'ആര്‍ക്കും വേണ്ടാത്ത' അഞ്ച് കാറുകള്‍; ഇതാ മഹീന്ദ്രയുടെ 'തോല്‍വി FC'

കാര്‍ നിര്‍മാതാക്കള്‍ ആരുമായിക്കൊള്ളട്ടെ അവരുടെ എല്ലാ കാറുകളും വില്‍പ്പന ചാര്‍ട്ടുകളില്‍ മികച്ച പ്രകടനം നടത്തിക്കൊള്ളണമെന്നില്ല. വമ്പന്‍ പ്രതീക്ഷയോടെ എത്തുന്ന മോഡലുകളില്‍ ചിലത് വരെ വില്‍പ്പന നേടാനാകാതെ വമ്പന്‍ പരാജയമാകാറുണ്ട്. സിനിമകളുടെ കാര്യത്തിലെന്ന പോലെ കാറുകളും ഹിറ്റാകുകയും ഫ്ലോപ്പാകുകയും (Flop Cars) ചെയ്യും.

ഒരു കാര്‍ നിര്‍മ്മാതാവിനെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും നിരാശാജനകവും സാമ്പത്തികമായി വന്‍ നഷ്ടം സൃഷ്ടിക്കുന്ന സംഗതി കൂടിയാണ്. ഡിസൈനിംഗും ടെസ്റ്റിംഗും മുതല്‍ നിര്‍മ്മാണം വരെ എത്തുന്ന വിവിധ ഘട്ടങ്ങള്‍ക്കായി വന്‍തുകയാണ് നിക്ഷേപമായി വരുന്നത്. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് മഹീന്ദ്ര. ഉപഭോക്താക്കള്‍ തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് വിപണി വിടേണ്ടി വന്ന 5 മഹീന്ദ്ര കാറുകള്‍ നിങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനം.

mahindra verito vibe

മഹീന്ദ്ര വെരിറ്റോ വൈബ്: വ്യത്യസ്തമായ റിയര്‍ ലുക്കില്‍ എത്തിയ മഹീന്ദ്ര കാറായ വെരിറ്റോ വൈബാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2013 മുതല്‍ 2019 വരെയായിരുന്നു ഈ കാര്‍ വില്‍പ്പനയിലുണ്ടായിരുന്നത്. ഹൈ-എന്‍ഡ് പ്രീമിയം ലക്ഷ്വറി എസ്‌യുവികളില്‍ വ്യാപകമായി കണ്ടുവരുന്ന കൂപ്പെ-ശൈലി ഈ ഹാച്ച്ബാക്കിന്റെ ഡിസൈനിംഗില്‍ അനുകരിക്കാനുള്ള ശ്രമം കമ്പനി നടത്തി.

മഹീന്ദ്ര വെരിറ്റോ വൈബിന് 3,991 mm നീളവും 2,630 mm വീല്‍ബേസും ഉണ്ടായിരുന്നു. ഇതിലെ 1.5-ലിറ്റര്‍ K9K I4 എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ജോഡിയാക്കിയിരുന്നത്. eവെരിറ്റോ എന്ന പേരില്‍ ഇതിന്റെ ഒരു ഇലക്ട്രിക് പതിപ്പും വില്‍പ്പനക്കുണ്ടായിരുന്നുവെങ്കിലും അക്കാലത്ത് ഇവികള്‍ ഇന്നത്തെ അത്ര പ്രാചാരത്തില്‍ ഇല്ലാത്തതിനാല്‍ ക്ലിക്കായില്ല.

mahindra quanto

മഹീന്ദ്ര ക്വാണ്ടോ: പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ 7 സീറ്റര്‍ കാറുകള്‍ നിര്‍മിക്കുന്നതില്‍ പേരെടുത്ത ബ്രാന്‍ഡാണ് മഹീന്ദ്ര. 2012-2020 കാലയളവിലായിരുന്നു ഇത് വില്‍പ്പനക്കുണ്ടായിരുന്നത്. മഹീന്ദ്ര നുവോസ്‌പോര്‍ട്ടിന്റെ മുന്‍ഗാമിയാണ് ക്വാണ്ടോ. ഫെയ്‌സ്‌ലിഫ്റ്റിനേക്കാള്‍ ചെറുതായിരുന്നു ക്വാണ്ടോ. ടോള്‍ബോയ് സ്റ്റാന്‍സുള്ള ഈ കാര്‍ എംപിവി-ഇഷ് സിലൗറ്റിലായിരുന്നു പൂര്‍ത്തിയാക്കിയത്.

