എലിവേറ്റിന്റെ കച്ചോടവും വിറ്റാരയുടെ വാല്യുവും ഇടിയുമോ ക്രെറ്റയുടെ മുന്നിൽ; 2024 പതിപ്പിന്റെ ഹൈലൈറ്റുകൾ

ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ ദീർഘനാളായി കാത്തിരിക്കുന്ന പുതിയ 2024 ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ദേ ആഴ്ചകൾക്കുള്ളിൽ ഇങ്ങ് എത്തുകയായി. 2024 ജനുവരി 16 -നാണ് വാഹനം അനാച്ഛാദനം ചെയ്യാൻ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തയ്യാറെടുക്കുന്നത്. ജനപ്രിയ എസ്‌യുവിയുടെ മുഖം മിനുക്കിയ പതിപ്പ് ഗണ്യമായി മെച്ചപ്പെടുത്തിയ ഡിസൈൻ, കൂടുതൽ സവിശേഷതകളും ഫീച്ചറുകളും നിറഞ്ഞ ഇന്റീരിയർ, പുതിയ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ്റെ ആമുഖം എന്നിവ വാഗ്ദാനം ചെയ്യുന്നു.

മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ഇതിനകം തന്നെ പ്രബലമായ ഒരു ശക്തിയായ ഹ്യുണ്ടായി ക്രെറ്റയുടെ 2024 ഫെയ്‌സ്‌ലിഫ്റ്റ് എതിരാളികളായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ് എന്നിവയുമായിട്ടുള്ള കോംപറ്റീഷൻ ശക്തമാക്കും. വരാനിരിക്കുന്ന പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ചുള്ള ഏഴ് പ്രധാന വസ്തുതകളാണ് ഞങ്ങൾ ഈ ലേഖനത്തിൽ പങ്കുവെയ്ക്കുന്നത്.

ഹ്യുണ്ടായി ക്രെറ്റ 2024 പതിപ്പിന്റെ ഹൈലൈറ്റുകൾ

ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന പാലിസേഡ് എസ്‌യുവിയിൽ നിന്നുള്ള ഡിസൈൻ പ്രചോദനം പുതിയ ആവർത്തനത്തിൽ ക്രെറ്റ പ്രദർശിപ്പിക്കും, അതിൽ ഡിസ്റ്റിംഗ്റ്റീവ് ഗ്രില്ലും പാരാമെട്രിക് ഹിഡൻ ലൈറ്റുകളും ഉൾപ്പെടുന്നു. ഫ്രണ്ട് ബമ്പറും കാര്യമായ അപ്‌ഡേറ്റുകൾക്ക് വിധേയമാകും, കൂടാതെ സ്പ്ലിറ്റ് പാറ്റേണും ക്യൂബ് പോലുള്ള വിശദാംശങ്ങളുമുള്ള വെർട്ടിക്കലായി പ്ലേസ് ചെയ്തിരിക്കുന്ന ഹെഡ്‌ലാമ്പുകൾ എസ്‌യുവിക്ക് ലഭിക്കാം.

'H' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും അപ്‌ഡേറ്റ് ചെയ്ത ടെയിൽഗേറ്റും പോലുള്ള ഘടകങ്ങൾ എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയിൽ വരുന്നവയോട് സാമ്യമുള്ളതാണ്. അൽകസാറിൽ നിന്ന് കടമെടുത്ത 18 ഇഞ്ച് വലിപ്പമുള്ള വലിയ വീലുകളുള്ള ടെസ്റ്റ് മോർലിനെ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്, എന്നിരുന്നാലും വീലുകളുടെ ഡിസൈനിൽ അല്പം മാറ്റം പ്രതീക്ഷിക്കാം. അതേസമയം ക്രെറ്റയുടെ മൊത്തത്തിലുള്ള സിലൗട്ടിന് വലിയ മാറ്റമില്ലാതെ തുടരും.

ഹ്യുണ്ടായി ക്രെറ്റ 2024 പതിപ്പിന്റെ ഹൈലൈറ്റുകൾ

ഫീച്ചർ ലിസ്റ്റിലെ ഒരു പ്രധാന കൂട്ടിച്ചേർക്കലാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം/ ADAS സാങ്കേതികവിദ്യ. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, കൊളീഷൻ അവോയിഡൻസ്, ലെയിൻ കീപ്പ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ് എന്നിവയുൾപ്പെടെ വിവിധ നൂതന സുരക്ഷാ ഫീച്ചറുകൾ ഈ ADAS സ്യൂട്ടിൽ നിർമ്മാതാക്കൾ ഉൾപ്പെടുത്തും.

മറ്റ് അധിക അപ്പ്ഗ്രേഡുകളിൽ 360 -ഡിഗ്രി ക്യാമറയും പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്നു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട് എങ്കിലും, 2024 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് സീറ്റ് അപ്‌ഹോൾസ്റ്ററിക്ക് പുതിയ കളർ സ്കീമുകൾ കമ്പനി വാഗ്ദാനം ചെയ്തേക്കാം.

ഹ്യുണ്ടായി ക്രെറ്റ 2024 പതിപ്പിന്റെ ഹൈലൈറ്റുകൾ

പുതിയ 160 bhp മാക്സ് പവർ ഔട്ട്പുട്ട് നൽകുന്ന, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ രൂപത്തിൽ വെർണ സെഡാനിൽ നിന്ന് ഒരു പ്രധാന നവീകരണം 2024 ക്രെറ്റയുടെ ഹുഡിന് അടിയിൽ കാത്തിരിക്കുന്നു. ഈ എഞ്ചിൻ മാനുവൽ, ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ പുതുക്കിയ ക്രെറ്റയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്നത് ഹ്യുണ്ടായി തുടരും. ഇന്ത്യൻ വിപണിയിൽ വളരെ കോംപറ്റീറ്റീവായ മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിൽ തങ്ങളുടെ സ്ഥാനവും വിപണി വിഹിതവും സംരക്ഷിക്കാനും അടുത്ത തലങ്ങളിലേക്ക് വളർത്താനും ക്രെറ്റയുടെ ഈ അപ്പ്ഡേറ്റ് ഒരു നിർണ്ണായ ഘടകമാവും എന്ന് ഹ്യുണ്ടായി വിശ്വസിക്കുന്നു.

Article Published On: Saturday, December 9, 2023, 9:01 [IST]
English summary
Major things to know about upcoming 2024 hyundai creta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X