സഫാരി വെള്ളം കുടിക്കുമോ? ടാറ്റ എസ്‌യുവികളെ നേരിടാൻ മഹീന്ദ്ര സജ്ജം; XUV700 -യ്ക്ക് ക്യാപ്റ്റൻ സീറ്റുകളും
2021-ൽ അരങ്ങേറ്റം കുറിച്ചത് കാലം മുതൽ, മഹീന്ദ്ര XUV700 പ്രാദേശീയ വാഹന നിർമ്മാതാവിന്റെ വിജയത്തിന് ഒരു പ്രധാന സംഭാവനയാണ് എന്ന് നിസംശയം പറയാം. വാഹനത്തിന്റെ സെയിൽസ് പെർഫോമെൻസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നീക്കത്തിൽ, XUV700 മോഡൽ ലൈനപ്പിലേക്ക് പുതിയ ആറ് സീറ്റർ വേരിയന്റുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.
വരാനിരിക്കുന്ന ഈ വേരിയന്റുകളിൽ മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഉണ്ടായിരിക്കുമെന്നും ഓട്ടോ ഡിമ്മിംഗ് ഇന്റേണൽ റിയർ വ്യൂ മിറർ (IRVM), വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ പോലുള്ള എക്സ്ട്ര ഫീച്ചറുകൾ കമ്പനി സജ്ജീകരിക്കുമെന്നും വെബ്ബിൽ ലീക്കായ രേഖകൾ സൂചിപ്പിക്കുന്നു. എസ്‌യുവിയുടെ പ്രധാന ഘടന യാതൊരും മാറ്റവുമില്ലാതെ തുടരുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര XUV700 -യുടെ പ്രധാന എതിരാളികളായ ടാറ്റ ഹാരിയർ, സഫാരി സഹോദരങ്ങളുടെ മേൽക്കൈ തകർക്കാൻ സജ്ജമായിട്ടാവും പുതിയ വേരിയന്റുകൾ എത്തുക. ക്യാപ്റ്റൻ സീറ്റുകളുള്ള ഒരു ആറ് സീറ്റർ മോഡൽ ഇല്ല എന്നത് സഫാരിയുമായി താരതമ്യപ്പെടുത്തുമ്പോൾ XUV700 -യ്ക്ക് എതിരെ ഉയർന്നിരുന്ന ഒരു പ്രധാന വെല്ലുവിളിയായിരുന്നു.
നിലവിൽ, XUV700 അഞ്ച്, ഏഴ് എന്നിങ്ങനെ രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. 2.0 ലിറ്റർ mStallion ടർബോ പെട്രോൾ, 2.2 ലിറ്റർ mHawk ഡീസൽ എഞ്ചിനുകളാണ് നിർമ്മാതാക്കൾ ഇതിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

തങ്ങളുടെ എസ്‌യുവി മോഡലുകൾക്കായി ഏകദേശം 2.86 ലക്ഷം ഓർഡറുകൾ തീർപ്പുകൽപ്പിക്കാത്ത ബാക്ക്‌ലോഗ് ആണ് എന്നാണ് പ്രാദേശിക വാഹന നിർമ്മാതാക്കളിൽ നിന്നുള്ള സമീപകാല റിപ്പോർട്ടുകളും വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത്. ഇതിൽ ഒരു പ്രധാന ഭാഗവും XUV700 -യുടെ സംഭാവനയാണ് എന്നതും ശ്രദ്ധേയമാണ്. ബുക്കിംഗുകളുടെ കുത്തൊഴുക്കിന് മഹീന്ദ്ര സ്ഥിരമായി സാക്ഷ്യം വഹിക്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി XUV700 -ക്ക് ശരാശരി 51,000 ബുക്കിംഗുകൾ ലഭിച്ചു, കൂടാതെ തീർപ്പാക്കാതെ ശേഷിക്കുന്ന 70,000 ബുക്കിംഗുകൾ ഇനിയും ഈ മോഡലിനുണ്ട്. സ്കോർപിയോയ്ക്ക് 1,19,000 (N, ക്ലാസിക്ക് മോഡലുകൾ ചേർത്ത്), ഥാറിന് 76,000, ബൊലേറോയ്ക്ക് 11,000, XUV300, XUV400 എന്നിവയ്‌ക്ക് 10,000 ബുക്കിംഗുകൾ ഉൾപ്പെടെ മറ്റ് ജനപ്രിയ മോഡലുകളിലേക്കും ബാക്ക്‌ലോഗ് ഇങ്ങനെ വ്യാപിച്ചു കിടക്കുന്നു.

ഉയർന്ന ഡിമാൻഡിന് മറുപടിയായി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ഏറ്റവും കൂടുതൽ ആവശ്യക്കാറുള്ള മൂന്ന് എസ്‌യുവികളായ ഥാർ, XUV700, സ്കോർപിയോ എന്നിവയുടെ ഉത്പാദനം വർധിപ്പിച്ചു. ശ്രദ്ധേയമായി, 2023 ജൂലൈ മുതൽ സെപ്തംബർ വരെ മൊത്തം 1,14,742 എസ്‌യുവികളുടെ റീടെയിൽ വിൽപ്പന നടത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
ഇത് രണ്ട് വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഇരട്ടി വർധനവ് രേഖപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്. 2023 സെപ്തംബർ അവസാനത്തോടെ എസ്‌യുവി സെഗ്‌മെന്റിൽ 19.9 ശതമാനമായി മാർക്കറ്റ് ഷെയറിൽ ശ്രദ്ധേയമായ കുതിച്ച് ചാട്ടത്തോടെ, തുടർച്ചയായ അഞ്ച് പാദങ്ങളിൽ കമ്പനി ഇന്ത്യയിലെ രണ്ടാമത്തെ മികച്ച എസ്‌യുവി നിർമ്മാതാക്കൾ എന്ന സ്ഥാനം സ്ഥിരമായി നേടിയെടുക്കുന്നു.
ഇലക്‌ട്രിക് വെഹിക്കിൾ/ ഇവി സ്‌പെയ്‌സിലെ നേതൃത്വത്തിലേക്ക് തങ്ങളുടെ ശ്രദ്ധ വെച്ചുകൊണ്ട്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പുതിയ ഇവികളുടെ ഒരു വമ്പൻ ശ്രേണി തന്നെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ നൂതന ആർകിടെക്ച്ചറിൽ നിർമ്മിച്ച മഹീന്ദ്രയിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി 2024 അവസാനത്തോടെ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Source: Team BHP


Click it and Unblock the Notifications








