നെക്‌സോണ്‍ ഇവിയുടെ കുത്തക തകര്‍ന്നേക്കും! മഹീന്ദ്ര XUV400 ഇവിയിൽ പുത്തൻ 'വെടിമരുന്ന്' നിറയ്ക്കുന്നു

ഇന്ത്യയുടെ പ്രമുഖ എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഈ വര്‍ഷം ജനുരിയിലായിരുന്നു തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ XUV400 പുറത്തിറക്കിയത്. ടാറ്റയുടെ ബെസ്റ്റ് സെല്ലര്‍ മോഡലായ നെക്‌സോണ്‍ ഇവിയുടെ എതിരാളിയായിട്ടാണ് ഇത് വിപണിയില്‍ എത്തിയത്. എന്നാല്‍ വില്‍പ്പനയുടെ കാര്യത്തില്‍ ടാറ്റ ഇവിയെ തൊടാന്‍ XUV400 ഇവിക്ക് സാധിച്ചിരുന്നില്ല.

പുത്തന്‍ മേക്കോവറുമായി നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റ് കൂടി അടുത്തിടെ അരങ്ങേറിയതോടെ ഇലക്ട്രിക് എസ്‌യുവിയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് മഹീന്ദ്ര. ഇപ്പോള്‍ നവീകരിച്ച മഹീന്ദ്ര XUV400 ഇലക്ട്രിക് കാര്‍ പൊതുനിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്. ഇവിയുടെ പുത്തന്‍ സ്‌പൈ ചിത്രങ്ങള്‍ എന്തെല്ലാം സൂചനകളാണ് നല്‍കുന്നതെന്ന് നമുക്കൊന്ന് നോക്കാം.

mahindra xuv400 spied

പുതിയ സ്‌പൈ ഷോട്ടുകള്‍ ഒരു എക്‌സ് ഉപയോക്താവാണ് മൈക്രോബ്ലോഗിംഗ് സൈറ്റില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് വരാനിരിക്കുന്ന എസ്‌യുവിയുടെ ഹെഡ്ലൈറ്റുകളുടെ വ്യക്തമായ കാഴ്ചയും കാറിന്റെ റൂഫിന് മുകളില്‍ ഒരു ADAS സെന്‍സറിന്റെ സാന്നിധ്യവും സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന XUV400 ഇലക്ട്രിക് എസ്‌യുവിയുടെ സിലൗറ്റും സ്‌പൈ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. XUV400 ഫെയ്‌സ്ലിഫ്റ്റിന്റെ മൊത്തത്തിലുള്ള സിലൗറ്റ് ഔട്ട്ഗോയിംഗ് മോഡലിന് സമാനമായി തന്നെ തുടരുമെന്ന് ആദ്യ കാഴ്ചയില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം.

പുതിയ സ്‌പൈ ഷോട്ടുകള്‍ സുപ്രധാന മാറ്റങ്ങളുള്ള കാറിന്റെ ഫ്രണ്ട് വശത്തിനെ കുറിച്ചുള്ള ഏകദേശ ധാരണ നല്‍കുന്നു. ഒരു പുതിയ ഇന്‍വെര്‍ട്ടഡ് 'L' ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍ ലഭിക്കും. അതിന്റെ താഴെ പ്രൊജക്ടര്‍ ഹെഡ്ലാമ്പ് സ്ഥാനം പിടിക്കും. പുതിയ മോഡലിന്റെ ഫ്രണ്ട് ബമ്പര്‍ മിക്കവാറും പുതുക്കിപ്പണിയും. മഹീന്ദ്രയുടെ BE.05 ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായിട്ടാകും ബോണറ്റ് പണികഴിപ്പിക്കുക.

