മൈലേജിലും കരുത്തിലും കേമന്മാർ! ഇന്ത്യൻ വിപണിയിലെ സ്ട്രോംഗ് ഹൈബ്രിഡ് മല്ലന്മാരെ പരിചയപ്പെടാം

മൈൽഡ് ഹൈബ്രിഡ് മോഡലുകളെ പിന്നിലാക്കി ഇപ്പോൾ സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾ ജനപ്രീതി നേടുകയാണ്. അതിനാൽ തന്നെ മിക്ക പ്രമുഖ വാഹന നിർമ്മാതാക്കളും ഈ ഒരു സെഗ്മ്നറിൽ കാര്യമായി പ്രവർത്തിക്കുന്നുണ്ട്. 2022 -ൽ സ്ട്രോംഗ് ഹൈബ്രിഡ് കാറുകളുടെ എക്കാലത്തെയും ഉയർന്ന വിൽപ്പനയ്ക്കാണ് ഇന്ത്യൻ വാഹന വിപണി സാക്ഷ്യം വഹിച്ചത്.

സ്ട്രോംഗ് ഹൈബ്രിഡ് വിപണി വിഹിതത്തിന്റെ 57 ശതമാനവും ടൊയോട്ട കൈവശപ്പെടുത്തിയപ്പോൾ, മാരുതി സുസുക്കിയും ഹോണ്ടയും യഥാക്രമം 35 ശതമാനവും 7.0 ശതമാനവും കരസ്ഥമാക്കുന്നു. ശക്തമായ ഒരു ഹൈബ്രിഡ് കാർ വാങ്ങാൻ നിങ്ങൾ ആലോചിക്കുകയാണെങ്കിൽ, ഇന്ത്യയിൽ വ്യത്യസ്ത സെഗ്‌മെന്റുകളിലുടനീളമുള്ള ഏഴ് രസകരമായ ഓപ്ഷനുകൾ നമുക്ക് ഒന്ന് നോക്കാം.

മൈലേജിലും കരുത്തിലും കേമന്മാർ! ഇന്ത്യൻ വിപണിയിലെ സ്ട്രോംഗ് ഹൈബ്രിഡ് മല്ലന്മാരെ പരിചയപ്പെടാം

ഹോണ്ട സിറ്റി ഹൈബ്രിഡ്

2022 മധ്യത്തിൽ ഹോണ്ട പുറത്തിറക്കിയ സിറ്റി ഹൈബ്രിഡ് 1.5 ലിറ്റർ, ഫോർ സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായാണ് വരുന്നത്. ആദ്യത്തെ മോട്ടോർ ഇലക്ട്രിക് ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ രണ്ടാമത്തെ മോട്ടോർ പ്രൊപ്പൽഷൻ ചെയ്യുന്നു. സിറ്റി ഹൈബ്രിഡ് ലിറ്ററിന് 26.5 കിലോമീറ്റർ മൈലേജും സിംഗിൾ ചാർജിൽ ഫ്യുവലിനൊപ്പം 1,000 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നുവെന്ന് ജാപ്പനീസ് കാർ നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

പവർട്രെയിൻ സെറ്റപ്പ് ഒരു eCVT ഗിയർബോക്സിലേക്കും ബൂട്ടിൽ ഫിക്സ് ചെയ്തിരിക്കുന്ന ബാറ്ററി പാക്കിലേക്കും കണക്ട് ചെയ്തിരിക്കുന്നു. ഈ യൂണിറ്റ് 126 bhp മാക്സ് പവറും, 253 Nm torque ഉം പുറപ്പെടുവിക്കുന്നു. സിറ്റി ഹൈബ്രിഡ്, സെഡാന്റെ അഞ്ചാം തലമുറയെ അടിസ്ഥാനമാക്കിയുള്ളതാണ്, അതോടൊപ്പം ഹോണ്ട സെൻസിംഗ് സ്യൂട്ട് ഉൾപ്പെടെ നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് സേഫ്റ്റി ഫീച്ചറുകളുമായാണ് വാഹനം വരുന്നത്. 19.89 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഹൈബ്രിഡ് സെഡാൻ വിൽപ്പനയ്ക്ക് എത്തുന്നത്.

മൈലേജിലും കരുത്തിലും കേമന്മാർ! ഇന്ത്യൻ വിപണിയിലെ സ്ട്രോംഗ് ഹൈബ്രിഡ് മല്ലന്മാരെ പരിചയപ്പെടാം

മാരുതി ഗ്രാൻഡ് വിറ്റാര/ടൊയോട്ട ഹൈഡർ

മാരുതി ഗ്രാൻഡ് വിറ്റാരയുടെയും ടൊയോട്ട ഹൈറൈഡറിന്റെയും സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പുകൾ ടൊയോട്ടയുടെ 92 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, ത്രീ സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനുമായി 79 bhp കരുത്തും 141 Nm torque ഉം നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ഈ സജ്ജീകരണം 115 bhp മാക്സിമം പവർ നൽകുന്നു. ഒരു eCVT ഗിയർബോക്‌സിനൊപ്പം വരുന്ന മോഡലുകൾക്ക് ലിറ്ററിന് 27.97 കിലോമീറ്ററാണ് നിർമ്മാതാക്കൾ ക്ലെയിം ചെയ്യുന്ന മൈലേജ്.

