ഇലക്ട്രിക് വാഹനവിപണിയിൽ ടെസ്‌ല വിപ്ലവം; സൈബർട്രക്കിന്റെ പ്രധാന ഹൈലൈറ്റുകൾ

ഇലക്ട്രിക് വാഹന വിപണിയിലെ മുൻനിര കമ്പനിയായ ടെസ്‌ല തങ്ങളുടെ സൈബർട്രക്ക് ഇലക്ട്രിക് എസ്‌യുവിയുടെ വിതരണം ആരംഭിച്ചിരിക്കുകയാണ്. ഡിസൈനിലും ഫീച്ചറുകളിലും വിപ്ലവം സൃഷ്ടിക്കുന്ന വാഹനമാണിത്. ആകർഷകമായ സവിശേഷതകളുമായിട്ടാണ് ടെസ്‌ലയുടെ ഈ ഇലക്ട്രിക് വാഹനം വരുന്നത്. കരുത്തിനൊപ്പം ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈനുമായി വരുന്ന ടെസ്‌ല സൈബർ ട്രക്കിന്റെ പ്രധാന സവിശേഷതകൾ നോക്കാം.

വേരിയന്റുകൾ: ടെസ്‌ല പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് മൂന്ന് വേരിയന്റുകളിലാണ് സൈബർട്രക്ക് ഇലക്ട്രിക് എസ്‌യുവി വരുന്നത്. സിംഗിൾ മോട്ടോർ, ഡ്യൂവൽ മോട്ടോർ (AWD), ബർബീസ്റ്റ് എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. ഇതിൽ സൈബർ ബീസ്റ്റ് എന്ന വേരിയന്റാണ് ഏറ്റവും വില കൂടിയതും കൂടുതൽ സവിശേഷതകൾ ഉള്ളതുമായ മോഡൽ. സിംഗിൾ മോട്ടോർ വേരിയന്റ് കുറഞ്ഞ വിലയിൽ ലഭിക്കും.

സൈബർട്രക്കിന്റെ പ്രധാന ഹൈലൈറ്റുകൾ

സിംഗിൾ മോട്ടോർ: ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോറാണ് ഈ വാഹനത്തിന്റെ ബേസ് വേരിയന്റ്. ഈ മോഡലിന് വെറും 6.5 സെക്കൻഡിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ അഥവാ 60 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കും.ഈ മോഡലിന്റെ ഏകദേശ റേഞ്ച് 402 കിലോമീറ്ററാണ്. ടെസ്‌ല സൈബർട്രക്ക് സിംഗിൾ മോട്ടോർ വേരിയന്റിന്റെ വില 60,990 ഡോളർ മുതൽ ആരംഭിക്കുന്നു ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 50.83 ലക്ഷം രൂപ മുതലാണ്.

ഡ്യുവൽ മോട്ടോർ: ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോർ വേരിയന്റിൽ നിന്ന് വ്യത്യസ്തമാണ് ഡ്യൂവൽ മോട്ടോർ വേരിയന്റ്. ഈ വേരിയന്റും ഇപ്പോൾ ഡെലിവറിക്ക് തയ്യാറായിട്ടുണ്ട്. ഈ വാഹനത്തിന്റെ വേരിയന്റുകളിൽ വച്ച് ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന മോഡലാണിത്. ഒറ്റ ചാർജിൽ 547 കിലോമീറ്റർ വരെ റേഞ്ചാണ് ഈ വേരിയന്റ് നൽകുന്നത്.

സൈബർട്രക്കിന്റെ പ്രധാന ഹൈലൈറ്റുകൾ

പെർഫോമൻസ്: ടെസ്‌ല സൈബർട്രക്ക് ഡ്യൂവൽ മോട്ടോർ വേരിയന്റ് വേഗതയുടെ കാര്യത്തിലും മികവ് പുലർത്തുന്നുണ്ട്. നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും വെറും 4.1 സെക്കന്റിൽ 96.5 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും. 79,990 ഡോളറാണ് ഇതിന്റെ അമേരിക്കയിലെ വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 66.67 ലക്ഷം രൂപയാണ്.

സൈബർബീസ്റ്റ്: ടെസ്‌ല സൈബർട്രക്ക് സൈബർബീസ്റ്റ് ടോപ്പ്-സ്പെക്ക് വേരിയന്റാണ്, ഈ മോഡലിൽ മൂന്ന് ഇലക്ട്രിക് മോട്ടോറുകളാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ മോട്ടോറുകൾ മൊത്തം 845 bhp പവറാണ് ഉത്പാദിപ്പിക്കുന്നത്. വാഹനത്തിന് വെറും 2.6 സെക്കന്റിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ എന്ന വേഗത കൈവരിക്കാൻ സാധിക്കും.

സൈബർട്രക്കിന്റെ പ്രധാന ഹൈലൈറ്റുകൾ

റേഞ്ചും വിലയും: അതിശയിപ്പിക്കുന്ന പവറും പെർഫോമൻസും നൽകുമ്പോൾ തന്നെ ടെസ്‌ല സൈബർട്രക്ക് സൈബർബീസ്റ്റ് എന്ന ടോപ്പ് എൻഡ് വേരിയന്റ് മികച്ച റേഞ്ചുമായിട്ടാണ് വരുന്നത്. ഈ വാഹനം പൂർണമായും ചാർജ് ചെയ്താൽ 515 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 99,990 ഡോളാണ് ഈ വേരിയന്റിന് ഇന്ത്യയിൽ വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 83.34 ലക്ഷം രൂപ വരെ വരുന്നു.

മറ്റ് സവിശേഷതകൾ: പുതിയ ടെസ്‌ല സൈബർട്രക്കിന് 443 എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. വാഹനത്തിന്റെ മൊത്തം ഭാരം 3.1 ടൺ ആണ്. ഭാരം കൂടുതൽ ആയിരുന്നിട്ടും ടെസ്‌ല സൈബർട്രക്കിന് 5 ടൺ ടോവിങ് ശേഷിയുമുണ്ട്. ഈ വാഹനത്തിന് മണിക്കൂറിൽ 209 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സാധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Article Published On: Saturday, December 2, 2023, 13:11 [IST]
English summary
Major highlights of tesla cybertruck in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X