mahindra xuv400 spied

എന്നാല്‍ സൂക്ഷിച്ച് നോക്കുമ്പോള്‍ വലതുവശത്തും റിയര്‍ ഡോറുകളിലും സ്‌ക്വയറിഷ് ബള്‍ജുകള്‍ കാണാന്‍ സാധിക്കും. യഥാര്‍ത്ഥ ഡോര്‍ പാനലുകളില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ഇത് പ്രസന്‍േറഷന്‍ ആവശ്യങ്ങള്‍ക്ക് മാത്രം നല്‍കിയതാകുമെന്നും നമുക്ക് അനുമാനിക്കാം. മറ്റൊരു പ്രധാന മാറ്റം പുത്തന്‍ അലോയ് വീലുകളാണ്. മറച്ചിരിക്കുന്ന നല്ല കട്ടിയിലുള്ള 5 സ്പോക്ക് അലോയ് വീലുകളാണ് ടെസ്റ്റ് മ്യൂളില്‍ കാണപ്പെടുന്നത്. മിക്കവാറും ഇവ ഔട്ട്ഗോയിംഗ് മോഡലിന്റെ അതേ 16 ഇഞ്ച് സൈസിലുള്ളതായിരിക്കും.

നിലവിലെ മോഡലിനേക്കാള്‍ അല്‍പ്പം കട്ടിയുള്ള ക്ലാഡിംഗുകളയായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് നല്‍കുക. ഇവയല്ലാതെ ഇലക്ട്രിക് എസ്‌യുവിയുടെ വശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ല. വരാനിരിക്കുന്ന മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് ADAS-ന്റെ സാന്നിധ്യമാകും. പുതിയ സ്‌പൈ ചിത്രങ്ങള്‍ ഇത് സൂചിപ്പിക്കുന്നുണ്ട്. മുന്‍വശത്ത് റൂഫിന്റെ മധ്യഭാഗത്തായി മറച്ചിരിക്കുന്നത് ADAS സെന്‍സറാണെന്നാണ് കരുതപ്പെടുന്നത്.

mahindra xuv400 spied

ഒരുപക്ഷേ ADAS സജ്ജീകരിച്ച് വരികയാണെങ്കില്‍ ഈ ഫീച്ചര്‍ വാഗദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ഏക മോഡലായി മഹീന്ദ്ര XUV400 മാറും. പുതിയ XUV400 ഫെയ്‌സ്ലിഫ്റ്റിന്റെ ഇന്റീരിയര്‍ വെളിവാക്കുന്ന ചിത്രങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നെക്‌സോണ്‍ ഇവിയുമായി താരതമ്യം ചെയ്യുമ്പോള്‍ മഹീന്ദ്ര മോഡലിന്റെ ക്യാബിന്‍ കാലഹരണപ്പെട്ടതാണെന്ന് പറയേണ്ടി വരും അതിനാല്‍ മഹീന്ദ്ര XUV300 ഫെയ്സ്ലിഫ്റ്റില്‍ വരുത്തുന്ന ഇന്റീരിയര്‍ അപ്‌ഡേറ്റുകള്‍ XUV400-യിലും കമ്പനി നടപ്പാക്കും.

മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ വിലയിരുത്തുമ്പോള്‍ വരാന്‍ പോകുന്ന മോഡലിന് ഒരു പുതിയ ലേഔട്ട് ലഭിക്കും. അതേസമയം പവര്‍ട്രെയിന്‍ വശം പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. 150 bhp പവറും 310 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും ഇലക്ട്രിക് എസ്‌യുവിയുടെ ശക്തി. 39.4 kWh, 34.5 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളാണ് ഇലക്ട്രിക് എസ്‌യുവിയില്‍ ലഭിക്കുന്നത്.

mahindra xuv400

ചെറിയ ബാറ്ററി പായ്ക്ക് ഒറ്റചാര്‍ജില്‍ 375 കിലോമീറ്റര്‍ ആണ് റേഞ്ച് പറയുന്നത്. അതേസമയം വലിയ ബാറ്ററി പായ്ക്കിന് 456 കിലോമീറ്ററാണ് ക്ലെയിംഡ് റേഞ്ച്. അകത്തും പുറത്തും കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തി വരാന്‍ പോകുന്ന ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കൂടുതല്‍ ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ. അത് സത്യമാകുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

More from DriveSpark

Article Published On: Thursday, November 30, 2023, 14:12 [IST]
English summary
Mahindra xuv400 spotted testing with adas sensors details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X