ഹൈദരാബാദില്‍ ചാര്‍ജാകാന്‍ മഹീന്ദ്ര; ഫോര്‍മുല E ആഘോഷമാക്കാന്‍ XUV400 സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു

ഇന്ത്യയിലെ പ്രമുഖ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി) നിര്‍മാതക്കളാണ് മഹീന്ദ്ര. ഇന്ന് ഇന്ത്യയിലെ ഏറ്റവും ഡിമാന്‍ഡുള്ള എസ്‌യുവികള്‍ മഹീന്ദ്ര ഫാക്ടറികളില്‍ നിന്നാണ് പുറത്തിറങ്ങുന്നത്. ബൊലേറോ, സ്‌കോര്‍പിയോ, XUV700, ഥാര്‍ എന്നീ ജനപ്രിയ കാറുകള്‍ പുറത്തിറക്കുന്ന കാര്‍ നിര്‍മാതാക്കളായിട്ടാകും നമ്മള്‍ എല്ലാം മഹീന്ദ്രയെ ഓര്‍ക്കുക.

ഇപ്പോള്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തെ ടാറ്റ മോട്ടോര്‍സിന്റെ കുത്തക അവസാനിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ മഹീന്ദ്രയെ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാല്‍ ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് മഹീന്ദ്രയുടെ പിടിപാടിനെ കുറിച്ച് പലര്‍ക്കും അത്ര ധാരണയില്ല. ഒരു ഉദാഹരണം എടുത്താല്‍ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പിനിന്‍ഫരിനയ്ക്ക് ബാറ്റിസ്റ്റ എന്ന ഇലക്ട്രിക് ഹൈപ്പര്‍കാര്‍ ഉണ്ടെന്ന കാര്യം എത്ര പേര്‍ക്കറിയാം. 1,900 bhp പവര്‍ പുറത്തെടുക്കുന്ന കാളക്കൂറ്റനാണ് ബാറ്റിസ്റ്റ.

ഹൈദരാബാദില്‍ ചാര്‍ജാകാന്‍ മഹീന്ദ്ര; ഫോര്‍മുല E ആഘോഷമാക്കാന്‍ XUV400 സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു

ഒപ്പം തന്നെ ABB FIA ഫോര്‍മുല E ലോക ചാമ്പ്യന്‍ഷിപ്പിലെ സ്ഥാപക ടീമുകളില്‍ ഒന്നാണ് മഹീന്ദ്ര. ഇന്ത്യയില്‍ നിന്ന് ഇലക്ട്രിക് കാറുകളുടെ കാറോട്ട മത്സരത്തില്‍ സാന്നിധ്യം അറിയിക്കുന്ന ഏക ടീം കൂടിയാണ് മഹീന്ദ്ര. വെറുമൊരു ടീം മാത്രമല്ല അവര്‍ 2017-ലെ ബെര്‍ലിന്‍ ഇ-പ്രിക്‌സ് ഇവന്റില്‍ തകര്‍പ്പന്‍ വിജയവും നേടിയിട്ടുണ്ട്. ഇതെല്ലാം ബദല്‍ ഇന്ധനങ്ങളോടുള്ള മഹീന്ദ്രയുടെ പോസിറ്റീവ് സമീപനത്തെ അടയാളപ്പെടുത്തുന്നു. ഇതിനൊപ്പം തന്നെ ABB FIA ഫോര്‍മുല E ലോക ചാമ്പ്യന്‍ഷിപ്പ് ആദ്യമായി ഇന്ത്യയില്‍ അരങ്ങേറാന്‍ പോകുകയാണ്.

