ഒരുക്കങ്ങൾ ഏറെ കുറെ പൂർത്തിയായി! മാരുതി എൻഗേജ് എംപിവിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

വരും മാസങ്ങളിൽ ഇന്ത്യൻ നിരത്തുകളിലെ നിറസാനിധ്യമാവാൻ മാരുതി സുസുക്കിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ ഒരുങ്ങുകയാണ്. എൻഗേജ് എന്ന നെയിംപ്ലേറ്റുമായി എത്തിയേക്കാവുന്ന വാഹനം ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള ഒരു എംപിവി ആയിരിക്കും. ടൊയോട്ടയിൽ നിന്ന് ഹൈബ്രിഡ് എംപിവി സോഴ്സ് ചെയ്യാനും കോംപറ്റീറ്റീവായി വിലയുടെ കാര്യത്തിൽ ഏറ്റവും മികച്ച പാക്കേജ് സെറ്റ് ചെയ്യാനുമുള്ള പദ്ധതി കാർ നിർമ്മാതാക്കൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഈ മോഡൽ ബ്രാൻഡിന് ഒരു "പാത്ത് ബ്രേക്കർ" ആയിരിക്കുമെന്ന് മാരുതി സുസുക്കി വിശ്വസിക്കുന്നു, അതേസമയം ഉടൻ തന്നെ വാഹനം ഉയർന്ന വിൽപ്പന കൈവരിക്കും എന്ന് കമ്പനി പ്രതീക്ഷിക്കുന്നില്ല. ഫ്രോങ്ക്സിനും ജിംനിയ്ക്കും ശേഷം ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ഈ വർഷം അവതരിപ്പിക്കുന്ന മൂന്നാമത്തെ പ്രധാന ഓഫറാണ് എൻഗേജ്.

മാരുതി എൻഗേജ് എംപിവിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

മാരുതി സുസുക്കി തങ്ങളുടെ പുതിയ പ്രീമിയം എംപിവി 2023 ജൂലൈയോടെ വിപണിയിൽ എത്തിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും വാഹനത്തിന്റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഓഫറായിരിക്കും എൻഗേജ് എംപിവി എന്ന് നിസംശയം പറയാം.

വാഹനത്തിന്റെ എൻട്രി ലെവൽ വേരിയന്റ് ഇന്നോവ ഹൈക്രോസിനേക്കാൾ അല്പം കുറഞ്ഞ വില ലഭിച്ചേക്കാമെങ്കിലും, പൂർണ്ണമായും പായ്ക്ക് ചെയ്ത ഹൈബ്രിഡ് വേരിയന്റ് താരതമ്യേന ചെലവേറിയതായിരിക്കും എന്നതിൽ സംശയം ഒന്നും വേണ്ട. 18.20 ലക്ഷം രൂപ മുതൽ 29.50 ലക്ഷം രൂപ വരെയാണ് മാരുതി എംപിവിയ്ക്ക് ഞങ്ങൾ പ്രതീക്ഷിക്കുന്ന എക്‌സ്-ഷോറൂം വില.

ടൊയോട്ട ഇന്നോവ ഹൈക്രോസിന് സമാനമായി, പുതിയ മാരുതി എംപിവി 2.0 ലിറ്റർ, ഫോർ സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ യൂണിറ്റ്, 2.0 ലിറ്റർ പെട്രോൾ യൂണിറ്റ് എന്നീ എഞ്ചിൻ ഓപ്ഷനുകൾ ലഭിച്ചേക്കാം. സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ഇ-ഡ്രൈവ് ട്രാൻസ്മിഷനോടൊപ്പം 184 bhp പവർ നൽകുമ്പോൾ നോർമൽ പെട്രോൾ യൂണിറ്റ് 172 bhp കരുത്ത് വാഗ്ദാനം ചെയ്യുന്നു. 205 Nm പീക്ക് torque ആണ് ഇരു യൂണിറ്റുകളും വാഗ്ദാനം ചെയ്യുന്നത്.

