സുസുക്കിയുടെ വക മുട്ടൻ ചേഞ്ച് ; 2024 സ്വിഫ്റ്റിൽ വരുന്ന പ്രധാന മാറ്റങ്ങൾ

2005 -ൽ ലോഞ്ച് ചെയ്തതു മുതൽ ജനഹൃദയങ്ങളിൽ കൊടികുത്തി വാഴുന്ന ഒരു ജനപ്രിയ ഹാച്ച്ബാക്കാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. വർഷങ്ങളായി, സ്വിഫ്റ്റിന്റെ നിരവധി പരിഷ്കരിച്ച പതിപ്പുകളും തലമുറകളും നാം വിപണിയിൽ കണ്ടിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഈ ഹാച്ച്ബാക്കിന്റെ സ്പോർട്ടിയർ പതിപ്പ് പോലും എത്തിയിട്ടുണ്ട്.

എന്നിരുന്നാലും, ഇന്ത്യയിൽ, ഇത് എല്ലായ്‌പ്പോഴും യുവാക്കളെയും ഫാമിലി ഓഡിയൻസിനേയും ഒരുപോലെ ആകർഷിക്കുന്ന ഒരു കാറാണ്. പുതിയ തലമുറയിലെ സ്വിഫ്റ്റ് കൺസെപ്റ്റ് സുസുക്കി അടുത്തിടെ ടോക്കിയോ മോട്ടോർ ഷോയിൽ അവതരിപ്പിച്ചു, തൊട്ടുപിന്നാലെ അവർ പ്രൊഡക്ഷൻ പതിപ്പിന്റെ ടീസർ വീഡിയോകളും പുറത്തിറക്കിയിരിക്കുകയാണ്. പുതിയ സ്വിഫ്റ്റ് അടുത്ത വർഷം ഇന്ത്യയിൽ കമ്പനി അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സുസുക്കി സ്വിഫ്റ്റിന്റെ വരാനിരിക്കുന്ന 2024 മോഡലിൽ നാം കണ്ടേക്കാവുന്ന അഞ്ച് സുപ്രധാന മാറ്റങ്ങൾ എന്തെല്ലാം എന്ന് നോക്കാം.

2024 സ്വിഫ്റ്റിൽ വരുന്ന പ്രധാന മാറ്റങ്ങൾ

അളവുകൾ: വരാനിരിക്കുന്ന സുസുക്കി സ്വിഫ്റ്റ് HEARTECT പ്ലാറ്റ്‌ഫോമിന്റെ മെച്ചപ്പെടുത്തിയ പുതിയ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. ഇന്ത്യയിൽ ലഭ്യമായ പല സുസുക്കി മോഡലുകളും നിലവിൽ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. പുതിയ പ്ലാറ്റ്ഫോം ഇപ്പോഴത്തെ മോഡലിനെ അപേക്ഷിച്ച് സ്വിഫ്റ്റിനെ അളവുകളിൽ കാര്യത്തിൽ അല്പം വലുതാക്കുന്നു.

വരാനിരിക്കുന്ന സ്വിഫ്റ്റിന് 3860 mm നീളവും 1,695 mm വീതിയും 1,500 mm ഉയരവുമുണ്ടാകും. ഇത് യഥാർത്ഥത്തിൽ ഇന്ത്യയിലെ സ്വിഫ്റ്റിന്റെ നിലവിലെ മോഡലിനേക്കാൾ 15 mm കൂടുതലാണ്. എന്നിരുന്നാലും, വരാനിരിക്കുന്ന സ്വിഫ്റ്റിന് നിലവിലെ തലമുറ ഹാച്ച്ബാക്കിനെക്കാൾ 40 mm വീതിയും 30 mm ഉയരവും കുറവായിരിക്കും എന്നതും ശ്രദ്ധിക്കണം. സ്വിഫ്റ്റിന്റെ വീൽബേസ് 2,450 mm -ൽ തന്നെ മാറ്റമില്ലാതെ തുടരുന്നു.

2024 സ്വിഫ്റ്റിൽ വരുന്ന പ്രധാന മാറ്റങ്ങൾ

ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം): ADAS ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ കാറായി മാരുതി സുസുക്കി സ്വിഫ്റ്റ് മാറിയേക്കാം. സുസുക്കി ജപ്പാൻ ഈ ഫീച്ചറുകൾ തങ്ങളുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, അവ ഇന്ത്യ-സ്പെക് മോഡലിൽ ലഭ്യമാകുമോ എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പില്ല. ടെസ്റ്റ് മോഡലുകളെ ADAS സവിശേഷതകൾക്കുള്ള ഘടകങ്ങളോടെയാണ് കണ്ടെത്തിയത്.

എന്നിരുന്നാലും, ഞങ്ങൾക്ക് ഇത് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വാഹനങ്ങളെയും പെഡസ്ട്രിയൻസിനേയും കണ്ടെത്തുന്നതിന് ക്യാമറയും ലേസർ സെൻസറും ഉപയോഗിച്ച് ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ടോടെയാണ് സ്വിഫ്റ്റിലെ ADAS സ്യൂട്ട് വരുന്നത്. ഈ സിസ്റ്റം അലേർട്ടുകൾ നൽകുന്നു, അതോടൊപ്പം ബ്രേക്കിംഗിലും സഹായിക്കുന്നു. കൂടാതെ നിർണായക സാഹചര്യങ്ങളിൽ ഓട്ടോമാറ്റിക്കായി ബ്രേക്കുകൾ അപ്ലൈ ചെയ്യുന്നു. വാഹനത്തിന്റെ സേഫ്റ്റി ഗണ്യമായി മെച്ചപ്പെടുത്തുന്നു, പ്രത്യേകിച്ച് ഹൈവേ ഡ്രൈവിംഗ് സമയത്ത് ഇത് വളരെ ഉപയോഗപ്രദമാണ്.

