മാരുതി ഇന്നോവയുടെ പ്രൊഡക്ഷൻ ആരംഭിച്ചു; എംപിവിയുടെ മറയില്ലാത്ത ആദ്യ ചിത്രങ്ങൾ പുറത്ത്
മാരുതി ഒരു പുതിയ ചുവടു വെയ്പ്പിന് ഒരുങ്ങുകയാണ്. എംപിവി സെഗ്മെന്റിലേക്ക് കമ്പനി ഒരു ഹൈബ്രിഡ് മോഡൽ അവതരിപ്പിക്കുകയാണെന്ന് മാരുതി സുസുക്കി ചെയർമാൻ RC ഭാർഗവ വെളിപ്പെടുത്തി. റീബാഡ് ചെയ്‌ത ടൊയോട്ട ഇന്നോവ ഹൈക്രോസാവും മാരുതിയുടെ എൻഗേജ് എംപിവിയായി വിപണിയിൽ എത്തുക, നെക്‌സ ഔട്ട്‌ലെറ്റുകൾ വഴി മാത്രമായിരിക്കും വാഹനത്തിന്റെ വിൽപ്പന.
ലോഞ്ച് ചെയ്തു കഴിഞ്ഞാൽ മാരുതി സുസുക്കി എൻഗേജ് എംപിവിയാവും കമ്പനിയുടെ മുൻനിര മോഡൽ, നിർമ്മാതാക്കളുടെ മോഡൽ നിരയിൽ ഗ്രാൻഡ് വിറ്റാരയ്ക്ക് മുകളിലായിരിക്കും ഇതിന്റെ സ്ഥാനം. 2023 ജൂലൈ 5 -ന് എൻഗേജ് ലോഞ്ച് ചെയ്യുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ടീസറിൽ "എൻഗേജ് വിത്ത് എ ന്യൂ ലീഗ് ഓഫ് ലക്ഷ്വറി" എന്ന് പരാമർശിച്ചിട്ടുണ്ട്.

എന്താണ് കാരണം എന്ന് വ്യക്തമല്ലെങ്കിലും, ചരിത്രപരമായ യൂറോപ്യൻ ലാൻഡ്‌മാർക്കുകൾ ഈ ടീസറിൽ എംപിവിയുടെ സിൽഹൗറ്റിൽ ഉണ്ടായിരുന്നു. മാരുതി എംപിവിയുടെ വില ഇന്നോവ ഹൈക്രോസിനേക്കാൾ അല്പം കൂടുതലായിരിക്കാൻ സാധ്യതയുണ്ട്, താമസിയാതെ തന്നെ വാഹനം വിൽപ്പനയ്‌ക്കെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. യാതൊരു മറവും കൂടാതെ പുതിയ മാരുതി എൻഗേജ് എംപിവിയുടെ ആദ്യ ചിത്രങ്ങൾ ഇപ്പോൾ ഓൺലൈനിൽ ചോർന്നിരിക്കുകയാണ്.
ബാംഗ്ലൂരിനടുത്തുള്ള ടൊയോട്ട പ്ലാന്റിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. വാഹനത്തിന്റെ ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ചതായും ആദ്യ യൂണിറ്റുകൾ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങിയതായും ഇത് സ്ഥിരീകരിക്കുന്നു. വ്യത്യസ്തമായ ഫ്രണ്ട് ഫാസിയയും ചെറുതായി പുനർരൂപകൽപ്പന ചെയ്ത ടെയിൽ ലൈറ്റുകളും മാരുതി സുസുക്കി എൻഗേജിൽ ഉണ്ടാവും എന്ന് പുതിയ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
സോഫ്‌റ്റ്‌വെയറിലുൾപ്പെടെ അകത്തും പുറത്തും എല്ലാ ടൊയോട്ട ബാഡ്ജുകളും സുസുക്കി ബാഡ്‌ജുകളാക്കി മാറ്റിയിട്ടുണ്ട്. ഫ്രണ്ട് ഫാസിയയ്ക്ക് നെക്സ സ്പെസിഫിക്ക് NEXT're എൽഇഡി DRL-കൾ, ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായ ഫ്രണ്ട് ഗ്രില്ല്, ഒരു ക്രോം ബാർ, പുനർ രൂപകൽപ്പന ചെയ്ത ലോവർ ബമ്പർ എന്നിവ ലഭിക്കും. ഫോഗ് ലൈറ്റുകളും ടേൺ ഇൻഡിക്കേറ്റർ ഹൗസിംഗും ഹൈക്രോസിൽ നിന്ന് വ്യത്യസ്തമായിരിക്കും.
പനോരമിക് സൺറൂഫ്, രണ്ടാം നിര സീറ്റുകൾക്കുള്ള ഓട്ടോമൻ ഫംഗ്‌ഷൻ, ADAS സ്യൂട്ട്, പവർഡ് ഡ്രൈവർ സീറ്റ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, സ്‌മാർട്ട്‌ഫോൺ ഇന്റഗ്രേഷനോടുകൂടിയ 10 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, 7.0 ഇഞ്ച് TFT സ്‌ക്രീൻ, 360 ഡിഗ്രി ക്യാമറ, കണക്ടഡ് കാർ ടെക്ക് എന്നിവ ഉൾപ്പെടുന്നു.