മാരുതി മോഡലിന്റെ മൈലേജ് കണക്കുകളും ഇന്നോവ ഹൈക്രോസിന് സമാനമായിരിക്കും. അതായത് ഹൈബ്രിഡ് പതിപ്പ് ലിറ്ററിന് 23.24 കിലോമീറ്ററും, നോർമൽ പെട്രോൾ മോഡൽ ലിറ്ററിന് 16.13 കിലോമീറ്റർ മൈലേജും നൽകും. അതോടൊപ്പം പുതിയ മാരുതി എംപിവി ടൊയോട്ടയുടെ മോണോകോക്ക് ഷാസി ഉപയോഗിക്കുകയും TNGA-C പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെടുകയും ചെയ്യും. വാഹനത്തിന്റെ ഔദ്യോഗിക അരങ്ങേറ്റം ഏതാനും ആഴ്ചകൾക്കുള്ളിലുണ്ടാവും. ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾ എംപിവിയുടെ മുൻവശത്ത് ശ്രദ്ധേയമായ ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.

മാരുതി എൻഗേജ് എംപിവിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ബമ്പറും ഹെഡ്‌ലാമ്പുകളും സഹിതം ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായ ഗ്രില്ലും ഹൈബ്രിഡ് എംപിവിക്ക് ലഭിച്ചേക്കാം. അതേസമയം എംപിവിയുടെ പിൻഭാഗം XL6 -നോട് സാമ്യം പങ്കിടാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അളവുകളുടെ കാര്യത്തിൽ മാറ്റങ്ങളൊന്നും ഉണ്ടായിരിക്കില്ല. ഇന്നോവ ഹൈക്രോസിന് സമാനമായി, എൻഗേജ് എംപിവിക്ക് 4755 mm നീളവും 1845 -1850 mm വീതിയും 1785-1795 mm ഉയരവും ഉണ്ടാകും.

ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പ്രീ-കൊളീഷൻ സിസ്റ്റം, റിയർ ക്രോസ് ട്രാഫിക് അലേർട്ട് തുടങ്ങിയ ADAS ഫീച്ചറുകളുമായി വരുന്ന ആദ്യ മാരുതി സുസുക്കി മോഡൽ ആയിരിക്കും എൻഗേജ്. ട്രാക്ഷൻ കൺട്രോൾ, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ABS + EBD തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ടാകും.

എംപിവിയുടെ ടോപ്പ് എൻഡ് വേരിയന്റിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്‌ഷനുള്ള ഡ്രൈവർ സീറ്റ്, പാഡിൽ ഷിഫ്റ്ററുകൾ, ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബ്രൗൺ ഇന്റീരിയർ, ഡാർക്ക് ചെസ്റ്റ്നട്ട് ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയവ ലഭിക്കും.

കണക്റ്റിവിറ്റിയ്ക്കായി, വയർലെസ് സ്മാർട്ട്‌ഫോൺ സപ്പോർട്ടുള്ള 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഹനത്തിൽ ഉണ്ടാകും. ഏഴ്, എട്ട് സീറ്റ് കോൺഫിഗറേഷനുമായാണ് എംപിവി വരുന്നത്. രണ്ട് ക്യാപ്റ്റൻ സീറ്റുകളും രണ്ടാം നിരയ്ക്കുള്ള ആദ്യ ഓട്ടോമൻ ഫംഗ്ഷനും ഏഴ് സീറ്ററിലുണ്ടാവും. എട്ട് സീറ്റർ പതിപ്പിന് രണ്ടാമത്തെയും മൂന്നാമത്തെയും നിരകൾക്ക് ബെഞ്ച് സീറ്റുകളാവും വരുന്നത്.

More from DriveSpark

Article Published On: Monday, May 8, 2023, 20:12 [IST]
English summary
Maruti engage mpv key highlights and expected price discussed ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X