'എന്തോ ഇഷ്ടമാണ് ആളുകള്‍ക്ക്; ഈ കാറുകളുടെ ഫാന്‍ബേസ് അങ്ങനൊന്നും പോയ്‌പ്പോവൂല
സിനിമയും ഓട്ടോമൊബൈല്‍ രംഗത്തെയും പരസ്പരം ബന്ധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ജനങ്ങള്‍ക്ക് വളരെ ഇഷ്ടമുള്ള രണ്ട് സംഗതികളാണ് വണ്ടികളും സിനിമയും. സിനിമ താരങ്ങളെ പോലെ തന്നെ ആരാധക മനം കീഴടക്കുന്നവരാണ് വാഹനങ്ങളും അവയുടെ സൃഷ്ടാക്കളായ ബ്രാന്‍ഡുകളും. മലയാള സിനിമ തന്നെ നമുക്ക് ഉദാഹരണമായി എടുക്കാം.
തങ്ങളുടെ സമകാലീനരും പിന്നാലെ വന്ന അടുത്ത തലമുറയിലെ താരങ്ങളും ഇന്നത്തെ യൂത്തന്‍മാരുമെല്ലാം നിറഞ്ഞു നില്‍ക്കുമ്പോഴും ഫാന്‍ ബേസിന്റെ കാര്യത്തില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കഴിഞ്ഞേ മറ്റാരുമുള്ളൂ. കാറുകളുടെ കാര്യത്തിലും അങ്ങനെ ചിലരുണ്ട്. പുതിയ മോഡലുകളുടെ കുത്തൊഴുക്കിനിടയിലും ആരാധകരുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്ന ചില മോഡലുകള്‍.

ഇന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ്, ഹോണ്ട, ടൊയോട്ട എന്നിവയുടെ മോഡലുകള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ചില കാറുകള്‍ ഒരുതവണ വില്‍പ്പനക്കെത്തി മണ്‍മറഞ്ഞുപോകുമ്പോള്‍ പതിറ്റാണ്ടുകളോളം ജനങ്ങളുടെ വിശ്വസ്തരായ ചിലരെ കുറിച്ചാണ് നമ്മളിനി പറയാന്‍ പോകുന്നത്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിശ്വസ്തരായ ഫാന്‍സുള്ള 5 കാറുകളെ പരിചയപ്പെടാം.
മാരുതി സുസുക്കി ആള്‍ട്ടോ: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എക്കാലത്തെയും വലിയ ഹിറ്റ് മോഡലുകളിലൊന്നായ ആള്‍ട്ടോയാണ് പട്ടികയില്‍ ആദ്യം. ബജറ്റ് കാര്‍ നോക്കുന്ന ഉപഭോക്താക്കളുടെ ഫസ്റ്റ് ചോയ്‌സാണ് മാരുതി സുസുക്കി ആള്‍ട്ടോ എന്ന നാമം. പുതിയ കാർ ആണെങ്കിലും യൂസ്ഡ് കാർ മാർക്കറ്റിൽ ആണെങ്കിലും ആൾട്ടോക്ക് മികച്ച മാർക്കറ്റാണ്.

ഒതുക്കമുള്ള ഡിസൈന്‍, മൈലേജ്, കുറഞ്ഞ മെയിന്റനന്‍സ് കോസ്റ്റ് എന്നിവയാണ് ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ ആള്‍ട്ടേയെ ജനപ്രിയനാക്കിയ ഘടകങ്ങള്‍. വിപണിയിലെത്തി വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും ചെറുകാര്‍ വില്‍പ്പനയില്‍ ഇന്നും മുന്‍പന്തിയിലാണ് ആള്‍ട്ടോ. ഈ മോഡലിന്റെ വിശ്വസ്തരായ ആരാധകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിന്റെ തെളിവാണ് ആള്‍ട്ടോക്ക് ഇന്നും ലഭിക്കുന്ന മികച്ച വില്‍പ്പന.
ടാറ്റ സഫാരി: വര്‍ഷങ്ങള്‍ക്ക് മുമ്പ് 1998-ലാണ് ടാറ്റ സഫാരിയെന്ന പേരില്‍ ഒരു എസ്‌യുവി പുറത്തിറക്കിയത്. മസ്‌കുലാര്‍ ഡിസൈനും മികച്ച റോഡ് പ്രസന്‍സുമായി എത്തിയ എസ്‌യുവി ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ പേരായി മാറാന്‍ അധികസമയം എടുത്തില്ല. 2021-ല്‍ ടാറ്റ പഴയ നെയിംപ്ലേറ്റില്‍ പുത്തന്‍ എസ്‌യുവി അവതരിപ്പിച്ചത് തന്നെ 'സഫാരി' എന്ന മോഡലിനുള്ള ഫാന്‍സിനെ പരിഗണിച്ചാണ്.

