ഹേ പ്രഭൂ... യേ ക്യാ ഹുവാ; 4.2 ലക്ഷം രൂപ വരെ ഇയര്‍ എന്‍ഡ് ഓഫറുമായി മഹീന്ദ്ര

2024 ജനുവരി മുതല്‍ തങ്ങളുടെ പാസഞ്ചര്‍ കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില ഉയര്‍ത്തുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. നാണ്യപ്പെരുപ്പവും വിലക്കയറ്റവും കാരണമാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ മഹീന്ദ്ര എസ്‌യുവികള്‍ക്ക് എത്ര ശതമാനമായിരിക്കും വില വര്‍ധനവെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരാശപ്പെടേണ്ട ആവശ്യമില്ല. ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി തങ്ങളുടെ കാറുകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രിയ മോഡലുകളായ ബൊലേറോ, ബൊലേറോ നിയോ, ഥാര്‍ 4WD, XUV300, മറാസോ, XUV400 എന്നിവയ്ക്കാണ് ആകര്‍ഷകമായ ഡിസ്‌കൗണ്ട് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത്.

mahindra xuv400

ഇലക്ട്രിക് എസ്‌യുവിയായ മഹീന്ദ്ര XUV400-യില്‍ നിന്ന് തുടങ്ങാം. മഹീന്ദ്രയുടെ വാഹന നിരയിലുള്ള ഏക ഇലക്ട്രിക് ഓഫറിംഗാണ് XUV400 ഇലക്ട്രിക് എസ്‌യുവി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ കാറിന് വമ്പന്‍ ഓഫറുകളാണ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്. വര്‍ഷാവസാന ഓഫറുകളുടെ ഭാഗമായി മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിക്ക് 4 ലക്ഷം രൂപ വരെയാണ് ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നത്.

20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് കൂടി ചേരുന്നതോടെ മൊത്തം ആനുകൂല്യം 4.2 ലക്ഷം രൂപയാകും. ഒരു ഇലക്ട്രിക് കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഇതൊരു മികച്ച അവസരമായിരിക്കും. കമ്പനിയിൽ നിന്നുള്ള സബ് 4 മീറ്റർ എസ്‌യുവിയായ മഹീന്ദ്ര XUV300-ക്ക് കൊതിപ്പിക്കുന്ന ഓഫറുകൾ ഉണ്ട്.

mahindra xuv300

XUV300 W8 ഓപ്ഷണല്‍ പെട്രോള്‍ വേരിയന്റിന് കമ്പനി 1.22 ലക്ഷം രൂപയാണ് കണ്‍സ്യൂമര്‍ ഡിസ്‌കൗണ്ട് നല്‍കുന്നത്. ഒപ്പം 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. മൊത്തത്തില്‍ 1.56 ലക്ഷം രൂപ പോക്കറ്റില്‍ നില്‍ക്കും. ക്യാഷ് ഡിസ്‌കൗണ്ട് 1.16 ലക്ഷം രൂപയാകും എന്നത് മാറ്റിനിര്‍ത്തിയാല്‍ ബാക്കി ഓഫറുകള്‍ W8 പെട്രോളിനും ലഭിക്കും.

അതേസമയം എസ്‌യുവിയുടെ W8 പെട്രോള്‍ മാനുവല്‍ TGDI, W8 ഓപ്ഷണല്‍ പെട്രോള്‍ മാനുവല്‍ TGDI വേരിയന്റുകള്‍ക്ക് 1.12 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. W8 ഡീസല്‍ മാനുവല്‍, W8 ഓപ്ഷണല്‍ ഡീസല്‍ പതിപ്പുകള്‍ 1.43 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടില്‍ വാങ്ങാനാകും. 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കൂടി ചേരുന്നതോടെ മൊത്തം കിഴിവ് 1.72 ലക്ഷം രൂപയായിരിക്കും.

mahindra bolero

ജനപ്രിയ എംയുവിയായ മഹീന്ദ്ര ബൊലേറോ B6 ഓപ്ഷന്‍ 2023 ഡിസംബറില്‍ 83,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ അവസരമുണ്ട്. ഇതിനൊപ്പം 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കൂടി ചേരുന്നതോടെ മൊത്തം 96,000 രൂപ കിഴിവില്‍ ബൊലേറോ സ്വന്തമാക്കാം.

ബെലേറോ നിയോയിലേക്ക് വന്നാല്‍ ഈ മാസം മൊത്തം ആനുകൂല്യം 1.11 ലക്ഷം രൂപയാണ്. 88,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 3000 രൂപ കോര്‍പറേറ്റ് ബോണസ് എന്നിവയടക്കം ബൊലേറോ നിയോ N10, N10 ഒാപ്ഷനല്‍ വേരിയന്റുകളുടെ ഓഫര്‍ ലക്ഷം രൂപ കടക്കുന്നു.

mahindra marazzo

മഹീന്ദ്ര മറാസോ എംപിവിക്കും ഇക്കുറി ഡിസ്‌കൗണ്ടുണ്ട്. മറാസോയുടെ ബേസ് M2 വേരിയന്റ് 14,100 രൂപ ക്യാഷ് ഡിസ്‌കൗണ്ടിലാണ് ഈ മാസം വില്‍ക്കുന്നത്. 15,000 രൂപ എക്സ്ചേഞ്ച് ബോണസും 5200 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും സഹിതം മൊത്തം 60,300 രൂപ വരെ കിഴിവില്‍ ഈ കാര്‍ വീട്ടിലെത്തിക്കാന്‍ സാധിക്കുന്നതാണ്.

ഇനി ഒരു ഓഫ്‌റോഡര്‍ എസ്‌യുവി വേണമെന്ന് ആഗ്രഹമുള്ള ആളുകള്‍ക്ക് ഡിസംബറില്‍ മഹീന്ദ്ര ഥാര്‍ ഓഫര്‍ വിലയില്‍ സ്വന്തമാക്കാം. മഹീന്ദ്ര ഥാര്‍ 4WD പതിപ്പിന് ഈ മാസം 5,000 കോര്‍പറേറ്റ് ഡിസ്‌കൗണ്ടുണ്ട്. അടുത്ത വര്‍ഷം ലൈഫ്സ്റ്റൈല്‍ ഓഫ് റോഡ് എസ്യുവിയുടെ 5 ഡോര്‍ പതിപ്പ് വിപണിയില്‍ എത്താന്‍ പോകുകയാണ്. കൂടുതല്‍ പ്രായോഗികതകളോടെ എത്തുന്ന എസ്‌യുവിക്കായി കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍.

More from DriveSpark

Article Published On: Friday, December 8, 2023, 15:38 [IST]
English summary
Mahindra year end offers up to rs 4 2 lakh discount in december 2023 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X