ഹൈദരാബാദില്‍ വെച്ച് നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഇന്ത്യന്‍ മോട്ടോര്‍സ്പോര്‍ട്ടിന്റെ ചരിത്രത്തില്‍ ഇടംനേടും. ഫോര്‍മുല E ലോക ചാമ്പ്യന്‍ഷിപ്പിന്റെ 9-ാം സീസണ്‍ ആണിപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഗ്രീന്‍കോ ഹൈദരാബാദ് ഇ-പ്രിക്‌സ് സര്‍ക്യൂട്ട് ആണ് ചാമ്പ്യന്‍ഷിപ്പിലെ അടുത്ത മത്സരത്തിന് വേദിയാകുന്നത്. സ്വന്തം മണ്ണില്‍ നടക്കുന്ന മഹീന്ദ്ര ഫോര്‍മുല E ടീമിന്റെ ആദ്യ റേസാണിത്. ഇന്ത്യയില്‍ ആദ്യമായി ഫോര്‍മുല E ലോക കാറോട്ട മത്സരം വിരുന്നെത്തുന്നതിന്റെ സ്മരണാര്‍ത്ഥം മഹീന്ദ്ര XUV400 ഫോര്‍മുല എഡിഷന്‍ അവതരിപ്പിച്ചു.

ഹൈദരാബാദില്‍ ചാര്‍ജാകാന്‍ മഹീന്ദ്ര; ഫോര്‍മുല E ആഘോഷമാക്കാന്‍ XUV400 സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു

ഈ പുതിയ ഫോര്‍മുല എഡിഷന്‍ അളവുകള്‍, പവര്‍ട്രെയിന്‍, പെര്‍ഫോമന്‍സ് എന്നിവയുടെ കാര്യത്തില്‍ സാധാരണ XUV400-ക്ക് തുല്യമാണ്. മഹീന്ദ്ര XUV400 ഫോര്‍മുല പതിപ്പിന് കമ്പനിയുടെ റേസിംഗ് സ്പിരിറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു പ്രത്യേക നിറം ലഭിക്കും. ഈ പുതിയ നിറത്തില്‍ ഇവി വളരെ സവിശേഷമായി കാണപ്പെടുന്നു. മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ യൂറോപ്പും (MADE) മഹീന്ദ്ര ഫോര്‍മുല E ഡിവിഷനും ചേര്‍ന്നാണ് ഈ കാര്‍ ഡിസൈന്‍ ചെയ്തത്.

കോപ്പര്‍ ആണ് തങ്ങളുടെ ഇവികളില്‍ മഹീന്ദ്ര ഹൈലൈറ്റ് ചെയ്യുന്ന നിറം. ഇവിടെ XUV400 ഫോര്‍മുല എഡിഷനില്‍ കോപ്പര്‍ നിറം വളരെ കൂടുതലായി കാണാം. അതിന്റെ ബോണറ്റ്, റൂഫ്, റിയര്‍ ഡോറുകള്‍, റിയര്‍ ക്വാര്‍ട്ടര്‍ പാനലുകള്‍, അലോയ് വീലുകള്‍ തുടങ്ങി ഇടങ്ങളിലെല്ലാം മഹീന്ദ്ര കോപ്പര്‍ പൂശിയിട്ടുണ്ട്. ഫ്രണ്ട് ബമ്പറിലും പിന്‍ ക്വാര്‍ട്ടര്‍ പാനലിലും തിളങ്ങുന്ന കോപ്പര്‍ ബിറ്റുകളുണ്ട്. ചുവന്ന ഷേഡ് ഓവര്‍ലേ ആയിട്ടും കാണാം.

ഹൈദരാബാദില്‍ ചാര്‍ജാകാന്‍ മഹീന്ദ്ര; ഫോര്‍മുല E ആഘോഷമാക്കാന്‍ XUV400 സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു

