ഓഫ് റോഡ് സെഗ്മെന്റിൽ കോളിളക്കം സൃഷ്ടിക്കാൻ 5-ഡോർ ഥാർ; വരവിനു മുമ്പ് അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

2023 -ന്റെ തുടക്കത്തിൽ മഹീന്ദ്ര ഥാർ ത്രീ ഡോർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ റിയർ വീൽ ഡ്രൈവ് (RWD) പതിപ്പ് കമ്പനി അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി നിർമ്മാതാക്കൾ ഥാർ ഫൈവ് ഡോർ മോഡൽ പരീക്ഷിച്ചുവരികയാണ്, അധികം താമസിയാതെ തന്നെ വാഹനം ഇന്ത്യൻ വിപണിയിലെത്താൻ തയ്യാറാണ്.

സ്‌റ്റൈലിംഗ്, ഇന്റീരിയർ, മെക്കാനിക്‌സ് എന്നിവയിൽ കാര്യമായ മാറ്റങ്ങളോടെയാണ് ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ വലിപ്പമേറിയ വേർഷൻ വരുന്നത് എന്ന് സ്പൈ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ ദൃശ്യമാണ്. ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ഥാറിന്റെ ലോംഗ് വീൽബേസ് പതിപ്പിനെക്കുറിച്ച് ഇതുവരെ നമുക്ക് അറിയാവുന്ന പ്രധാന ഹൈലൈറ്റുകൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

ഓഫ് റോഡ് സെഗ്മെന്റിൽ കോളിളക്കം സൃഷ്ടിക്കാൻ 5-ഡോർ ഥാർ

1. പുതിയ ഡ്യുവൽ-ടോൺ ഇന്റീരിയർ: മഹീന്ദ്ര ഥാർ ഫൈവ് ഡോർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി ത്രീ ഡോർ മോഡലിൽ വരുന്ന അതേ ഡാഷ്‌ബോർഡ് ലേയൗട്ടുമായിട്ടാണ് വരുന്നത്. വൃത്താകൃതിയിലുള്ള എയർ കണ്ടീഷൻ വെന്റുകൾ, കോ പാസഞ്ചർക്ക് പരിചിതമായ ഗ്രാബ് ഹാൻഡിൽ, ഇടത് എസി വെന്റിന് താഴെ ഒരു മെറ്റൽ ബാഡ്ജ് പ്ലേറ്റ് എന്നിവ ഇത് മാറ്റമില്ലാതെ നിലനിർത്തും.

ത്രീ ഡോർ ഥാറിലെ ഓൾ ബ്ലാക്ക് കളർ സ്കീമിന് പകരം, LWB മഹീന്ദ്ര ഥാർ ഫൈവ് ഡോർ ഡ്യുവൽ ടോൺ ബ്രൗൺ & ബ്ലാക്ക് കളർ സ്കീമിലാണ് വരുന്നത് എന്നത് ശ്രദ്ധേയമാണ്. സീറ്റ് അപ്ഹോൾസ്റ്ററി, ഡോർ പാനലുകൾ എന്നിവയുൾപ്പെടെ ക്യാബിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പെയിന്റ് സ്കീം നമുക്ക് പ്രതീക്ഷിക്കാം.

2. ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം: ത്രീ ഡോർ മോഡലിൽ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ ഫൈവ് ഡോർ മോഡലിന് മെച്ചപ്പെട്ട യൂസർ ഇന്റർഫേസോട് കൂടിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഇൻഫോടെയിൻമെന്റ് സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാവിഗേഷൻ എന്നിവ സപ്പോർട്ട് ചെയ്യും.

3. ഫിക്‌സഡ് റൂഫ്: നിലവിലെ ഥാർ ത്രീ ഡോറിൽ ഫൈബർ ഗ്ലാസ് ഹാർഡ് ടോപ്പ്, ക്യാൻവാസ് സോഫ്റ്റ് ടോപ്പ് എന്നിങ്ങനെ രണ്ട് റൂഫ് ഓപ്ഷനുകളുണ്ട്. എന്നാൽ രണ്ട് പതിപ്പുകൾക്കും റൂഫ് ലൈനർ നഷ്ടപ്പെടുന്നു. ഥാർ ഫൈവ് ഡോർ ഒരു സോഫ്റ്റ് ഫാബ്രിക് റൂഫ് ലൈനറോടുകൂടിയ മെറ്റൽ റൂഫുമായിട്ടാണ് വരുന്നത്, ഇത് ഒന്നിലധികം പരിശോധനകളിൽ നിന്നും വളരെ വ്യക്തമാണ്.

