ADAS മാത്രമല്ല വേറെ പല വ്യത്യാസങ്ങളുമുണ്ട്; ജിംനി ഇന്ത്യ vs ഓസ്ട്രേലിയൻ സ്പെക്ക്, മാറ്റങ്ങൾ ഇവയൊക്കെ

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ, 2023 -ന്റെ തുടക്കത്തിലാണ് ഫൈവ് ഡോർ പതിപ്പായി ഇന്ത്യൻ വിപണിയ്ക്ക് ജിംനി ലഭിച്ചത്. കൂടാതെ 2023 ഒക്‌ടോബർ മുതൽ, ഫൈവ് ഡോർ മാരുതി ജിംനി വിവിധ അന്താരാഷ്ട്ര വിപണികളിലേക്കും കയറ്റുമതി ചെയ്യപ്പെടാൻ തുടങ്ങി, അടുത്തിടെ വാഹനം ഓസ്‌ട്രേലിയയിലും നിർമ്മാതാക്കൾ ലോഞ്ച് ചെയ്തു.

ഓസ്‌ട്രേലിയ സ്പെക്ക് ജിംനി, ഇന്ത്യ സ്പെക്ക് ഓഫ് റോഡറിന്റെ അതേ ഫൈവ് ഡോർ മോഡൽ തന്നെ ആയതിനാൽ, രണ്ടും ഒന്നായിരിക്കും എന്ന് നമ്മിൽ പലരും വിശ്വസിച്ചേക്കാം, അല്ലേ? എന്നാൽ അവ ഒന്നല്ല. ഇരു മോഡലുകളും തമ്മിലുള്ള അഞ്ച് പ്രധാന വ്യത്യാസങ്ങൾ ഇതാ:

ജിംനി ഇന്ത്യ vs ഓസ്ട്രേലിയൻ സ്പെക്ക് തമ്മിൽ മാറ്റുരയ്ക്കാം

പേര്: ഇന്ത്യ സ്പെക്ക് മോഡലിനെ മാരുതി സുസുക്കി ജിംനി എന്ന് വിളിക്കുന്നിടത്ത്, കാർ നിർമ്മാതാക്കൾ ഓസ്‌ട്രേലിയൻ വിപണിയിൽ സുസുക്കി ജിംനി XL ആയി ഇത് വാഗ്ദാനം ചെയ്യുന്നു. നോർമൽ 'ജിംനി' നെയിപ്ലേറ്റ് വഹിക്കുന്ന ത്രീ ഡോർ മോഡൽ ഓസ്‌ട്രേലിയയ്ക്ക് ഇതിനകം തന്നെ വിൽപ്പനയ്ക്ക് എത്തുന്നതിനാണിത്. സുസുക്കി ഓസ്‌ട്രേലിയൻ വിപണിയിൽ 'ജിംനി ലൈറ്റ്' എന്ന എൻട്രി ലെവൽ പതിപ്പും വാഗ്ദാനം ചെയ്യുന്നു, ഇത് പ്രധാനമായും ത്രീ-ഡോർ എസ്‌യുവിയുടെ സ്ട്രിപ്പ് ഡൗൺ വേരിയന്റാണ്.

ADAS: ഇന്ത്യ സ്പെക്ക് ജിംനിയും ഓസ്‌ട്രേലിയ സ്പെക്ക് ജിംനിയും (XL) തമ്മിലുള്ള ഏറ്റവും വലിയ ഫീച്ചർ വ്യത്യാസം എന്നത് ഓസിസ് മോഡലിന് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ലഭ്യമാണ് എന്നതാണ്. വാഹനത്തിന്റെ ADAS സ്യൂട്ടിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് എന്നിവ അടങ്ങിയിരിക്കുന്നു.

ജിംനി ഇന്ത്യ vs ഓസ്ട്രേലിയൻ സ്പെക്ക് തമ്മിൽ മാറ്റുരയ്ക്കാം

എന്നാൽ ഓഫ്റോഡർ ഹൈ ബീം അസിസ്റ്റ് ഫംഗ്ഷൻ നഷ്‌ടപ്പെടുത്തുന്നു. ജിംനി XL -ന്റെ ADAS സാങ്കേതികവിദ്യ ഫ്രണ്ട് വിൻഡ്‌ഷീൽഡ് മൗണ്ടഡ് ക്യാമറയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഈ മോഡൽ ഇവിടെ നിന്നാണ് ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യുന്നത് എങ്കിലും ഇന്ത്യ സ്പെക്ക് മോഡലിൽ കമ്പനി ഒഴിവാക്കിയ ഒരു സവിശേഷതയാണിത്.

