ഒരു രൂപ പോലും മുടക്കാതെ കാര്‍ 'ഉടമയാകാം'; മാരുതി ഷോറൂമില്‍ പതിവില്‍ കൂടുതല്‍ തിരക്ക്!
കാര്‍ ഓടിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. തുടക്കത്തില്‍ മുടക്കേണ്ട തുകയും അത് പരിപാലിക്കാനുള്ള ചെലവുമെല്ലാം പരിഗണിക്കുമ്പോള്‍ ആണ് പലരും ആ സ്വപ്‌നം ഓരത്തേക്ക് മാറ്റിവെക്കുന്നത്. എന്നാല്‍ ഒരു കാറിന്റെ ഉടമയാകാതെ മുതലാളിയെ പോലെ അത് കൊണ്ടുനടക്കാന്‍ സാധിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വാഹന നിര്‍മാതാക്കള്‍ കൊണ്ടുവന്നത് പലരും അറിഞ്ഞിട്ടുണ്ടാകും.
വാഹന പരിപാലനം ചെലവേറിയ സംഗതിയായി മാറിയ ഇക്കാലത്ത് കാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പുത്തന്‍ ട്രെന്‍ഡായി മാറിയതായാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ കാറുകള്‍ക്ക് തന്നെയാണ് ഇവിടെയും വന്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നത്. 8000 ഉപഭോക്താക്കള്‍ വരെ സബ്ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ മാരുതി കമ്പനിയുടെ കാറിന് പണം നല്‍കാതെ 'ഉടമയായിട്ടുണ്ട്'.

കാറിന്റെ രജിസ്‌ട്രേഷന്‍ ഫീസോ ഇന്‍ഷുറന്‍സുകളോ ഒന്നും നല്‍കാതെ കമ്പനിക്ക് ഒരു നിശ്ചിത പ്രതിമാസ തുക അടച്ച് കമ്പനിയുടെ കാര്‍ സ്വന്തം കാറായി ഉപയോഗിക്കാനാണ് സബ്‌സ്‌ക്രിപ്ഷന്‍ പരിപാടി ഉപഭോക്താവിനെ അനുവദിക്കുന്നത്. പരിമിത കാലം ഉപയോഗിച്ച ശേഷം കാര്‍ കമ്പനിക്ക് തിരികെ നല്‍കണം. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ പെട്രോളിന് പ്രതിമാസ ഫീസ് ഈടാക്കും. എന്നാല്‍ കാറിന്റെ അറ്റകുറ്റപ്പണികളുടെ എല്ലാ ചെലവുകളും രജിസ്‌ട്രേഷന്‍ ഫീസും ഇന്‍ഷുറന്‍സുമെല്ലാം കാര്‍ നിര്‍മ്മാതാവ് അടക്കും.
2020 ഒക്ടോബറിലാണ് മാരുതി തങ്ങളുടെ സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ സ്‌കീം ആദ്യമായി രാജ്യത്ത് കൊണ്ടുവന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാരുതി ഈ ഒരു സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പലര്‍ക്കും ഇതിനെ കുറിച്ച് വലിയ ധാരണയില്ലായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഇന്ത്യക്കാര്‍ കാര്‍ സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീം നല്ലവിധം ഉപകാരപ്പെടുത്തുന്നതായാണ് മാരുതി സുസുക്കിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടറായ ശശാങ്ക് ശ്രീവാസ്തവ പറയുന്നത്.

'ഞങ്ങള്‍ 2020-ല്‍ ഈ പരിപാടിക്ക് തുടക്കം കുറിച്ചെങ്കിലും കോവിഡ് കാരണം ഇത് ആളുകള്‍ക്കിടയിലേക്ക് അധികം എത്തിയില്ല. ആ വര്‍ഷം ഞങ്ങള്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ മോഡില്‍ 83 കാറുകള്‍ മാത്രമാണ് നല്‍കാന്‍ സാധിച്ചത്. എന്നാല്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1000 കാറുകള്‍ സബ്സ്‌ക്രിപ്ഷനില്‍ പോയി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങള്‍ 3921 കാറുകള്‍ ഈ രീതിയില്‍ നല്‍കിയിട്ടുണ്ട്' ശശാങ്ക് പറഞ്ഞു.
മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ച പ്രതികരണമാണ് മാരുതിയുടെ ഈ സ്‌കീമിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തിനുള്ളില്‍ 3000 കാറുകളാണ് മാരുതി സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ നല്‍കിയിരിക്കുന്നത്. അതായത് പ്രതിമാസം 500 കാറുകള്‍ വരെ ആളുകള്‍ ഈ സ്‌കീമില്‍ വാങ്ങുന്നുണ്ടെന്ന് സാരം. മൂന്ന് വര്‍ഷം കൊണ്ട് 8000 കാറുകളാണ് മാരുതി ഇതുവരെ സബ്സ്‌ക്രിപ്ഷന്‍ മോഡില്‍ നല്‍കിയിട്ടുണ്ട്.