ഓഫ് റോഡ് സെഗ്മെന്റിൽ കോളിളക്കം സൃഷ്ടിക്കാൻ 5-ഡോർ ഥാർ

4. സിംഗിൾ പേൻ സൺറൂഫ്: ഥാർ ഫൈവ് ഡോറിലെ മെറ്റൽ റൂഫ്, സോഫ്റ്റ് ഫാബ്രിക് റൂഫ് ലൈനർ എന്നിവ മറ്റൊരു ജനപ്രിയ ഫീച്ചറായ സിംഗിൾ പേൻ സൺറൂഫ് ചേർക്കാൻ മഹീന്ദ്രയെ സഹായിച്ചു. ഇതോടൊപ്പം, ലഗേജ് റാക്കുകളും റൂഫിൽ ഘടിപ്പിക്കുന്ന സൈക്കിൾ റാക്കുകളും പോലെയുള്ള, ബോൾട്ട് ഓൺ ആക്‌സസറികളും കമ്പനി വാഗ്ദാനം ചെയ്തേക്കാം.

5. പുത്തൻ നെയിംപ്ലേറ്റ്: ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, മഹീന്ദ്ര ഥാർ ഫൈവ് ഡോറിന് ഏഴ് വ്യത്യസ്ത പേരുകൾ നിർമ്മാതാക്കൾ ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്. ഥാർ ആർമാഡ, സെന്റൂറിയോൺ, സവന്ന, ഗ്ലാഡിയസ്, കൾട്ട്, റോക്സ്, റെക്സ് എന്നിവയാണ് കമ്പനി ട്രേഡ്മാർക്ക് ചെയ്തിട്ടുള്ളവ. ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ വാലായി മഹീന്ദ്രയ്ക്ക് അർമഡ എന്ന പേരാവും നല്ലത് എന്നാണ് ഞങ്ങളുടെ അഭിപ്രായം.

ഓഫ് റോഡ് സെഗ്മെന്റിൽ കോളിളക്കം സൃഷ്ടിക്കാൻ 5-ഡോർ ഥാർ

6. വലിയ അളവുകൾ (ലോംഗ് വീൽബേസ്): ത്രീ ഡോർ മോഡലിനെ അപേക്ഷിച്ച് ഥാർ ഫൈവ് ഡോറിന് വലിയ അളവുകൾ ഉണ്ടായിരിക്കും എന്നത് വളരെ വ്യക്തമാണ്. അഞ്ച് ഡോറുകൾ ഉള്ളതിനാൽ ഓഫ് റോഡർ കൂടുതൽ പ്രായോഗികമായിരിക്കും. റിയർ ഡോറും വലിയ ബൂട്ട് സ്‌പെയ്‌സും ഉൾക്കൊള്ളാൻ വീൽബേസ് 300 mm വർധിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

7. വ്യത്യസ്ത സസ്‌പെൻഷൻ സജ്ജീകരണം: ത്രീ ഡോർ പതിപ്പിൽ ഒരു ഇൻഡിപെൻഡന്റ് ഡബിൾ വിഷ്‌ബോൺ ഫ്രണ്ട് സസ്‌പെൻഷനും മുൻവശത്തും പിൻവശത്തും കോയിൽ ഓവർ ഡാംപറുകളുള്ള മൾട്ടിലിങ്ക് സോളിഡ് റിയർ ആക്‌സിലുമാണ് ഇത് വരുന്നത്. ഈ സസ്പെൻഷൻ സജ്ജീകരണം മെച്ചപ്പെട്ട ഓഫ് റോഡ് കഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

