മാരുതിയുടെ ചെയർമാൻ പറഞ്ഞതാണോ ശരി; വിപണി പിടിക്കാൻ ഈ സെഗ്‌മെൻ്റ് സഹായിക്കുമോ
ഏതൊരു വാഹന നിർമാതാക്കൾക്കും തങ്ങളുടെ എൻട്രി ലെവൽ വാഹനങ്ങളോട് കുറച്ച് താൽപ്പര്യം കൂടുതൽ കാണിക്കാറുണ്ട്. ഈ സാമ്പത്തിക വർഷം എൻട്രി ലെവൽ വാഹന വിൽപനയിൽ മാരുതി വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്, എന്നാൽ എസ്‌യുവികൾ വന വിറ്റു വരവ് കാണിക്കുന്നതിൻ്റെ കാരണം നിലവിലുള്ള കസ്റ്റമേഴ്സിൻ്റെ അടിത്തറയാണ് എന്നാണ് മാരുതിയുടെ ചെയർമാൻ പറഞ്ഞിരിക്കുന്നത്.
ഇന്ത്യൻ വിപണിയുടെ ട്രെൻഡ് കണക്കിലെടുക്കുമ്പോൾ എൻട്രി ലെവൽ വാഹനങ്ങിലേക്ക് തിരികെ വരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇരുചക്രവാഹന മേഖലയിൽ നിന്നുള്ള ഉപഭോക്താക്കൾ അല്ലെങ്കിൽ ആദ്യമായി വാഹനം വാങ്ങുന്നവർ വിപണിയിൽ പ്രവേശിക്കുമ്പോൾ ഈ വിഭാഗത്തിലുളള വാഹനങ്ങളാണ് കൂടുതൽ പരിഗണിക്കുന്നത്. അവരെ എൻട്രി ലെവൽ വാഹനങ്ങളാണ് കൂടുതൽ ആകർഷിക്കുന്നത്.

തങ്ങളുടെ എസ്‌യുവികള്‍ക്കുള്ള വമ്പന്‍ ഡിമാന്‍ഡിന്റെ കരുത്തില്‍ ഇന്ത്യയിലെ മുന്‍നിര പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലാഭത്തില്‍ 80 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംംബര്‍ വരെ മാരുതി സുസുക്കിയുടെ ലാഭം 3,717 കോടി രൂപയാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2,062 കോടി രൂപയായിരുന്നു മാരുതി സുസുക്കിയുടെ ലാഭം.
സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ ബെസ്റ്റ് സെല്ലേഴ്‌സില്‍ ഒന്നായ ബ്രെസയായിരുന്നു കഴിഞ്ഞ വര്‍ഷം ആദ്യം മുഖംമിനുക്കി എത്തിയത്. പിന്നാലെ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിനെ കോരിത്തരിപ്പിച്ച് ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡും അരങ്ങേറി. സെഗ്‌മെന്റില്‍ കിയ സെല്‍റ്റോസിന്റെ രണ്ടാം സ്ഥാനത്തിന് വെല്ലുവിൡാകാന്‍ ഗ്രാന്‍ഡ് വിറ്റാരക്ക് സാധിച്ചു. 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്രോങ്ക്‌സും ജിംനി 5 ഡോറും ഈ വര്‍ഷമാണ് പുറത്തിറങ്ങിയത്.