കളർ ഓപ്‌ഷനുകൾ: ഇന്ത്യ സ്പെക്ക്, ഓസ്‌ട്രേലിയ സ്പെക്ക് ജിംനി എന്നിവ സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ ഓപ്ഷനുകളിൽ ലഭ്യമാണെങ്കിലും, ഇവ രണ്ടും ഓഫർ ചെയ്യുന്ന ഷേഡുകളിൽ ചെറിയ മാറ്റമുണ്ട്. ഇന്ത്യ സ്പെക്ക് ജിംനി പേൾ ആർട്ടിക് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, നെക്സ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക് റൂഫുള്ള കൈനറ്റിക് യെല്ലോ (എക്‌സ്‌ക്ലൂസീവ്) എന്നിവ വാഗ്ദാനം ചെയ്യുന്നു.

ജിംനി ഇന്ത്യ vs ഓസ്ട്രേലിയൻ സ്പെക്ക് തമ്മിൽ മാറ്റുരയ്ക്കാം

മറുവശത്ത് ഓസ്ട്രെലിയൻ സ്പെക്ക് മോഡൽ ആർട്ടിക് വൈറ്റ് പേൾ, ബ്ലൂയിഷ് ബ്ലാക്ക് പേൾ, ഗ്രാനൈറ്റ് ഗ്രേ, ജംഗിൾ ഗ്രീൻ (എക്‌സ്‌ക്ലൂസീവ്), ബ്ലൂയിഷ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക് റൂഫുള്ള ഷിഫോൺ ഐവറി (എക്‌സ്‌ക്ലൂസീവ്) എന്നീ കളർ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്.

പവർട്രെയിൻ ഔട്ട്പുട്ടിലെ വ്യത്യാസം: കാർ നിർമ്മാതാക്കൾ ഇരു മോഡലുകൾക്കും ഒരേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത് എങ്കിലും, രണ്ടിന്റെയും പവർ & torque ഔട്ട്പുട്ട് കുറച്ച് വ്യത്യസ്തമാണ്. ഓസ്‌ട്രേലിയ സ്പെക്ക് ജിംനി ഇന്ത്യ സ്പെക്ക് ഓഫ്‌റോഡറിനേക്കാൾ 3.0 PS കുറഞ്ഞ പവറും 4.0 Nm കുറഞ്ഞ torque ഉം ആണ് പുറപ്പെടുവിക്കുന്നത്. രണ്ടിനും രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളും, ഫോർ വീൽ ഡ്രൈവ്ട്രെയിനും ലഭിക്കുന്നു.

ജിംനി ഇന്ത്യ vs ഓസ്ട്രേലിയൻ സ്പെക്ക് തമ്മിൽ മാറ്റുരയ്ക്കാം

ജിംനി XL-ന് ബേസ് വേരിയന്റ് ഇല്ല: ഇന്ത്യ സ്പെക്ക് മോഡൽ എൻട്രി ലെവൽ സീറ്റ, ടോപ്പ്-സ്പെക്ക് ആൽഫ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. എന്നാൽ ഓസ്‌ട്രേലിയ സ്പെക്ക് ജിംനി XL ഒറ്റ ട്രിമ്മിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. അതിനാൽ, ഓസ്‌ട്രേലിയയിലെ ഉപഭോക്താക്കൾക്ക് ഓഫ്‌റോഡറിന്റെ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീനും ADAS സാങ്കേതികവിദ്യയും ഉൾപ്പെടെ ഫുള്ളി ലോഡഡ് മോഡൽ ആസ്വദിക്കാനാകും.

വിലകൾ: മാരുതി ഫൈവ് ഡോർ ജിംനിയെ ഇന്ത്യയിൽ 12.74 ലക്ഷം രൂപ പ്രാരംഭ വിലയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നു, കൂടാതെ പുതിയ തണ്ടർ എഡിഷനും (പരിമിതമായ കാലയളവിലേക്ക്) ഇന്തോ ജാപ്പനീസ് വാഗ്ദാനം ചെയ്യുന്നു, ഇത് വാഹനത്തിന്റെ പ്രാരംഭ വില 2.0 ലക്ഷം രൂപ വരെ കുറച്ചിട്ടുണ്ട്. മറുവശത്ത് ഓസ്ട്രേലിയൻ സ്പെക്ക് മോഡലിന്റെ വില AUD 34,990 ആണ്, ഏകദേശം 19 ലക്ഷം രൂപ.

More from DriveSpark

Article Published On: Wednesday, December 13, 2023, 13:37 [IST]
English summary
Major differences between india spec and australian spec maruti suzuki jimny explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X