മാരുതി ജിംനി എത്രമാത്രം സേഫാണ്? യൂറോ NCAP ഫലങ്ങൾ ഇങ്ങനെ

സമീപകാലത്ത് പുതിയ കാറുകളിൽ വളരെയധികം പ്രാധാന്യം നേടിയ ഘടകങ്ങിൽ ഒന്നാണ് സുരക്ഷ/ സേഫ്റ്റി എന്നത്. പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ, ഗ്ലോബൽ NCAP -യുടെ നവീകരിച്ച ടെസ്റ്റിംഗ് രീതികൾ, ഇന്ത്യൻ കാറുകൾ ഫൈവ്-സ്റ്റാർ റേറ്റിംഗുകൾ എന്നിവയെല്ലാം സേഫ്റ്റി എന്ന ഘടകത്തെ ഉപോഭോക്താക്കളുടെ മനസിൽ ഒരു പർച്ചേസ് മാനദണ്ഡമായി പ്രതിഷ്ടിച്ചു എന്നു വേണം പറയാൻ.

ട്രെൻഡ് അനുസരിച്ച് വരാനിരിക്കുന്ന പുതിയ മാരുതി സുസുക്കി ജിംനിയുടേയും സേഫ്റ്റി റേറ്റിംഗിനെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വരികയാണ്. തുടക്കത്തിൽ തന്നെ, ഇന്ത്യൻ വിപണിയ്‌ക്കായുള്ള പുതിയ മാരുതി സുസുക്കി ജിംനി ഇതുവരെ ക്രാഷ് ടെസ്റ്റ് നടത്തിയിട്ടില്ല, ത്രീ-ഡോർ പതിപ്പിൽ യൂറോ NCAP ആയിരുന്നു ടെസ്റ്റ് ചെയ്തത്. യൂറോ NCAP ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി ജിംനി ത്രീ സ്റ്റാർ റേറ്റിംഗാണ് നേടിയത്. ഇതിന്റെ വിശദമായ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ നമുക്ക് നോക്കാം.

മാരുതി ജിംനി എത്രമാത്രം സേഫാണ്? യൂറോ NCAP ഫലങ്ങൾ ഇങ്ങനെ

ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റിൽ 8.0 -ൽ 4.6 പോയിന്റും ഫ്രണ്ടൽ ഫുൾ-വിഡ്ത്ത് ക്രാഷ് ടെസ്റ്റിൽ 8.0 -ൽ 5.8 പോയിന്റും സ്കോർ ചെയ്യാൻ മാരുതി സുസുക്കി ജിംനി ത്രീ-ഡോർ മോഡലിന് കഴിഞ്ഞു. പാസഞ്ചറിന് കാലിനും തലയ്ക്കും അത്യാവശം മികച്ച സംരക്ഷണം ലഭിച്ചു, അതേസമയം ഡ്രൈവർക്ക് മതിയായ ലെഗ് പ്രൊട്ടക്ഷൻ, മാർജിനൽ ഹെഡ് പ്രൊട്ടക്ഷൻ, ദുർബലമായ ചെസ്റ്റ് പ്രൊട്ടക്ഷൻ എന്നിവയാണ് ലഭിച്ചത്. മൊത്തത്തിൽ, മറ്റ് ഒന്നിലധികം ടെസ്റ്റുകൾക്കൊപ്പം, ജിംനി ത്രീ ഡോർ മോഡൽ 27.9 പോയിന്റുകൾ നേടി.

കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മാരുതി സുസുക്കി ജിംനി മികച്ച പ്രകടനം കാഴ്ചവച്ചു. മുതിർന്നവരുടെ സുരക്ഷയ്ക്കായി വാഹനം നേടിയ 73 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾ/ ചൈൽഡ് ഒക്യുപ്പെൻസിയുടെ കാര്യത്തിൽ മൊത്തത്തിൽ 84 ശതമാനം പ്രൊട്ടക്ഷൻ ജിംനി കൈവരിച്ചു.