100 bhp പവറും 240 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരുന്നു 7 സീറ്റര്‍ കാറിന് തുടിപ്പേകിയിരുന്നത്. മഹീന്ദ്ര ക്വാണ്ടോയുടെ പിന്‍ഗാമിയായ മഹീന്ദ്ര നുവോസ്‌പോര്‍ട്ടും 2020-ൽ ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതോടെ നിര്‍ത്തലാക്കി.

mahindra nuvosport

മഹീന്ദ്ര നുവോസ്പോര്‍ട്ട്: ക്വാണ്ടോയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പാണ് മഹീന്ദ്ര നുവോസ്‌പോര്‍ട്ട് എന്ന പേരില്‍ വില്‍പ്പനക്കെത്തിച്ചത്. 2016 മുതല്‍ 2020 വരെയായിരുന്നു ഈ 7 സീറ്റര്‍ മിനി എസ്‌യുവി വിപണിയിലുണ്ടായിരുന്നത്. കാറില്‍ ഡ്യുവല്‍-തീം ഇന്റീരിയര്‍, ക്രോം-ആക്‌സന്റഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പ്ലഷ് ഫോക്‌സ് ലെതര്‍ അപ്‌ഹോള്‍സ്റ്ററി, അലുമിനിയം പെഡലുകള്‍, അലുമിനിയം സ്‌കഫ് പ്ലേറ്റുകള്‍, എസി നോബുകള്‍ക്ക് ചുറ്റുമുള്ള ക്രോം ആക്‌സന്റുകള്‍ എന്നിവ മഹീന്ദ്ര നല്‍കിയിരുന്നു.

100 bhp പവറും 240 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 1.5-ലിറ്റര്‍ എംഹോക് ഡീസല്‍ എഞ്ചിന്‍ ആയിരുന്നു ഇതിന് തുടിപ്പേകിയിരുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടായിരുന്നു എഞ്ചിന്‍ ജോടിയാക്കിയിരുന്നത്. വില്‍പ്പന കുറഞ്ഞതിനൊപ്പം ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കൂടി വന്നതാണ് ഈ കാറിന്റെ പതനത്തിന് കാരണം.

mahindra alturas g4

മഹീന്ദ്ര അള്‍ടുറാസ് G4: ബ്രാന്‍ഡിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ആയിരുന്നു ഈ ഫുള്‍സൈസ് എസ്‌യുവി. 2018 മുതല്‍ വില്‍പ്പനക്കുണ്ടായിരുന്ന കാര്‍ കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഈ പട്ടികയിലെ മറ്റ് മോഡലുകള്‍ ചെലവ് കുറഞ്ഞതും കാലഹരണപ്പെട്ടതെന്നും പറയാമെങ്കിലും അള്‍ടുറാസ് നേരെ തിരിച്ചായിരുന്നു. അവസാന കാലത്ത് ടൊയോട്ട ഫോര്‍ച്യൂണര്‍ അടക്കമുള്ള വമ്പന്‍മാരുമായി പിടിച്ചുനില്‍ക്കാന്‍ വിലയില്‍ വലിയ വിട്ടുവീഴ്ചക്ക് മഹീന്ദ്ര തയാറായെങ്കിലും ഫലം കണ്ടില്ല.

എസ്‌യുവിയിലെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 178 bhp പവറും 420 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലായിരുന്നു ട്യൂണ്‍ ചെയ്തിരുന്നത്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടായി എഞ്ചിന്‍ ജോടിയാക്കി. ഉയര്‍ന്ന പരിപാലനച്ചെലവും കുറഞ്ഞ ഡിമാന്‍ഡും കാരണം പലരും ഇത് പണത്തിനൊത്ത മൂല്യമുണ്ടെന്ന് കണക്കാക്കിയില്ല. അതോടെ കാര്‍ വിസ്മൃതിയിലായി.

mahindra kuv100 nxt

മഹീന്ദ്ര KUV100 NXT: രാജ്യത്തെ ആദ്യത്തെ മൈക്രോ എസ്‌യുവിയായ മഹീന്ദ്ര KUV100-ന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പാണിത്. KUV100-ന്റെ വില്‍പ്പന കൂട്ടുകയെന്ന ലക്ഷ്യത്തോടെ 2017-ലാണ് ഈ കാര്‍ വിപണിയില്‍ എത്തിച്ചത്. എന്നാല്‍ വിപണിയില്‍ എത്തി ആറ് വര്‍ഷമായിട്ടും വില്‍പ്പനയില്‍ പച്ചതൊടാത്ത സാഹചര്യത്തില്‍ കുഞ്ഞന്‍ എസ്‌യുവി ഈ വര്‍ഷം ഏപ്രിലില്‍ മഹീന്ദ്ര നിര്‍ത്തലാക്കി

1.2 ലിറ്റര്‍ എംഫാല്‍ക്കണ്‍ പെട്രോള്‍ എഞ്ചിന്‍ ആയിരുന്നു 6 സീറ്റര്‍ കാറിന് കരുത്ത് പകര്‍ന്നിരുന്നത്. 82 hp പവറും 115 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടായിരുന്നു ഇണചേര്‍ത്തിരുന്നത്. മുമ്പ് ഒരു ഡീസല്‍ എഞ്ചിന്‍ ഓഫറില്‍ ഉണ്ടായിരുന്നെങ്കിലും ബിഎസ് VI മാനദണ്ഡങ്ങള്‍ വന്നതോടെ നിര്‍ത്തലാക്കി. മോഡല്‍ കാലഹരണപ്പെട്ടതും എതിരാളികള്‍ ഫീച്ചര്‍ സമ്പന്നമായ പാക്കേജുകള്‍ ഓഫര്‍ ചെയ്യാന്‍ തുടങ്ങിയതുമാണ് KUV100 NXT മോഡലിന് തിരിച്ചടിയായത്.

More from DriveSpark

Article Published On: Tuesday, November 14, 2023, 16:00 [IST]
English summary
Mahindras top 5 flop cars from verito vibe to kuv100 nxt details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X