മാരുതിയുടെ ഇന്നോവ ദേ ഇങ്ങനെയിരിക്കും; എൻഗേജ് എംപിവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി ഒരു പ്രീമിയം എംപിവി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനിയുടെ മുൻനിര മോഡലായി സ്ഥാനം പിടിച്ചേക്കാവുന്ന ഈ പുതിയ എം‌പി‌വിക്ക് അടുത്തിടെ ഫയൽ ചെയ്ത ട്രേഡ്മാർക്ക് പ്രകാരം 'എൻ‌ഗേജ്' എന്ന പേര് നെയിംപ്ലേറ്റ് ലഭിച്ചേക്കാം.

പുതിയ മാരുതി എൻഗേജ് ടൊയോട്ടയുടെ ഫാക്ടറിയിൽ നിർമ്മിക്കുകയും മാരുതി സുസുക്കിക്ക് ഡെലിവർ ചെയ്യുകയും ചെയ്യും. ബ്രാൻഡിന്റെ പ്രീമിയം നെക്സ ഡീലർഷിപ്പുകൾ വഴിയാണ് ഇത് വിൽപ്പനയ്ക്ക് എത്തും. ഇരു കമ്പനികളുമായുള്ള കരാറിന്റെ ഭാഗമായി മാരുതി നേരത്തെ ഗ്ലാൻസയും ബ്രെസയും ടൊയോട്ടയ്ക്ക് നൽകിയിരുന്നു. ടൊയോട്ട നിലവിൽ ഗ്രാൻഡ് വിറ്റാരയും ഡെലിവർ ചെയ്യുന്നു, ഉടൻ തന്നെ ഇന്നോവ ഹൈക്രോസും മാരുതിയുമായി പങ്കിടും.

മാരുതി എൻഗേജ് എംപിവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

വാഹനത്തിന്റെ ഡിസൈൻ ഘടകങ്ങളെ സംബന്ധിച്ചിടത്തോളം, പുതിയ എൻ‌ഗേജ് എം‌പി‌വി അതിന്റെ ഡോൺർ മോഡലായ ടൊയോട്ട ഹൈക്രോസിൽ നിന്ന് വ്യത്യസ്ത സജ്ജീകരണവുമായി വരും. ഹണികോംബ് മെഷ് ഡിസൈനും ക്രോം ആക്‌സന്റുകളും ഉൾക്കൊള്ളുന്ന ഒരു പുതിയ ഫ്രണ്ട് ഗ്രില്ല് വാഹനത്തിന് ലഭിക്കും. അടുത്തിടെ വാഹനത്തിന്റെ ഗ്രില്ലിന്റെ ഡിസൈൻ വെബ്ബിൽ ചോർന്നിരുന്നു. ഗ്രില്ലിന് കുറുകെ രണ്ട് വലിയ ക്രോം ബാറുകൾ നമുക്ക് കാണാനാവും, ഹെഡ്‌ലാമ്പുകളിലേക്ക് ഇവ നീളുന്നു.

കമ്പനി പ്ലാന്റിന് പുറത്ത് പരീക്ഷണയോട്ടം നടത്തുന്ന വരാനിരിക്കുന്ന മാരുതി എൻഗേജിന്റെ ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പുതുക്കിയ ഫ്രണ്ട് ബമ്പർ ഡിസൈൻ, ത്രീ പോയിന്റ് എൽഇഡി ഡിആർഎല്ലുകൾ വരുന്ന എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ബോൾഡ് ബോഡി ക്ലാഡിംഗ്, ബ്ലാക്ക്ഡ് ഔട്ട് പില്ലറുകൾ, അലോയി വീലുകൾ എന്നിവയും മാരുതി എംപിവിയുടെ എക്സ്റ്റീരിയർ മേക്കപ്പിന്റെ ഭാഗമായിരിക്കും.

മാരുതി എൻഗേജ് എംപിവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും, ലെതർ അപ്‌ഹോൾസ്റ്ററിയിലും പവർഡ് ഓട്ടോമൻ സീറ്റുകളിലും സുഖപ്രദമായ ഇരിപ്പിടങ്ങളുള്ള ഇന്നോവ ഹൈക്രോസിൽ കാണുന്ന അതേ ഡിസൈനും സവിശേഷതകളും ഇന്റീരിയറുകളിൽ കാണാനാകും. മെമ്മറി ഫംഗ്‌ഷനോടുകൂടിയ എട്ട് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റും എംപിവിലുണ്ടാകും. ഇൻഫോടെയിൻമെന്റ് സിസ്റ്റം ഒരു 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സംവിധാനമായിരിക്കും, അതേസമയം എൻഗേജിൽ 7.0 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

മൾട്ടി സോൺ എയർ കണ്ടീഷനിംഗ്, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ് എന്നിവയും ടൊയോട്ട ഇന്നോവ ഹൈക്രോസിൽ നിന്ന് കടമെടുക്കും. ആറ് SRS എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ADAS എന്നീ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിലുണ്ടാവും.

മാരുതി എൻഗേജ് എംപിവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

ടൊയോട്ട TNGA-C ആർക്കിടെക്ചറിൽ തന്നെയാണ് പുതിയ മാരുതി എൻഗേജും ഒരുങ്ങുന്നത്, എംപിവി അതിന്റെ എഞ്ചിൻ ലൈനപ്പും ഇന്നോവ ഹൈക്രോസിൽ നിന്ന് കടമെടുക്കും. പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടും. നിലവിൽ, പെട്രോൾ മോഡൽ 172.99 bhp പവറും 209 Nm torque ഉം ഉൽപ്പാദിപ്പിക്കുന്നു.

അത് കൂടാതെ 168 സെൽ Ni-MH ബാറ്ററി സെറ്റപ്പുമായി 183.7 bhp മാക്സ് പവറും 188 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്ക് യൂണിറ്റും ഉൾപ്പെടും.

പ്രീമിയം എം‌പി‌വി സെഗ്‌മെന്റിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ മാരുതി എൻ‌ഗേജ്, അതിന്റെ ഡോണർ മോഡലായ ഹൈക്രോസിന് സമാനമായ ഏഴ്/ എട്ട് സീറ്റർ കോൺഫിഗറേഷനിൽ വാഗ്ദാനം ചെയ്യും. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര XUV700, ടാറ്റ സഫാരി, എം‌ജി ഹെക്ടർ പ്ലസ് എന്നിവയാവും വാഹനത്തിന്റെ പ്രധാന എതിരാളികൾ. മാരുതി എൻഗേജിന്റെ എക്സ്-ഷോറൂം വില ഏകദേശം 20 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Source:

More from DriveSpark

Article Published On: Saturday, June 10, 2023, 19:42 [IST]
English summary
Maruti engage mpv caught on camera while testing
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X