മികച്ച വിൽപ്പനയുമായി കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ തിടമ്പേറ്റി മാരുതി ബ്രെസ

ഇന്ത്യയിൽ എസ്‌യുവികൾക്കുള്ള ജനപ്രീതി നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്, അതിനാൽ തന്നെ ഓരോ മാസം കഴിയുമ്പോളും മാർക്കറ്റിൽ ടോപ്പ് സ്പ്പോട്ടിൽ നിൽക്കുന്ന ആ എസ്‌യുവി കൊമ്പൻ ആരാണെന്ന് അറിയാൻ പലർക്കും ആകാംഷയുണ്ടാവും.

മാരുതി സുസുക്കി, ടാറ്റ, ഹ്യുണ്ടായി, മഹീന്ദ്ര, കിയ തുടങ്ങി നിരവധി നിർമ്മാതാക്കൾ കൊമ്പുകോർക്കുന്ന കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ മികച്ച വിൽപ്പനയുമായി തിടമ്പേറ്റി നിൽകുന്ന കൊമ്പൻ മാരുതി ബ്രെസയാണ്. മാരുതി സുസുക്കിയുടെ ബ്രെസ കോംപാക്ട് എസ്‌യുവി 2023 ഫെബ്രുവരിയിൽ 15,787 യൂണിറ്റുകളുടെ വിൽപ്പനയാണ് നേടിയത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ തിടമ്പേറ്റി മാരുതി ബ്രെസ

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 9,256 യൂണിറ്റുകളിൽ നിന്ന് 71 ശതമാനം വിൽപ്പന വളർച്ചയാണ് വാഹനം കൈവരിച്ചത്. കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പാസഞ്ചർ കാറുകളിൽ ആറാം സ്ഥാനവും സബ്-ഫോർ മീറ്റർ എസ്‌യുവിയ്ക്കാണ്, പ്രധാന എതിരാളിയായ ടാറ്റ നെക്‌സോണിനേയും ബ്രെസ ഇക്കാര്യത്തിൽ പിൻതള്ളിയിരിക്കുകയാണ്.

ടാറ്റ നെക്‌സോണിനെ 1,873 യൂണിറ്റുകൾക്ക് മറികടന്ന് കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയായി മാരുതി സുസുക്കി ബ്രെസ മാറി. മാസങ്ങളോളം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി നെക്‌സോൺ വാണിരുന്നു. പഞ്ച് മൈക്രോ എസ്‌യുവിയ്‌ക്കൊപ്പം ടാറ്റയ്ക്ക് എല്ലാ മാസവും വോള്യങ്ങളിൽ വലിയ സംഭാവന നൽകുന്ന മോഡലുകളിൽ ഒന്നാണ് നെക്സോൺ.

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ തിടമ്പേറ്റി മാരുതി ബ്രെസ

2016 -ന്റെ തുടക്കത്തിലാണ് ബ്രെസ അതിന്റെ അരങ്ങേറ്റം കുറിച്ചത്, വിപണിയിൽ എത്തിയതിനുശേഷം സ്വയം ഒരു നില പടുത്തെടുക്കാൻ വാഹനത്തിനായി. അതേസമയം, ടാറ്റ 2017 -ലാണ് നെക്‌സോൺ അവതരിപ്പിച്ചത്, കാലക്രമേണ അതിന്റെ വിൽപ്പന ക്രമാനുഗതമായി വളർന്നു വന്നു. എന്നാൽ 2020 ജനുവരിയിൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത നെക്‌സണിന്റെ വരവ് വലിയ മാറ്റമുണ്ടാക്കി. അടുത്ത കാലത്ത് സ്ഥിരതയോടെ വോളിയം ചാർട്ടുകളിൽ ഒന്നാം സ്ഥാനം കൈയ്യടക്കി വെയ്ക്കുന്നതിന് മുമ്പും നെക്‌സോൺ അതിന്റെ സെഗ്‌മെന്റിലെ മികച്ച വിൽപ്പനയുള്ള മോഡലുകളിൽ ഒന്നായിരുന്നു എന്നതും ശ്രദ്ധേയമാണ്.

മുംബൈ ആസ്ഥാനമായുള്ള നിർമ്മാതാക്കൾ നിലവിൽ വൻതോതിൽ അപ്‌ഡേറ്റ് ചെയ്ത നെക്‌സോണിന്റെ പണിപ്പുരയിലാണ്, അപ്പ്ഡേറ്റഡ് മോഡൽ 2024 -ന്റെ തുടക്കത്തിൽ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മറുവശത്ത്, മാരുതി സുസുക്കി ബ്രെസ, 2022 ജൂണിൽ, പുനർരൂപകൽപ്പന ചെയ്‌ത എസ്റ്റീരിയർ & ഇന്റീരിയറിനൊപ്പം പുതിയൊരു ജനറേഷൻ അപ്പ്ഡേറ്റ് നേടി. വലിയ ടച്ച്‌സ്‌ക്രീൻ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, ആറ് എയർബാഗുകൾ, HUD തുടങ്ങിയ വലിയ അപ്‌ഡേറ്റുകൾ എക്യുപ്മെന്റ് ലിസ്റ്റിന് ലഭിച്ചു.

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ തിടമ്പേറ്റി മാരുതി ബ്രെസ

പുതുതലമുറ അപ്പ്ഡേറ്റ് ബ്രെസയ്ക്ക് ടാറ്റ നെക്‌സോണുമായുള്ള വിടവ് നികത്താൻ സഹായിച്ചു, അതോടൊപ്പം കോം‌പാക്ട് എസ്‌യുവിയ്ക്ക് അതിന്റെ പ്രധാന എതിരാളിയേക്കാൾ ഉയർന്ന വിൽപ്പന രേഖപ്പെടുത്തുന്നതിനും സഹായകമായി. ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഏകദേശം രണ്ട് മാസങ്ങൾക്ക് മുമ്പ് 2023 ഓട്ടോ എക്‌സ്‌പോയിൽ ബ്രെസ CNG -യും പ്രദർശിപ്പിച്ചിരുന്നു. ഇതും അധികം താമസിയാതെ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും.

CNG പവർട്രെയിൻ ഫീച്ചർ ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ മോഡലായി ബ്രെസ CNG മാറും, ഇത് വാഹനത്തിന്റെ വേരിയന്റ് റേഞ്ച് വിപുലീകരിക്കാൻ സഹായിക്കും. മാനുവൽ, AMT കോമ്പിനേഷനുകളിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുള്ള വിപുലമായ ശ്രേണിയിൽ നെക്സോൺ ഇതിനകം ലഭ്യമാണ്.

Article Published On: Tuesday, March 7, 2023, 19:00 [IST]
English summary
Maruti brezza attains no 1 suv spot in 2023 february sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X