2024 സ്വിഫ്റ്റിൽ വരുന്ന പ്രധാന മാറ്റങ്ങൾ

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, ലെയിൻ കീപ്പ് സപ്പോർട്ടിംഗ് ഫംഗ്ഷൻ, റോഡ് സൈൻ റെക്കഗ്നിഷൻ ഫീച്ചറുകൾ എന്നിവയാണ് ADAS -ലെ മറ്റ് ചില സവിശേഷതകൾ. സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഈ ADAS ഫീച്ചറുകൾ കാറിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന റഡാർ, സെൻസറുകൾ, 360 -ഡിഗ്രി ക്യാമറ എന്നിവ ഉപയോഗിക്കുന്നു.

ഇന്റീരിയറുകൾ: സ്വിഫ്റ്റിന്റെ നിലവിലെ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, വരാനിരിക്കുന്ന 2024 മോഡലിന് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത അപ്പ്മാർക്കറ്റ് ഇന്റീരിയറുകൾ ഉണ്ടായിരിക്കും എന്ന് നിസംശയം പറയാം. ലേയേർഡ് ഡാഷ്‌ബോർഡിന് ഗ്ലോസ് ബ്ലാക്കിൽ പൂർത്തിയാക്കിയ ഒരു പാനൽ ലഭിക്കുന്നു. ഡാഷ്‌ബോർഡും സെന്റർ കൺസോളും നിലവിലെ പതിപ്പിൽ നിന്ന് വ്യത്യസ്തമായി പുത്തൻ ഡിസൈനോടെ കാണപ്പെടുന്നു.

2024 സ്വിഫ്റ്റിൽ വരുന്ന പ്രധാന മാറ്റങ്ങൾ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ ഫീച്ചറുകൾ ഇത് വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. പുതിയ ഫ്ലോട്ടിംഗ് ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് പുത്തൻ മോഡലിലെ അകത്തളത്തിലെ പ്രധാന ആകർഷണം എന്ന് നിസംശയം പറയാം.

ബലേനോയിലും മറ്റ് പല പുതിയ മാരുതി സുസുക്കി മോഡലുകളിലും കാണുന്ന അതേ യൂണിറ്റാണിത് എന്ന് വിശ്വസിക്കാം. കൂടാതെ, ഇതിന് മധ്യഭാഗത്ത് ഒരു കളർ MID ഡിസ്പ്ലേയുള്ള ഡ്യുവൽ-പോഡ് അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു. സീറ്റ് കവറുകൾക്ക് പ്രീമിയം ലുക്ക് നൽകുന്ന ജ്യോമെട്രിക് പാറ്റേണും ഇതിലുണ്ട്.

2024 സ്വിഫ്റ്റിൽ വരുന്ന പ്രധാന മാറ്റങ്ങൾ

പുതിയ Z -സീരീസ് എഞ്ചിൻ: പുതിയ സ്വിഫ്റ്റും പുതുപുത്തൻ എഞ്ചിനുമായി വരുന്നു. Z12 എന്ന കേഡ് നെയിമിലുള്ള പുതിയ എഞ്ചിൻ 1.2 ലിറ്റർ, ത്രീ സിലിണ്ടർ യൂണിറ്റ് ആണ്, അത് നിലവിലുള്ള 1.2 ലിറ്റർ, ഫോർ സിലിണ്ടർ K -സീരീസ് എഞ്ചിനെ പകരം വെയ്ക്കും. പുതിയ ത്രീ സിലിണ്ടർ എഞ്ചിൻ മതിയായ അളവിൽ ലോ-എൻഡ് torque സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു, ഇത് സിറ്റി ഡ്രൈവിംഗ് എളുപ്പമാക്കുന്നു.

CVT ഗിയർബോക്സ്: ഓൺലൈനിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, സുസുക്കി സ്വിഫ്റ്റിന്റെ 2024 പതിപ്പിന് ഒരു സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ലഭിക്കും. സ്ട്രോംഗ് ഹൈബ്രിഡ് മോഡലിൽ 48V ഇലക്ട്രിക് മോട്ടോറുമായി കണക്ട് ചെയ്ത 1.2 ലിറ്റർ എഞ്ചിൻ ഉപയോഗിക്കും, ഇത് മികച്ച ഇന്ധനക്ഷമത കൈവരിക്കാൻ ഹാച്ചിനെ സഹായിക്കുന്നു.

ലിറ്ററിന് ഏകദേശം 30 കിലോമീറ്റർ മൈലേജ് സ്ട്രോംഗ് ഹൈബിഡ് തരുമെന്ന് പ്രതീക്ഷിക്കുന്നു. സെഗ്‌മെന്റിൽ ഈ ഫീച്ചർ ലഭിക്കുന്ന ആദ്യ കാർ കൂടിയാവും സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിന് സ്റ്റാൻഡേർഡായി CVT ഗിയർബോക്‌സ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. മൈലേജിന് കൂടുതൽ പ്രധാന്യം നൽകുന്ന ഇന്ത്യൻ വിപണിയിൽ ഇത് ഒരു ഇൻസ്റ്റന്റ് ഹിറ്റാവും.

More from DriveSpark

Article Published On: Tuesday, November 21, 2023, 13:37 [IST]
English summary
Major changes found in 2024 maruti szuzki swift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X