മാരുതി ജിംനി എത്രമാത്രം സേഫാണ്? യൂറോ NCAP ഫലങ്ങൾ ഇങ്ങനെ

ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റിൽ, രണ്ട് ഡമ്മികളുടെയും കഴുത്ത് ഒഴികെ എല്ലാ നിർണായക ശരീരഭാഗങ്ങളുടെയും സംരക്ഷണം മികച്ചതായിരുന്നു, അവയുടെ സംരക്ഷണം മതിയായത് എന്നു തന്നെ റേറ്റുചെയ്‌തതായി യൂറോ NCAP വ്യക്തമാക്കി. സൈഡ് ബാരിയർ ടെസ്റ്റിൽ, രണ്ട് ഡമ്മികൾക്കും ലഭിച്ച സംരക്ഷണം ശരീരത്തിന്റെ എല്ലാ നിർണായക ഭാഗങ്ങളേയും പ്രൊട്ടക്ട് ചെയ്യുന്നതാണ്.

ഒരു റിയർ ഫേസിംഗ് ചൈൽഡ് റെസ്‌ട്രൈന്റിനായി ഫ്രണ്ട് പാസഞ്ചർ എയർബാഗ് ഡിസേബിൾ ചെയ്യാൻ കഴിയും. എയർബാഗിന്റെ അവസ്ഥ സംബന്ധിച്ച് ഡ്രൈവർക്ക് വ്യക്തമായ വിവരങ്ങൾ വാഹനം നൽകുന്നു. ജിംനി രൂപകൽപ്പന ചെയ്‌തിരിക്കുന്ന എല്ലാ റിസ്ട്രെയിൻ ടൈപ്പുകളും ശരിയായി ഇൻസ്റ്റാൾ ചെയ്യാനും ഉൾക്കൊള്ളാനും വാഹനത്തിന് കഴിയും എന്നും യൂറോ NCAP റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വിപണിയിക്കായുള്ള ജിംനിയും സമാനമായ ക്രാഷ് ടെസ്റ്റ് റേറ്റിംഗോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മാരുതി ജിംനി എത്രമാത്രം സേഫാണ്? യൂറോ NCAP ഫലങ്ങൾ ഇങ്ങനെ

ഇന്ത്യൻ സ്പെക്ക് ജിംനിയുടെ അളവുകളെക്കുറിച്ച് പറഞ്ഞാൽ 3,985 mm നീളവും, 1,645 mm വീതിയും, 1,720 mm ഉയരവും ഓഫ് റോഡിംഗിന് പര്യാപ്തമായ 210 mm ഗ്രൗണ്ട് ക്ലിയറൻസുമായിട്ടാണ് വാഹനം വരുന്നത്. നിലവിൽ മാരുതിയുടെ മോഡൽ നിരയിൽ ആകെയുള്ള 4×4 എസ്‌യുവിയാണിത്. പെട്രോൾ എഞ്ചിനിൽ മാത്രമേ ഇന്ത്യൻ സ്പെക്ക് മോഡൽ ലഭ്യമാകുകയുള്ളൂ.

ത്രീ-ഡോർ പതിപ്പിൽ വരുന്ന അതേ K15B എഞ്ചിൻ യൂണിറ്റാണ് ഇതിലും മാരുതി സുസുക്കി ഉപയോഗിക്കുന്നത്. എഞ്ചിൻ യൂണിറ്റ് 103 bhp മാക്സ് പവറും 134 Nm പീക്ക് torque സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്, ട്രാൻസ്മിഷൻ ഓപ്ഷനിൽ ലഭ്യമാണ്. പേൾ ആർട്ടിക് വൈറ്റ്, കൈനറ്റിക് യെല്ലോ, ഗ്രാനൈറ്റ് ഗ്രേ, ബ്ലൂഷ് ബ്ലാക്ക്, സിസ്ലിംഗ് റെഡ്, നെക്സ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ജിംനി ഫൈവ്-ഡോർ പതിപ്പ് വിപണിയിൽ എത്തും. ഈ ഷേഡുകളിൽ ചിലതിനൊപ്പം ഡ്യുവൽ-ടോൺ ഓപ്ഷനുകളും നിർമ്മാതാക്കൾ നൽകുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, May 16, 2023, 19:30 [IST]
English summary
Manuti suzuki jimny euro ncap safety ratings revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X