ഹോണ്ട സിറ്റി: ജാപ്പനീസ് ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്ന മിഡ്‌സൈസ് സെഡാനാണ് ഹോണ്ട സിറ്റി. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി സെഗ്‌മെന്റ് അടക്കി ഭരിക്കുകയാണ് സിറ്റി. സെഡാന്റെ സ്പോര്‍ട്ടിയര്‍ ഡിസൈന്‍, മൈലേജ്, മികച്ച ഇന്റീരിയര്‍, യാത്രാസുഖം എന്നിവ നിരവധി ആരാധകരെ നേടിക്കൊടുത്തു. കൃത്യമായ ഇടവേളകളില്‍ നവീകരണങ്ങളും പരിഷ്‌കാരങ്ങളും നടത്തി ഹോണ്ട സിറ്റിയെ കാലികമായി നിലനിര്‍ത്താന്‍ കമ്പനി ശ്രമിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ ചാരുതയില്‍ നിലനില്‍ക്കുന്നതിനാല്‍ സെഡാന്‍ പ്രേമികള്‍ക്കിടയില്‍ ഇന്നും ജനപ്രിയനാണ് ഹോണ്ട സിറ്റി.
ടൊയോട്ട ഫോര്‍ച്യൂണര്‍: ഫുള്‍ സൈസ് എസ്‌യുവി സെഗ്‌മെന്റിലെ രാജാവാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. യാത്രാസുഖം, ഈട്, ഓഫ്-റോഡ് കഴിവുകള്‍ എന്നിവയിലൂടെ ഫോര്‍ച്യൂണര്‍ ഒരുപാട് ആരാധകരെ നേടിയെടുത്തു. ഒരു പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യന്‍ വിപണിയില്‍ പയറ്റിത്തെളിഞ്ഞ ഫോര്‍ച്യൂണര്‍ വില്‍പ്പന ചാര്‍ട്ടിലും ഒന്നാമനാണ്. കരുത്തുറ്റ എഞ്ചിന്‍, വിശാലമായ ക്യാബിന്‍, പരുക്കന്‍ ഡിസൈന്‍ എന്നിവ അഡ്വഞ്ചര്‍ പ്രേമികള്‍ക്കിടയില്‍ മാത്രമല്ല കുടുംബങ്ങളുടെയും ഇഷ്ട വാഹനമായി ഫോര്‍ച്യൂണറിനെ മാറ്റി.

സ്‌കോര്‍പിയോ ക്ലാസിക്: എസ്‌യുവി ആരാധകര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പേരാണ് മഹീന്ദ്ര സ്‌കോര്‍പിയോ. ഏറെ നാളായി ഈ എസ്‌യുവി ഇന്ത്യന്‍ വിപണിയിലുണ്ട്. പരുക്കന്‍ ഡിസൈന്‍, പവര്‍ഫുള്‍ എഞ്ചിന്‍, ഓഫ്-റോഡ് കഴിവുകള്‍ എന്നിവ സ്‌കോര്‍പിയോയുടെ ഫാന്‍ബേസ് വര്‍ധിപ്പിച്ചു. സ്‌കോര്‍പിയോ ക്ലാസിക് എന്ന മോഡലും നിരവധി അപ്‌ഡേറ്റുകള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും അതിന്റെ പഴയ അഴകും പ്രകടനവുമൊന്നും കൈമോശം വന്നിട്ടില്ല. ഈ പട്ടികയില്‍ ചേര്‍ക്കാന്‍ സാധിക്കാത്ത ചില പേരുകള്‍ നിങ്ങളുടെ മനസ്സിലുണ്ടാകും. അവ കമന്റ്‌ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications