കച്ചോടം പൂട്ടാനുള്ള ഒരുക്കമാണോ മഹീന്ദ്രേ... ജനപ്രിയ എസ്‌യുവിക്ക് ഇനി തൊട്ടാല്‍ പൊളളുന്ന വില
ദീപാവലിയടക്കമുള്ള ഉത്സവങ്ങള്‍ക്കായി കാത്തിരിക്കുകയാണ് വാഹന പ്രേമികള്‍. എന്തെന്നാല്‍ ഉത്സവ സീസണ്‍ മുന്‍നിര്‍ത്തി വാഹന നിര്‍മാതാക്കളുടെ ഓഫറില്‍ ഇഷ്ട വാഹനം വീട്ടിലെത്തിക്കാമെന്നതിനാലാണിത്. ഇന്ന് എസ്‌യുവികളുടെ കാലമായതിനാല്‍ പലരുടെയും ഇഷ്ട കമ്പനികളിലൊന്നാണ് മഹീന്ദ്ര. എന്നാല്‍ ഉത്സവകാലത്തിന് തൊട്ടുമുമ്പ് എസ്‌യുവികളുടെ വില വര്‍ധിപ്പിച്ച് ഇരുട്ടടിയേകുകയാണ് മഹീന്ദ്ര ഇപ്പോള്‍.
കഴിഞ്ഞ ദിവസം സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക്, ഥാര്‍, XUV300 എന്നീ മോഡലുകളുടെ വില ഉയര്‍ത്തിയ മഹീന്ദ്ര ഫ്‌ലാഗ്ഷിപ്പ് മോഡലായ XUV700-യുടെ വിലയും കൂട്ടി. മഹീന്ദ്ര ഈ വര്‍ഷമിത് മൂന്നാം തവണയാണ് എസ്‌യുവികളുടെ വില വര്‍ധിപ്പിക്കുന്നത്. XUV400 ഇലക്ട്രിക് എസ്‌യുവിക്ക് പുറമെ ബൊലേറോയുടെയും ബൊലേറോ നിയോയുടെയും വിലയില്‍ മാത്രമാണ് കമ്പനി കൈവെക്കാതിരുന്നിട്ടുള്ളൂ.

എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് കൂടിയതിനൊപ്പം ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളുമാണ് വില വര്‍ധനവിന് കാരണമെന്നാണ് കരുതുന്നത്. MX, AX3, AX5, AX7, AX7L എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് മഹീന്ദ്ര XUV700 ലഭ്യമാകുന്നത്. 5 സീറ്റര്‍, 7 സീറ്റര്‍ ലേഔട്ടില്‍ ലഭ്യമാകുന്ന എസ്‌യുവി അഞ്ച് എക്‌സ്റ്റീരിയര്‍ നിറങ്ങളില്‍ സ്വന്തമാക്കാം. മിഡ്നൈറ്റ് ബ്ലാക്ക്, ഡാസ്ലിംഗ് സില്‍വര്‍, എവറസ്റ്റ് വൈറ്റ്, റെഡ് റേജ്, ഇലക്ട്രിക് ബ്ലൂ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.
മഹീന്ദ്ര XUV700 എസ്‌യുവിക്ക് ഇനി 39,000 രൂപ വരെയാണ് കൂടുതലായി മുടക്കേണ്ടത്. വില വര്‍ധനവ് ഉടനടി പ്രാബല്യത്തില്‍ വരും. അടിസ്ഥാന പെട്രോള്‍ വേരിയന്റുകളായ MX MT 5 സീറ്റര്‍ മുതല്‍ AX5 AT 5 സീറ്റര്‍ വരെയുള്ളവയ്ക്ക് 2,000 മുതല്‍ 3,000 രൂപ വരെയാണ് കൂടുന്നത്. 14.03 ലക്ഷം മുതല്‍ 19.65 ലക്ഷം വരെയാണ് ഇവയുടെ വില വരുന്നത്.