കുറച്ച് കാലത്തേക്കല്ല മറിച്ച് കൂടുതല്‍ കാലത്തേക്കാണ് ആളുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 33 ശതമാനം ആളുകള്‍ നാല് വര്‍ഷം വരെ സബ്സ്‌ക്രിപ്ഷനിലാണ് കാറുകള്‍ വാങ്ങിയത്. 32 ശതമാനം ആളുകള്‍ മൂന്ന് വര്‍ഷത്തെ സബ്സ്‌ക്രിപ്ഷന്‍ വാങ്ങിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തേക്ക് 15 ശതമാനമാളുകള്‍ വാങ്ങിയിട്ടുണ്ട്. മൂന്ന് ശതമാനം ആളുകള്‍ മാത്രമാണ് ഒരുകൊല്ലത്തെ സബ്സ്‌ക്രിപ്ഷനില്‍ കാര്‍ സ്വന്തമാക്കിയത്.
ഭൂരിപക്ഷം ആളുകളും ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കുന്നതായാണ് മാരുതി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്. നിലവില്‍ 25 നഗരങ്ങളില്‍ ഈ സ്‌കീമിന് കീഴില്‍ മാരുതി കാറുകള്‍ വിതരണം ചെയ്യുന്നു. ഇതില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത്. 10,000, 15,000, 20,000, 25,000 കിലോമീറ്റര്‍ സബ്സ്‌ക്രിപ്ഷന്‍ മോഡലുകള്‍ നിലവിലുണ്ട്.

കൂടുതല്‍ കിലോമീറ്ററുകള്‍ ഉപയോഗിച്ചാല്‍ സബ്സ്‌ക്രിപ്ഷന്‍ കൂടുതല്‍ ചിലവാകുകയും കുറച്ച് കിലോമീറ്റര്‍ ഉപയോഗിച്ചാല്‍ സബ്സ്‌ക്രിപ്ഷന്‍ ഫീസ് കുറയും ചെയ്യും. മാരുതിയുടെ സബ്‌സക്രിപ്ഷന്‍ സ്‌കീമിന് കീഴില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്ന കാറുകള്‍ ബ്രെസയും ബലേനോയുമാണ്. സ്‌കീമിന് കീഴില്‍ ഇതുവരെ നല്‍കിയ 8000 കാറുകളില്‍ 1460 എണ്ണം മാരുതി ബ്രെസ സബ് 4 മീറ്ററര്‍ എസ്‌യുവി ആയിരുന്നു.
ബലേനോയുടെ എണ്ണം 1250. എര്‍ട്ടിഗയും ഗ്രാന്‍ഡ് വിറ്റാരയും മതിയെന്ന് 800 ഉപഭോക്താക്കള്‍ പറഞ്ഞു. സെലേറിയോ, ഡിസയര്‍, സ്വിഫ്റ്റ്, വാഗണ്‍ആര്‍, XL6, ജിംനി, ഇന്‍വിക്്‌റ്റോ എന്നിങ്ങനെയുള്ള മറ്റ് മാരുതി മോഡലുകളും സബ്സ്‌ക്രിപ്ഷന്‍ മോഡില്‍ വരാന്‍ പോകുന്നുണ്ട്. കാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് പല മെച്ചങ്ങളും ഉണ്ട്. കാറിന്റെ വില, മെയിന്റനന്‍സ് കോസ്റ്റ്, റീസെയില്‍ വല്യൂ എന്നിവ ചിന്തിച്ച് തലപുണ്ണാക്കേണ്ടതില്ല. ഇതെല്ലാം കമ്പനി നോക്കിക്കോളും.
മാത്രമല്ല കാറിന്റെ ആര്‍ടിഒ ചാര്‍ജുകളെല്ലാം ലീസിംഗ് കമ്പനികളായ ORIX, ALT എന്നിവരാണ് അടക്കുന്നത്. പ്രതിമാസ ഫീസ് അടക്കുകയെന്ന ഉത്തരവാദിത്തം മാത്രമേ കസ്റ്റമാര്‍ക്കുള്ളൂ. പുത്തന്‍ കാര്‍ വാങ്ങി ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്യുന്ന ചില പ്രീമിയം കസ്റ്റമേഴ്‌സ് ഉണ്ട്. അത്തരക്കാര്‍ക്ക് ഏറെ ലാഭകരമാണ് ഈ പരിപാടി. ഓരോ തവണയും അവര്‍ കാര്‍ മാറ്റുമ്പോള്‍ ഉള്ള അറ്റകുറ്റപ്പണി ചെലവ്, ഇന്‍ഷുറന്‍സ്, ആര്‍ടിഒ ചെലവ് എന്നിവ ലാഭിക്കാന്‍ സാധിക്കും.


Click it and Unblock the Notifications