ഓഫ് റോഡ് സെഗ്മെന്റിൽ കോളിളക്കം സൃഷ്ടിക്കാൻ 5-ഡോർ ഥാർ

എന്നിരുന്നാലും, സിറ്റി റോഡുകളിലും ഹൈവേയിലും റൈഡ് നിലവാരം അല്പം കുതിച്ചുചാട്ടവും അസുഖകരവുമായിരിക്കും എന്ന് പറയാതിരിക്കാൻ വയ്യ. കൂടുതൽ പ്രായോഗികമായ ഓഫറായ ഥാർ ഫൈവ് ഡോറിന് മെച്ചപ്പെട്ട കംഫർട്ടിനും സ്റ്റെബിലിറ്റിയ്ക്കുമായി സ്കോർപ്പിയോ N -ന്റെ പെന്റ ലിങ്ക് സസ്പെൻഷൻ സംവിദാനം ലഭിക്കാൻ സാധ്യതയുണ്ട്.

8. കൂടുതൽ കരുത്തുറ്റ എഞ്ചിനുകൾ: സസ്പെൻഷൻ സജ്ജീകരണവും ഷാസിയും മാത്രമല്ല, ഥാർ ഫൈവ് ഡോർ അതിന്റെ എഞ്ചിൻ ഓപ്ഷനുകളും സ്കോർപിയോ N -മായി പങ്കിടാൻ സാധ്യതയുണ്ട്. യഥാക്രമം 370/380 Nm torque ഉം, 172 bhp പവറും നൽകുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ് ഒരു ഓപ്ഷൻ.

ഓഫ് റോഡ് സെഗ്മെന്റിൽ കോളിളക്കം സൃഷ്ടിക്കാൻ 5-ഡോർ ഥാർ

370/400 Nm പീക്ക് torque ഉം 200 bhp പവറും നൽകുന്ന 2.2 ലിറ്റർ ടർബോ ഡീസൽ മോട്ടോറാണ് ഇതിൽ ഫീച്ചർ ചെയ്യുന്ന രണ്ടാമത്തെ യൂണിറ്റ്. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവി 4×2 അല്ലെങ്കിൽ 4×4 ഡ്രൈവ്‌ട്രെയിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

9. ഡിസൈൻ മാറ്റങ്ങൾ: ഥാർ ഫൈവ് ഡോർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി ചില സ്റ്റൈലിംഗ് മാറ്റങ്ങളോടും കൂടുതൽ സൗഹൃദപരവും പ്രാക്ടിക്കലുമായ ഇന്റീരിയറുകളോടെയുമാണ് വരുന്നത്. ഥാർ ത്രീ ഡോർ ഒരു ലളിതമായ ആറ് സ്ലാറ്റ് ഗ്രില്ല് അവതരിപ്പിക്കുമ്പോൾ, ഥാർ ഫൈവ് ഡോറിൽ ഓരോ സ്ലാറ്റിനും രണ്ട് വെർട്ടിക്കൽ സെപ്പറേറ്ററുകൾ കൊണ്ട് ഡിവൈഡ് ചെയ്ത ആറ് സ്ലാറ്റ് ഗ്രില്ല് ലഭിക്കാൻ സാധ്യതയുണ്ട്.

ഗ്രില്ലിന്റെ വീതിയിൽ കവർ ചെയ്യുന്ന ഒരു ഹൊറിസോണ്ടൽ ഡിവൈഡറും ഇതിൽ ഉണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയുൾപ്പെടെയുള്ള ഫുൾ എൽഇഡി ലൈറ്റിംഗ് സംവിധാനമാണ് ഇതി്നറെ മറ്റൊരു ഹൈലൈറ്റ്. പുതിയ 18 ഇഞ്ച് അലോയി വീലുകളും എസ്‌യുവിയ്ക്ക് മഹീന്ദ്ര നൽകുന്നുണ്ട്.

10. ലോഞ്ച് ടൈംലൈൻ: മഹീന്ദ്ര ആദ്യമായി XUV300 ഫെയ്‌സ്‌ലിഫ്റ്റ് 2024 -ന്റെ ആദ്യ പാദത്തിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. അതിനു ശേഷം 2024 പകുതിയോടെ, മിക്കവാറും സ്വാതന്ത്ര്യ ദിനത്തിൽ, ഥാർ ഫൈവ് ഡോർ രാജ്യത്ത് വിൽപ്പനയ്‌ക്ക് എത്തിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Friday, December 29, 2023, 12:04 [IST]
English summary
Major things and updates to know about upcoming 5 door thar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X