ഇന്നോവ ഹൈക്രോസ് ഒരുങ്ങുന്ന ടൊയോട്ടയുടെ അതേ TNGA പ്ലാറ്റ്ഫോം മാരുതി സുസുക്കി എൻഗേജ് എംപിവിയിലും അവതരിപ്പിക്കും. ഇതൊരു മോണോകോക്ക് ഷാസിയാണ്. മികച്ച ഡൈനാമിക്സും റൈഡ് ക്വാളിറ്റിയും ഇത് വാഗ്ദാനം ചെയ്യുന്നു. ഇന്നോവ ക്രിസ്റ്റ പോലുള്ള ലാഡർ ഫ്രെയിം വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഷാസി ഭാരം കുറഞ്ഞതും കൂടുതൽ ഇന്ധനക്ഷമതയുള്ളതുമായിരിക്കും.
173 bhp മാക്സ് പവറും 209 Nm torque പീക്ക് ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാവും എംപിവിയുടെ ഹൃദയം. ബേസ് സ്പെക്ക് ടാക്സി മോഡലിൽ പോലും ഒരു CVT ഓട്ടോമാറ്റിക് മാത്രമാണ് ട്രാൻസ്മിഷൻ ഓപ്ഷൻ എന്നതും ശ്രദ്ധേയമാണ്. ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഹൈബ്രിഡ് വേരിയന്റുകളും ലൈനപ്പിലുണ്ട്.
184 bhp കരുത്തും 188 Nm torque ഉം ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്തിരിക്കുന്ന അതേ 2.0 ലിറ്റർ എഞ്ചിനുമായി കമ്പനി ഇതിനെ കണക്ട് ചെയ്യുന്നു. ഈ ഹൈബ്രിഡ് സിസ്റ്റത്തിൽ ഒരു ചെറിയ നിക്കൽ മെറ്റൽ ഹൈഡ്രൈഡ് ബാറ്ററിയും 11 bhp പവറും 206 Nm torque ഉം പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറുമാണുള്ളത്. ലിറ്ററിന് 23.24 കിലോമീറ്റർ മൈലേജാണ് ഹൈബ്രിഡ് വേരിയന്റുകൾക്ക് നിർമ്മാതാക്കൾ അവകാശപ്പെടുന്ന മൈലേജ്.
നിലവിൽ, ഇന്നോവ ഹൈക്രോസ് ഇന്ത്യയിലും ഇന്തോനേഷ്യയിലും (കിജാങ് ഇന്നോവ സെനിക്സ്) ലഭ്യമാണ്. മാരുതി സുസുക്കി അതിന്റെ ടീസറിൽ യൂറോപ്യൻ ലാൻഡ്‌സ്‌കേപ്പ് ഉപയോഗിച്ചിരിക്കുന്നതിനാൽ, സുസുക്കി ബ്രാൻഡിംഗിൽ എംപിവി അന്താരാഷ്ട്ര വിപണിയിൽ വിൽക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഒരു സംശയം ഉയരുന്നുണ്ട്. TNGA എന്നത് ഒരു ഗ്ലോബൽ പ്ലാറ്റ്‌ഫോമാണ് എന്നത് ഒരു പ്ലസ് പോയിന്റാണ്. കൂടാതെ ഇതിന് ADAS ഉം ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിക്കുന്നു, അത് യൂറോപ്യൻ ചട്ടക്കൂടുകൾ പാലിക്കുന്നതാണ്.
Source: Motorbeam


Click it and Unblock the Notifications