ഇവിയില്‍ കോപ്പര്‍ നിറം പൂശുന്നതിന് യാതൊരു പിശുക്കും കാണിച്ചിട്ടില്ലെങ്കിലും അത് നല്ലപോലെ ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ബേസ് ആയിട്ടുള്ള ബ്ലാക്ക് ഷെയ്ഡും കോപ്പര്‍ നിറവും ഭംഗിയായി ചേര്‍ന്ന് നില്‍ക്കുന്നു. അതിന്റെ പിന്‍ഭാഗത്തെ ക്വാര്‍ട്ടര്‍ പാനലില്‍ മഹീന്ദ്ര റേസിംഗ് സ്റ്റിക്കറുകളും മുന്‍ഡോറില്‍ ഒരു വലിയ മഹീന്ദ്ര സ്റ്റിക്കറും ഉണ്ട്. കാറിന്റെ ഇന്റീരിയറിലും മാന്യമായ രീതിയില്‍ കോപ്പര്‍ നിറം കാണാം. ഫോര്‍മുല E-യുടെ സ്ഥാപക ടീമുകളിലൊന്ന് എന്ന നിലയിലും ലോകമെമ്പാടുമുള്ള റേസുകളില്‍ പങ്കെടുത്ത ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്നത് മഹീന്ദ്ര റേസിംഗിന് അഭിമാനകരമായ നിമിഷമാണെന്ന് മഹീന്ദ്ര റേസിംഗ് ചെയര്‍പേഴ്സണ്‍ ആശ ഖാര്‍ഗെ പറഞ്ഞു.

'രാജ്യത്തെ പ്രധാന കായിക ഇനങ്ങളില്‍ ഒന്നായി ഫോര്‍മുല ഇ വളര്‍ത്തിയെടുക്കാന്‍ ഈ റേസ് സഹായിക്കും. അതിലും പ്രധാനമായി, നമ്മുടെ കാറുകളെ റേസ് സാങ്കേതികവിദ്യ പ്രചോദിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ ഇവന്റില്‍ മത്സരിക്കാന്‍ ഞങ്ങളെ സഹായിക്കുന്ന ഞങ്ങളുടെ എല്ലാ പാര്‍ട്‌നര്‍മാര്‍ക്കും സഹകാരികള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ഈ അവസരത്തില്‍ ആഗ്രഹിക്കുന്നു. മെക്‌സിക്കോയില്‍ പോഡിയത്തിലേറി ഈ സീസണിന് മികച്ച തുടക്കം കുറിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഫെബ്രുവരി 11-ന് നടക്കാന്‍ പോകുന്ന റേസിനെ ക്ുറിച്ച് ഞങ്ങള്‍ വളരെ ആവേശത്തിലാണ്' ആശ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദില്‍ ചാര്‍ജാകാന്‍ മഹീന്ദ്ര; ഫോര്‍മുല E ആഘോഷമാക്കാന്‍ XUV400 സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു

ഹുസൈന്‍ സാഗര്‍ തടാകത്തിന്റെ തീരത്താണ് ഗ്രീന്‍കോ ഹൈദരാബാദ് ഇ-പ്രിക്‌സ് സ്ട്രീറ്റ് സര്‍ക്യൂട്ട് സ്ഥിതി ചെയ്യുന്നത്. ലൂക്കാ ഡി ഗ്രാസി, ഒലിവര്‍ റോളണ്ട്, റിസര്‍വ് ഡ്രൈവര്‍ ജെഹാന്‍ ദാരുവാല തുടങ്ങിയ പരിചയസമ്പന്നരായ ഡ്രൈവര്‍മാരാണ് മഹീന്ദ്ര ഫോര്‍മുല E ടീമിനായി വളയം പിടിക്കുന്നത്. മഹീന്ദ്രയുടെ മൂന്നാം തലമുറ റേസ് കാറുകള്‍ക്കൊപ്പം വിജയം നേടാമെന്ന ശുഭാപ്തിവിശ്വാസം ടീമിനുണ്ട്. 2016-2017 സീസണില്‍ ജേതാവായിരുന്നു ഗ്രാസി.

Article Published On: Friday, February 10, 2023, 16:45 [IST]
English summary
Mahindra xuv400 formula edition unveiled to commemorate first formula e race in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X