ദ്ര XUV300 പരിഷ്‌കാരിയായി വിപണിയില്‍; വില കുറച്ച് കൂടും

എസ്‌യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് മുകളിലാണ് ഇതിന്റെ ഇരിപ്പിടം. 1.2 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. 128 bhp പവറും 230 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന പെട്രോള്‍ എഞ്ചിനാണ് XUV300 ടര്‍ബോസ്പോര്‍ട്ടിന്റെ ഹൈലൈറ്റ്. ഈ എഞ്ചിന്‍ XUV300-ന്റെ സാധാരണ പെട്രോള്‍ പതിപ്പുകളെ അപേക്ഷിച്ച് 20 bhp കൂടുതല്‍ പവറും 30 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുള്ള 15 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭിക്കുന്ന ഏറ്റവും വേഗതയേറിയ എസ്‌യുവിയാണ് മഹീന്ദ്ര XUV300. ഈ കാറിന് വെറും 5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. W6, W8, W8(O) പെട്രോള്‍ മാനുവല്‍ എന്നീ മൂന്ന് വകഭേദങ്ങളിലും ആറ് കളര്‍ ഓപ്ഷനുകളിലും വാഹനം വാങ്ങാനാകും.

മഹീന്ദ്ര XUV300 എഎസ്‌യുവിയുടെ പുതുക്കിയ മോഡല്‍ വിപണിയില്‍ എത്തിച്ചതിലൂടെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കള്‍ വരും ദിവസങ്ങളില്‍ വില്‍പ്പന കൂട്ടാനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ അപ്ഡേറ്റുമായി എത്തിയ കാര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Tuesday, March 7, 2023, 11:45 [IST]
English summary
Mahindra xuv300 updated with bs6 phase 2 compliant engine price hiked details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X