ബലേനോ, XL6 & എർട്ടിഗ മോഡലുകൾക്ക് പുത്തൻ കണക്ടിവിറ്റി ഫീച്ചറുകൾ അവതരിപ്പിച്ച് മാരുതി

കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വളരെ അഗ്രസ്സീവായ ഒരു പ്ലാനിംഗാണ് നടപ്പിലാക്കിയത്. ഒരുപിടി പുത്തൻ മോഡലുകളും, ഫെയ്‌ലിഫ്റ്റ് പതിപ്പുകളും പുതുതലമുറ മോഡലുകളും നിർമ്മാതാക്കൾ അവതരിപ്പിച്ചു. ആ കൂട്ടത്തിൽ 2022 -ൽ രാജ്യത്ത് പുതിയ ബലേനോയും XL6, എർട്ടിഗ എംപിവികളുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പുകളും ബ്രാൻഡ് അവതരിപ്പിച്ചിരുന്നു.

പുതിയ മോഡലുകൾക്ക് കാര്യമായ ഡിസൈൻ മാറ്റങ്ങളും പുതിയ എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളോടൊപ്പം പരിഷ്കരിച്ച ഇന്റീരിയറും ലഭ്യമാക്കിയിരുന്നു. മാരുതി സുസുക്കി ഇപ്പോൾ ബലേനോ, XL6, എർട്ടിഗ എന്നിവയിൽ പുതിയ കണക്റ്റിവിറ്റി ഫീച്ചറുകൾ പുറത്തിറക്കിയിരിക്കുകയാണ്. ഈ കണക്റ്റിവിറ്റി ഫീച്ചറുകൾ ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റ് വഴി ലഭ്യമാകും.

ബലേനോ, XL6 & എർട്ടിഗ മോഡലുകൾക്ക് പുത്തൻ കണക്ടിവിറ്റി ഫീച്ചറുകൾ അവതരിപ്പിച്ച് മാരുതി

പുതിയ മോഡലുകൾ ഇപ്പോൾ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്നു. ഹെഡ് അപ്പ് ഡിസ്‌പ്ലേയിൽ (HUD) ടേൺ-ബൈ-ടേൺ നാവിഗേഷനുമായാണ് ന്യൂ ഏയ്ജ് മാരുതി ബലേനോ വരുന്നത്. ബലേനോ, എർട്ടിഗ, XL6 എന്നിവയുടെ സ്പീഡോമീറ്ററിലെ മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേയിൽ (MID) ടേൺ-ബൈ-ടേൺ നാവിഗേഷൻ ലഭ്യമാണ്.

മാരുതി എർട്ടിഗയും XL6 ഉം ഇപ്പോൾ ARKAMYS വാഗ്ദാനം ചെയ്യുന്ന പ്രീമിയം അക്വസ്റ്റിക് ടേണിംഗ് "സറൗണ്ട് സെൻസ്" സഹിതമാണ് വരുന്നത്. ഈ അപ്‌ഗ്രേഡുകൾ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് സ്മാർട്ട്‌ഫോണുകൾ വഴി അപ്‌ഡേറ്റ് എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാം അല്ലെങ്കിൽ മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം.

മാരുതി സുസുക്കി അടുത്തിടെ ബ്രെസയ്ക്കും സമാനമായ കണക്റ്റിവിറ്റി അപ്‌ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. 2022 സെപ്റ്റംബറിൽ പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര എസ്‌യുവിയിൽ ഈ ഫീച്ചറുകൾ ഇപ്പോൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് സ്മാർട്ട്പ്ലേ+ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ടോപ്പ്-സ്പെക്ക് മോഡലുകൾ വാഗ്ദാനം ചെയ്യുന്നത്.

മാരുതി സുസുക്കി ഇപ്പോൾ പുതിയ ഫ്രോങ്ക്സ് ക്രോസ്ഓവറും ജിംനി ഫൈവ്-ഡോർ ലൈഫ്സ്റ്റൈൽ എസ്‌യുവിയും ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഫ്രോങ്ക്സ് ഏപ്രിലിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതിന് ശേഷം 2023 മെയ് മാസത്തോടെ ജിംനി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കൾക്ക് യഥാക്രമം 11,000 രൂപയും 15,000 രൂപയും നൽകി പുതിയ ഫ്രോങ്ക്സ് & ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവികൾ ഓൺലൈനിലോ NEXA ഡീലർഷിപ്പുകളിലോ ബുക്ക് ചെയ്യാം.

ഇരു മോഡലുകളും ലോഞ്ചിന് മുമ്പ് തന്നെ വളരെ ജനപ്രിയമായിരിക്കുന്നു എന്നാണ് നാളിതുവരെയുള്ള ബുക്കിംഗ് കണക്കുക(ൾ വ്യക്തമാക്കുന്നത്. ഫ്രോങ്ക്സ് കൂപ്പെ എസ്‌യുവി ഏകദേശം 5,500 ബുക്കിംഗുകൾ കൈവരിച്ചപ്പോൾ ജിംനി ഫൈവ്-ഡോർ ലൈഫ്സ്റ്റൈൽ എസ്‌യുവി 15,000 യൂണിറ്റിന് മുകളിൽ ബുക്കിംഗുകൾ കരസ്ഥമാക്കി. ലോഞ്ച് ചെയ്തു കഴിഞ്ഞാൽ ഇവ മാരുതി സുസുക്കിയുടെ വിൽപ്പന കണക്കുകൾ കൂടുതൽ മെച്ചപ്പെടുത്തും എന്ന് നിസംശയം പറയാം.

More from DriveSpark

Article Published On: Tuesday, February 7, 2023, 16:45 [IST]
English summary
Maruti baleno xl6 and ertiga models achieves new connectivity features as ota update
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X