8 പുത്തന്‍ ഫീച്ചറുമായി മഹീന്ദ്ര XUV400 കൂടുതല്‍ ഉഷാറായി; നെക്‌സോണ്‍ ഇവി ഇനി പാടുപെടും

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി പിടിച്ചടക്കാന്‍ വമ്പന്‍ പ്ലാനുകളുമായി റീഎന്‍ട്രി നടത്തിയ കമ്പനിയാണ് മഹീന്ദ്ര. ബോണ്‍ ഇലക്ട്രിക് കാറുകളും നിലവിലെ കാറുകളുടെ ഇലക്ട്രിക് പതിപ്പുകളുമടക്കം ഒരു നിര തന്നെ പുറത്തിറങ്ങാന്‍ വിളി കാത്ത് നില്‍ക്കുന്നു. XUV400 ഇലക്ട്രിക് എസ്‌യുവിയിലൂടെയായിരുന്നു മഹീന്ദ്ര വീണ്ടും ഇലക്ട്രിക് കാര്‍ രംഗത്തേക്ക് പ്രവേശിച്ചത്.

സബ് 4 മീറ്റര്‍ എസ്‌യുവിയായ XUV300-യുടെ ഇലക്ട്രിക് പതിപ്പാണിത്. ഇന്ത്യയല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ നെക്‌സോണ്‍ ഇവിയുടെ നേരിട്ടുള്ള എതിരാളിയാണ് മഹീന്ദ്ര XUV400. വില നിര്‍ണയത്തില്‍ നെക്‌സോണുമായി മുട്ടിനില്‍ക്കാനായി മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയില്‍ ചില ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉപഭോക്തൃ പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയില്‍ നഷ്ടമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍.

mahindra xuv400

അടുത്തിടെ ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ ലഭിച്ച ടാറ്റ നെക്സോണ്‍ ഇവി മാക്സിന് ഒത്ത എതിരാളിയായി ഇതോടെ XUV400 മാറുമോ ഇല്ലയോ എന്ന കാര്യം നമുക്ക് നോക്കാം. XUV400 ഒരു ഒരു ഇലക്ട്രിക് വാഹനം ആയതിനാല്‍ സബ് 4 മീറ്റര്‍ എസ്യുവി സൈസ് നിയന്ത്രണത്തിന് നികുതി ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. അതിനാല്‍ സാങ്യോങ് ടിവോളിയുടെ യഥാര്‍ത്ഥ വലിപ്പം പുതിയ കാറില്‍ നിലനിര്‍ത്തിയതിനാല്‍ XUV300-നെ അപേക്ഷിച്ച് XUV400 കൂടുതല്‍ ആകര്‍ഷണീയമായി മാറുന്നു.

വാഹനത്തിന്റെ നീളം കൂടിയതിനാല്‍ ബൂട്ട് ശേഷിയും അതിനൊത്ത് വര്‍ധിച്ചതും ഗുണമായി. താരതമ്യേന വില കുറവായ XUV300-യില്‍ വാഗ്ദാനം ചെയ്യുന്ന ചില ഫീച്ചറുകള്‍ പോലും XUV400-യില്‍ കാണാന്‍ സാധിച്ചിരുന്നില്ല. ഉപഭോക്തൃ പ്രതികരണങ്ങളുടെ വെളിച്ചത്തില്‍ ഈ ചീത്തപ്പേര് മായ്ക്കുകയാണ് കമ്പനി ഇപ്പോള്‍ ചെയ്യുന്നത്. പുതിയ ഫീച്ചറുകള്‍ നല്‍കി വില്‍പ്പന വര്‍ധിപ്പിക്കാനാണ് മഹീന്ദ്ര ഉദ്ദേശിക്കുന്നത്. സിംഗിള്‍ ടോണ്‍, ഡ്യുവല്‍ ടോണ്‍ കളര്‍ വേരിയന്റുകളുള്ള ടോപ്പ് സ്‌പെക്ക് EL ട്രിമ്മില്‍ മാത്രമാകും ഈ സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കുക.

mahindra xuv400 side

ഈ ഫീച്ചറുകളില്‍ ചിലത് ഭാവിയില്‍ ബേസ് EC ട്രിമ്മിലേക്കും എത്തിയേക്കാം. മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയില്‍ കമ്പനി പുതുതായി ഉള്‍പ്പെടുത്തിയ ഫീച്ചറുകള്‍ ഏതൊക്കെയാണെന്ന് പരിശോധിച്ചാല്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് (HSA), ഓട്ടോ-ഡിമ്മിംഗ് IRVM, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), 4 സ്പീക്കറുകള്‍ക്ക് മുകളില്‍ രണ്ട് ട്വീറ്ററുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ബൂട്ട് ലാമ്പ് എന്നിവ കാണാം.

പുതിയ അപഗ്രേഡിലൂടെ ബെസ്റ്റ് സെല്ലറായ ടാറ്റ നെക്സോണ്‍ ഇവിയെ നേരിടാമെന്ന ആത്മവിശ്വാസം കമ്പനിക്കുണ്ട്. XUV300 എസ്‌യുവിയില്‍ ഉടന്‍ പനോരമിക് സണ്‍റൂഫ് ഉള്‍ക്കൊള്ളിക്കാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അങ്ങനെയാണെങ്കില്‍ ഈ ട്രെന്‍ഡിംഗ് കാര്‍ ഫീച്ചര്‍ വൈകാതെ XUV400-യിലും ഇടംപിടിക്കും.

ഇലക്ട്രിക് കാറുകളുടെ വില്‍പ്പന പരിഗണിക്കുമ്പോള്‍ മഹീന്ദ്ര XUV400 സാവധാനം താളം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. 2023-ലെ രണ്ടാം പാദത്തില്‍ മഹീന്ദ്രക്ക് 2,234 ഇലക്ട്രിക് കാറുകള്‍ വില്‍ക്കാനായപ്പോള്‍ ടാറ്റ മോട്ടോര്‍സ് 5,072 യൂണിറ്റുകളാണ് വിറ്റത്. ഇത് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയുടെ വില്‍പ്പന മാന്യമായ വേഗതയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതായാണ് കാണിക്കുന്നത്. ഫീച്ചര്‍ ലിസ്റ്റ് അപ്‌ഗ്രേഡ് ചെയ്തതോടെ വാഹനത്തിന് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

എല്ലാ ലെവലിലും ടാറ്റ നെക്‌സോണ്‍ ഇവിയെ പിന്നിലാക്കാന്‍ കച്ചകെട്ടിയാണ് മഹീന്ദ്രയുടെ പടപ്പുറപ്പാട്. കടലാസിലെ കരുത്തിന്റെയും റേഞ്ചിന്റെയും കാര്യത്തില്‍ മഹീന്ദ്ര ഇവി ടാറ്റയുടെ തുറുപ്പുചീട്ടിനെ പിന്നിലാക്കും. വലിപ്പത്തിന്റെ കാര്യത്തിലും മഹീന്ദ്രക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ ഫീച്ചര്‍ ലിസ്റ്റ് എടുക്കുമ്പോള്‍ ടാറ്റക്കാണ് മേല്‍ക്കൈ എന്ന് പറയാം.

വലിയ 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഫ്രണ്ട് സീറ്റ് വെന്റിലേഷന്‍, കൂടുതല്‍ നൂതനമായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവയാണ് നെക്‌സോണ്‍ ഇവിയുടെ ഫീച്ചര്‍ ഹൈലൈറ്റുകള്‍. എന്നാല്‍ മഹീന്ദ്രയുടെ ക്യാബിന്‍ ഇത്രകണ്ട് റിച്ചല്ല. വിലയിലേക്ക് വന്നാല്‍ 16 ലക്ഷം മുതല്‍ 19.2 ലക്ഷം രൂപ വരെയാണ് XUV400-യുടെ വില. അതേസമയം 14.5 ലക്ഷം മുതല്‍ 19.5 ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ ഇവിക്കായി മുടക്കേണ്ടത്.

More from DriveSpark

Article Published On: Thursday, August 3, 2023, 10:09 [IST]
English summary
Mahindra xuv400 feature list updated gets cruise control tpms esp hsa details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X