മാരുതിയുടെ എൻട്രി ലെവൽ വാഹനങ്ങളായ സെലേറിയോ, മാരുതി 800, സ്വിഫ്റ്റ് എന്നീ വാഹനങ്ങളാണ് കൂടുതലും വിൽപ്പനയിൽ മുൻപന്തിയിൽ. ജിംനിക്കും മുമ്പേ കൂപ്പെ എസ്‌യുവിയായ ഫ്രോങ്ക്‌സ് വില്‍പ്പനക്കെത്തിയിരുന്നു. ചുരുങ്ങിയ നാള്‍ കൊണ്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയില്‍ ഇടംനേടാന്‍ ഫ്രോങ്ക്‌സിനായി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അവതരിപ്പിച്ച പുതിയ മോഡലുകളുമായി മാരുതി സുസുക്കി നിലവില്‍ ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റ് ഭരിക്കുകയാണ്. ഫോര്‍ വീല്‍ പാസഞ്ചര്‍ വാഹന വിഭാഗത്തിലെ 57 ശതമാനം വിപണി വിഹിതവും ഇപ്പോള്‍ എസ്‌യുവികള്‍ക്കാണ്.
ഈ വര്‍ഷം ആദ്യ പകുതിയില്‍ 3 ലക്ഷത്തിലധികം യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി സുസുക്കി 25 ശതമാനത്തിലധികം വിപണി വിഹിതമാണ് കൈയ്യടക്കിവെച്ചിരിക്കുന്നത്. ഗ്രാന്‍ഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവിയുടെ വരവാണ് മാരുതി സുസുക്കിയുടെ ഈ വിജയത്തിന് പിന്നിലെ ഒരു സുപ്രധാന കാരണം. സെഗ്‌മെന്റിലെ വമ്പന്‍മാരായ ഹ്യുണ്ടായി ക്രെറ്റയോടും കിയ സെല്‍റ്റോസിനോടും പോരാടി ഗ്രാന്‍ഡ് വിറ്റാരയുടെ 1.20 ലക്ഷം യൂണിറ്റുകളാണ് മാരുതി സുസുക്കി ഇതുവരെ വിറ്റഴിച്ചത്.
മാരുതി സുസുക്കിയുടെ നിലവിലെ വിപണി വിഹിതം എന്ന് പറയുന്നത് ഏകദേശം 42 ശതമാനമാണ്. 2030-ഓടെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ 25% മുതൽ 30% വരെ ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കാൻ പല ആഭ്യന്തര ഒറിജിനൽ ഉപകരണ നിർമ്മാതാക്കളും (OEMs) പദ്ധതിയിടുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ മാരുതി സുസുക്കിയുടെ പുതിയ തന്ത്രം ഹൈബ്രിഡ് വാഹനങ്ങളിലേക്കാണ് ലക്ഷ്യം വയ്ക്കുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ വിൽപ്പനയുടെ 25 ശതമാനവും ഹൈബ്രിഡ് വാഹനങ്ങളായിരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2021-22 ൽ, മാരുതിയുടെ മൊത്തം ആഗോള വരുമാനത്തിന്റെ 39 ശതമാനം ഇന്ത്യയും ജപ്പാനുമാണ്.
ഇന്ത്യയിലെ സിഎൻജി ഘടിപ്പിച്ച വാഹനങ്ങളുടെ മുൻനിര നിർമ്മാതാക്കളും മാരുതി സുസുക്കി തന്നെയാണ്, ഇത് സിഎൻജി പാസഞ്ചർ വാഹനങ്ങളുടെ മൊത്തം വിപണിയുടെ 74 ശതമാനം ആണ്. 2023 ജൂണിൽ അവസാനിച്ച പാദത്തിൽ മാരുതി സുസുക്കി ഇന്ത്യയിൽ പുതിയ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ അവതരിപ്പിച്ചത് കമ്പനിയുടെ വളർച്ചയ്ക്കും എസ്എംസിയുടെ പ്രാധാന്യം ഉയർത്തുന്നതിനും കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വിപണിയിൽ മാരുതി സുസുക്കിയുടെ നിലവിലെ അവസ്ഥ മികവുറ്റതാണെങ്കിലും, തങ്ങളുടെ കരുത്ത് നിലനിർത്താനും കൃത്യമായ ഇടവേളകളിൽ പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് ബൗണ്ടറികൾ മുന്നോട്ട് കൊണ്ടുപോകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നാലാം തലമുറ സ്വിഫ്റ്റിന് പുതിയ Z-സീരീസ് എഞ്ചിൻ ലഭിക്കുമെന്ന് ഇപ്പോൾ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്.


Click it and Unblock the Notifications