XUV700 എസ്‌യുവിയുടെ A7 MT (32,000 രൂപ), AT (35,000 രൂപ), AX7 L AT (38,000 രൂപ) എന്നീ ടോപ് സ്‌പെക് 7 സീറ്റര്‍ വേരിയന്റുകളാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ധനവിന് സാക്ഷ്യം വഹിച്ചത്. XUV700 A7 MT വേരിയന്റിന് 20.88 ലക്ഷം രൂപയും ഓട്ടോമാറ്റിക് വേരിയന്റിന് 22.72 ലക്ഷം രൂപയുമാണ് വില. ടോപ് സ്‌പെക് AX7 L AT വേരിയന്റിന് 24.72 ലക്ഷം രൂപയാണ് മുടക്കേണ്ടത്.
മഹീന്ദ്ര XUV700-ന്റെ ഡീസല്‍ വേരിയന്റുകളിലേക്ക് വന്നാല്‍ MX MT 5 സീറ്റര്‍ മുതല്‍ AX5 AT 7 സീറ്റര്‍ വരെയുള്ള വേരിയന്റുകള്‍ ചെറിയ വില വര്‍ധനവുണ്ട്. 2,000 മുതല്‍ 3,000 രൂപ വരെയാണ് കൂടിയത്. ഇതിന്റെ AX7 MT 7 സീറ്റര്‍ വേരിയന്റിന് ഇപ്പോള്‍ 23,000 രൂപ കൂടി 21.53 ലക്ഷം രൂപയായി വില.
AX7 AMT 7 സീറ്ററിന് 34,000 രൂപയാണ് കൂടിയത്. 23.31 ലക്ഷം രൂപയാണ് പുതിയ വില. അതേസമയം AX7 L MT 7 സീറ്ററിന് 34,000 രൂപയും AX7 AT 7 സീറ്റര്‍ AWD-ക്ക് 37,000 രൂപയും വര്‍ധിച്ചു. 23.47 ലക്ഷം രൂപയും 23.78 ലക്ഷം രൂപയുമാണ് പുതുക്കിയ വില. ടോപ് സ്‌പെക്ക് XUV700 AX7 L AT 7 സീറ്റര്‍ AWD വേരിയന്റിനാണ് ഏറ്റവും കൂടുതല്‍ വില കൂടിയിരിക്കുന്നത്.
39,000 രൂപ കൂടിയതിനാല്‍ ഈ വേരിയന്റ് സ്വന്തമാക്കാന്‍ ഇനി 26.57 ലക്ഷം രൂപ നല്‍കണം. ഇവയെല്ലാം എക്‌സ്‌ഷോറൂം വിലകളാണ്. മഹീന്ദ്രയുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയായ XUV300-ക്ക് 31,000 രൂപയാണ് ഇപ്പോള്‍ വര്‍ധിച്ചത്. സ്‌കോര്‍പിയോ ക്ലാസിക്കിന് 24,000 മുതല്‍ 26,000 രൂപ വരെ ഇനി അധികമായി നല്‍കണം.

കമ്പനിയുടെ മോഡല്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വില കൂടിയിരിക്കുന്നത് സ്‌കോര്‍പിയോ N എസ്‌യുവിക്കാണ്. 66,000 രൂപയുടെ വമ്പന്‍ വര്‍ധനവാണ് ജനപ്രിയ എസ്‌യുവിക്കുണ്ടായത്. ജനപ്രിയ ലൈഫ് സ്‌റ്റൈല്‍ എസ്‌യുവിക്ക് 44,000 രൂപയും വര്‍ധിച്ചിട്ടുണ്ട്. വില ഉയര്‍ന്ന സാഹചര്യത്തില്‍ നിങ്ങള്‍ മഹീന്ദ്രയുടെ ഈ എസ്‌യുവികള്‍ വാങ്ങുമോ അതോ മറ്റ് ഓപ്ഷനുകള്‍ തേടുമോ. ഉത്തരം കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








