മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്‌യുവികൾ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) കഴിഞ്ഞ മാസം 2023 ഓട്ടോ എക്‌സ്‌പോയിൽ ഫ്രോങ്ക്‌സ് കോംപാക്ട് കൂപ്പെ എസ്‌യുവിയും ഫൈവ് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവിയും വെളിപ്പെടുത്തിയിരുന്നു. ഫ്രോങ്ക്സ് 2023 ഏപ്രിലിൽ വിൽപ്പനയ്‌ക്കെത്തിയേക്കാം, എന്നാൽ ജിംനി മെയ് മാസത്തോടെ ഡീലർഷിപ്പുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു മോഡലുകളും ഇന്ത്യയിലെ തങ്ങളുടെ പ്രീമിയം നെക്‌സ ഡീലർഷിപ്പ് ശൃംഖലയിലൂടെ മാരുതി റീട്ടെയിൽ ചെയ്യും.

മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ ബുക്കിംഗുകൾ 11,000 രൂപ ടോക്കൺ തുകയ്ക്ക് നിർമ്മാതാക്കൾ ഇതിനോടകം സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂപ്പെ എസ്‌യുവി ഇതുവരെ 5,500 ഓർഡറുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഫൈവ് ഡോർ ജിംനി 15,000 -ത്തിലധികം റിസർവേഷനുകൾ കരസ്ഥമാക്കിയിട്ടുണ്ട്. വാഹനം സീറ്റ, ആൽഫ ട്രിമ്മുകളിൽ വിൽപ്പനയ്ക്ക് എത്തും. ഇരു മോഡലുകൾക്കുമുള്ള മൊത്തം ബുക്കിംഗ് 20,500 യൂണിറ്റിലധികമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്‌യുവികൾ

മാരുതി സുസുക്കി ഫ്രോങ്ക്സ്:

ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് കൂപ്പെ എസ്‌യുവി, ഹാച്ച്ബാക്കിന്റെ അതേ ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്‌ഫോം പങ്കിടുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിൽ നിന്നുള്ള രണ്ടാമത്തെ സബ് ഫോർ മീറ്റർ എസ്‌യുവിയാവും ഫ്രോങ്ക്സ. വാഹനത്തിൽ 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടാവും.

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ട്രാൻസ്മിഷൻ ഓപ്ഷനിൽ കമ്പനി വാഗ്ദാനം ചെയ്യും. ഫ്രോങ്ക്സിന് ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വലിയ ഗ്രില്ലുള്ള ഒരു ഫ്രണ്ട് ഫാസിയയാണ് ലഭിക്കുന്നത്. ബലേനോയെ പോലെ തന്നെ വിശാലമായ സ്റ്റാൻസും വാഹനത്തിന് ലഭിക്കുന്നു. ഫ്ലോട്ടിംഗ് 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 360 -ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് ഫീച്ചറുകൾ എന്നിവയുൾപ്പടെ പല ഫീച്ചറുകളും എക്യുപ്മെന്റ് ലിസ്റ്റും ഫ്രോങ്ക്സ് ബലേനോയുമായി പങ്കിടും.

മാരുതി സുസുക്കി ജിംനി:

അഞ്ച് ഡോറുകളുള്ള മാരുതി സുസുക്കി ജിംനിയിൽ 1.5 ലിറ്റർ ഫോർ സിലിണ്ടർ K15B പെട്രോൾ എഞ്ചിനാവും കരുത്ത് പകരുന്നത്. ഫൈവ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഫോർ സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റ് എന്നിവയിലൂടെ നാല് വീലുകളിലേക്കും സ്റ്റാൻഡേർഡായി പവർ അയയ്ക്കും. ലാഡർ ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കി, മാനുവൽ ട്രാൻസ്ഫർ കേസും 2 WD ഹൈ, 4WD ഹൈ, ലോ മോഡുകളുള്ള ലോ-റേഞ്ച് ഗിയർബോക്‌സും എസ്‌യുവിയ്ക്ക് ലഭിക്കുന്നുണ്ട്.

ഓട്ടോ ഹെഡ്‌ലൈറ്റുകൾ, സ്മാർട്ട്പ്ലേ പ്രോ+ ടെക്ക് വാഗ്ദാനം ചെയ്യുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആർക്ക്മെയ്സ് ഓഡിയോ, ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ് മുതലായവ അടങ്ങുന്നതാണ് ഓഫ്-റോഡ് എസ്‌യുവിയുടെ സവിശേഷതകൾ. നിലവിൽ ഇന്ത്യൻ വിപണിയിൽ ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവി സെഗ്മെന്റിൽ അരങ്ങ് വാഴുന്ന മഹീന്ദ്ര ഥാറിനെതിരെയാണ് ജിംനി മത്സരിക്കുന്നത്.

ജിംനിയുടെ വരവിന് മുന്നോടിയായി ഥാർ അങ്കത്തിന് ഒരുങ്ങിയിരിക്കുകയാണ്, 2023 ഓട്ടോ എക്സ്പോയിൽ ജിംനി അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഥാർ 4x2 RWD പതിപ്പ് മഹീന്ദ്ര ലോഞ്ച് ചെയ്തിരുന്നു. അതിന് പിന്നാലെ ഇപ്പോൾ ഥാറിന്റെ ഫൈവ് ഡോർ വേർഷനും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. വാഹനത്തിന്റെ ടെസ്റ്റ് മ്യൂളുകളുടെ ഒട്ടനവധി ചിത്രങ്ങളും ഇതിനോടകം വെബ്ബിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ജിംനിയുടെ ലോഞ്ചിന് ശേഷം ഇരു മോഡലുകളും തമ്മിലുള്ള മത്സരം നമുക്ക് കണ്ടറിയാം.

Most Read Articles

Malayalam
English summary
Maruti fronx and jimny clocks over 20000 bookings ahead of launch
Story first published: Friday, February 3, 2023, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X