'സജിയേട്ടാ ഈ കാറുകള്‍ സേഫ് അല്ല'; ഇന്ത്യയിലെ സുരക്ഷിതമല്ലാത്ത 7 കാറുകള്‍

പണ്ടത്തെ പോലെ അല്ല ഇന്ത്യക്കാര്‍ ഇന്ന് കാര്‍ വാങ്ങുമ്പോള്‍ സേഫ്റ്റി കൂടി നോക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണ്. പണ്ട് ആണെങ്കില്‍ വിലയും മൈലേജും മാത്രം നോക്കിയിരുന്ന ഇടത്ത് സുരക്ഷക്കും ബില്‍ഡ് ക്വാളിറ്റിക്കും കൂടി ഉപഭോക്താക്കള്‍ പ്രാധാന്യം നല്‍കുന്നത് നല്ല കാര്യമാണ്. GNCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു കാര്‍ മോഡല്‍ എത്രത്തോളം സുരക്ഷിതമാണെന്ന് പറയുന്നത്.

ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന കാര്‍ സുരക്ഷയുടെ കാര്യത്തില്‍ എ പ്ലസ് നേടുമ്പോള്‍ കുറഞ്ഞ റേറ്റിംഗുള്ള കാറുകള്‍ അത്ര സേഫ് അല്ലെന്ന് പറയാം. ഇന്നത്തെ ലേഖനത്തില്‍ സേഫ്റ്റി റേറ്റിംഗ് കുറവുള്ള ഇന്ത്യയിലെ അത്ര സേഫ് അല്ലാത്ത ഏഴ് കാറുകളെ പരിചയപ്പെടാം.

unsafe cars in india

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്: ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ മുതിര്‍ന്ന യാത്രക്കാരുടെ കുട്ടികളുടെയും സുരക്ഷക്ക് 2-സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് നേടിയത്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകളും മുന്‍സീറ്റിലെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനറുകളും ഇത് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

ആകര്‍ഷകമായ ഡിസൈനും, മികച്ച ഇന്റീരിയറും താങ്ങാനാകുന്ന വിലയുമുള്ള ഈ മോഡല്‍ ഹ്യുണ്ടായിയില്‍ നിന്നുള്ള ബെസ്റ്റ് സെല്ലറില്‍ ഒന്നാണ്. ഇതിന്റെ 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 83 bhp പവറും 114 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 5.68 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

maruti suzuki alto k10

മാരുതി സുസുക്കി ആള്‍ട്ടോ K10: കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ മോഡലായ ആള്‍ട്ടോ K10-ന്റെ ക്രാഷ് ടെസ്റ്റ് ഫലം പുറത്തുവന്നത്. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിന് 2 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്ക്ക് 0 സ്റ്റാറുമാണ് ആള്‍ട്ടോ നേടിയത്.

നഗരയാത്രകള്‍ക്ക് അനുയോജ്യമായ ജനപ്രിയ ഹാച്ച്ബാക്ക് കഴിഞ്ഞ വര്‍ഷം മാരുതി പരിഷ്‌കരിച്ചിരുന്നു. ഇതിന്റെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp പവറും 89 Nm ടോര്‍ക്കും നല്‍കുന്നു. 3.99 ലക്ഷം രൂപ മുതല്‍ 5.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പോകുന്നത്.

മാരുതി സുസുക്കി സ്വിഫ്റ്റ്: ജനപ്രിയ ഹാച്ച്ബാക്ക് അപ്ഡേറ്റ് ചെയ്ത ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കും 1-സ്റ്റാര്‍ റേറ്റിംഗ് ആണ് നേടിയത്. കാറിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 88.5 bhp പവറും 113 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5.99 ലക്ഷം മുതല്‍ 8.98 ലക്ഷം രൂപ വരെയാണ് മാരുതി സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില.

റെനോ ക്വിഡ്: ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാരുടെയും കുട്ടികളുടെയും സുരക്ഷക്ക് റെനോ ക്വിഡിന് 1-സ്റ്റാര്‍ റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്. താങ്ങാവുന്ന വിലയില്‍ മികച്ച ഫീച്ചറുകളുമായി വരുന്ന ക്വിഡ് കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന റെനോ മോഡലുകളില്‍ ഒന്നാണ്. ഇതിന്റെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp പവറും 72 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 4.7 ലക്ഷം രൂപ മുതലാണ് റെനോ ക്വിഡിന്റെ വില ആരംഭിക്കുന്നത്.

മാരുതി സുസുക്കി വാഗണ്‍ആര്‍: കഴിഞ്ഞ ദിവസം ആള്‍ട്ടോ K10 ഹാച്ച്ബാക്കിനൊപ്പമാണ് മാരുതിയുടെ വാഗണ്‍ആറിന്റെയും ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ വന്നത്. ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയ്ക്ക് 1-സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്ക്ക് 0 സ്റ്റാര്‍ റേറ്റിംഗുമാണ് മാരുതി സുസുക്കി വാഗണ്‍ആര്‍ നേടിയത്.

2019-ല്‍ നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഇവ രണ്ടിലും വാഗണ്‍ആര്‍ 2 സ്റ്റാര്‍ റേറ്റിംഗ് നേടിയരുന്നു. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ സ്വന്തമാക്കാം. 5.53 ലക്ഷം മുതല്‍ 7.41 ലക്ഷം രൂപ വരെയാണ് വില നീളുന്നത്.

new maruti ignis

മാരുതി സുസുക്കി ഇഗ്‌നിസ്: പരിഷ്‌കരിച്ച ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളില്‍ മൊത്തത്തില്‍ 1 സ്റ്റാര്‍ റേറ്റിംഗാണ് മാരുതി സുസുക്കി ഇഗ്‌നിസ് നേടിയത്. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ ഇഗ്നിസ് 1 സ്റ്റാറും കുട്ടികളുടെ സുരക്ഷയ്ക്കായി 0 സ്റ്റാറുമാണ് സ്‌കോര്‍ ചെയ്തത്. ഇതിന്റെ 1.2 ലിറ്റര്‍ എഞ്ചിന്‍ 81.8 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്നു. 5.82 ലക്ഷം രൂപ മുതല്‍ 8.14 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

മാരുതി സുസുക്കി എസ്-പ്രെസോ: പരിഷ്‌കരിച്ച ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ മാരുതി സുസുക്കി എസ്-പ്രെസോ 1 സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ 0 സ്റ്റാറും സ്‌കോര്‍ ചെയ്തു. ,ഇതിന്റെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 55.92 bhp പവറും 82.1 Nm ടോര്‍ക്കും നല്‍കുന്നു. 4.25 ലക്ഷം രൂപ മുതല്‍ 6.10 ലക്ഷം രൂപയാണ് ഈ ചെറു കാറിന്റെ എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Thursday, April 6, 2023, 13:30 [IST]
English summary
Maruti alto k10 to hyundai grand i10 nios 7 unsafe cars in india according to gncap ratings
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X