ഗ്രാൻഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡ് സീറ്റ+, ആൽഫ+, ആൽഫ+ ഡ്യുവൽ-ടോൺ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 18.15 ലക്ഷം രൂപ, 19.49 ലക്ഷം രൂപ, 19.65 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. ടൊയോട്ട ഹൈറൈഡറിനും S, G, V എന്നിങ്ങനെ മൂന്ന് സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുണ്ട്. ഇവ യഥാക്രമം 15.11 ലക്ഷം, 17.49 ലക്ഷം, 18.99 ലക്ഷം രൂപ വിലയ്ക്ക് വിൽപ്പനയ്ക്ക് എത്തുന്നു. ഇരു മോഡലുകളും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്ട്രോംഗ് ഹൈബ്രിഡ് കാറുകളാണ്.

ടൊയോട്ട ഇന്നോവ ഹൈക്രോസ്

മോണോകോക്ക് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി, പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് MPV മോഡൽ ലൈനപ്പ് G, GX, VX, ZX, ZX (O) എന്നീ വേരിയന്റുകളിൽ വരുന്നു. ഇതിൽ VX ഏഴ് സീറ്റർ, VX എട്ട് സീറ്റർ, ZX, ZX (O) എന്നിങ്ങനെ നാല് ഹൈബ്രിഡ് വേരിയന്റുകൾ ഉൾപ്പെടുന്നു. ഇവ യഥാക്രമം 24.01 ലക്ഷം രൂപ, 24.06 ലക്ഷം രൂപ, 28.33 ലക്ഷം രൂപ, 28.97 ലക്ഷം രൂപ വിലയ്ക്കാണ് വിപണിയിൽ എത്തുന്നത്. അറ്റ്കിൻസൺ സൈക്കിളിനൊപ്പം ബൂസ്റ്റ് ചെയ്ത 2.0 ലിറ്റർ, ഫോർ സിലിണ്ടർ എഞ്ചിനാണ് സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിന്റെ ഹൃദയം. ഇ-ഡ്രൈവ് ട്രാൻസ്മിഷനോടുകൂടിയ സജ്ജീകരണം 184 bhp മാക്സ് പവർ ഉത്പാദിപ്പിക്കുന്നു. ഏഴ് സീറ്റർ പതിപ്പിൽ മധ്യനിരയിലെ സെഗ്‌മെന്റ്-ഫസ്റ്റ് ഓട്ടോമൻ ഫംഗ്‌ഷനുള്ള രണ്ട് ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കുമ്പോൾ, എട്ട് സീറ്റർ മോഡൽ രണ്ടാമത്തെയും മൂന്നാമത്തെയും നിരകൾക്ക് ബെഞ്ച് സീറ്റുകൾ വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 23.24 കിലോമീറ്ററാണ് ടൊയോട്ട എംപിവി അവകാശപ്പെടുന്ന മൈലേജ്.

മൈലേജിലും കരുത്തിലും കേമന്മാർ! ഇന്ത്യൻ വിപണിയിലെ സ്ട്രോംഗ് ഹൈബ്രിഡ് മല്ലന്മാരെ പരിചയപ്പെടാം

ടൊയോട്ട കാമ്രി

2022 -ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്ത ടൊയോട്ട കാമ്രി ഫെയ്‌സ്‌ലിഫ്റ്റ് 120 bhp, പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായി കണക്ട് ചെയ്ത 2.5 ലിറ്റർ പെട്രോൾ എഞ്ചിനിനൊപ്പമാണ് വരുന്നത്. സിസ്റ്റത്തിന്റെ സംയുക്ത പവർ 218 bhp -യാണ്. CVT ഓട്ടോമാറ്റിക് യൂണിറ്റാണ് ട്രാൻസ്മിഷൻ ചോയിസുകളിൽ ലഭ്യമാകുന്നത്. ലിറ്ററിന് 23.27 കിലോമീറ്റർ മൈലേജാണ് പുതിയ കാമ്രി വാഗ്ദാനം ചെയ്യുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, ആഡംബര സെഡാൻ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോൾ, ഒമ്പത് JBL സ്പീക്കറുള്ള ഓഡിയോ സിസ്റ്റം, 9.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, പവർ റിക്ലൈനിംഗ് പിൻ സീറ്റുകൾ, റിവേഴ്സ് ക്യാമറ, ഒമ്പത് എയർബാഗുകൾ മുതലായവ വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ട വെൽഫയർ

ടൊയോട്ട വെൽഫയർ 94.45 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഒരു ഫുള്ളി ലോഡഡ് വേരിയന്റിൽ മാത്രമേ ഇന്ത്യയിൽ ലഭ്യമാവൂ. കമ്പനിയുടെ മുൻനിര എം‌പി‌വി 117 bhp പവർ നൽകുന്ന 2.5 ലിറ്റർ പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായിട്ടാണ് വരുന്നത്. ഇവയിൽ ഫ്രണ്ട് മോട്ടോർ 143 bhp കരുത്തും റിയർ മോട്ടോർ 68 bhp കരുത്തും ഉത്പാദിപ്പിക്കുന്നു. ലിറ്ററിന് 16.35 കിലോമീറ്റർ എന്ന ARAI സർട്ടിഫൈഡ് മൈലേജാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ മൊത്തത്തിലുള്ള നീളം, വീതി, ഉയരം യഥാക്രമം 4935 mm, 1895 mm, 1895 mm എന്നിങ്ങനെയാണ്. എംപിവിക്ക് 3,000 mm നീളമുള്ള വീൽബേസ് ഉണ്ട്. 4WD (ഫോർ-വീൽ ഡ്രൈവ്) സിസ്റ്റവും ഇതിൽ ലഭിക്കും.

Most Read Articles

Malayalam
English summary
Major strong hybrid cars sold in indian market
Story first published: Saturday, February 4, 2023, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X