CNG പതിപ്പിൽ കേമനാര്? മാരുതി ഫ്രോങ്ക്സ് vs ഹ്യുണ്ടായി എക്സ്റ്റർ
ഫ്രോങ്ക്സ് CNG -യുടെ അരങ്ങേറ്റത്തോടെ മാരുതി സുസുക്കി തങ്ങളുടെ CNG നിര കൂടുതൽ വിപുലീകരിച്ചിരിക്കുകയാണ്. 8.41 ലക്ഷം രൂപയാണ് ക്രോസ്ഓവർ മോഡലിന്റെ എക്സ്-ഷോറൂം വില. വിപണിയിൽ മാരുതി ഫ്രോങ്ക്സ് CNG അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി എക്സ്റ്റർ CNG -യുമായി മുഖാമുഖം മത്സരിക്കുന്നു. എക്സ്റ്റർ CNG നിരയുടെ വിലകൾ ഫ്രോങ്ക്സ് CNG -യുടെ വിലയ്ക്ക് സമാനമാണ്. ഈ ലേഖനത്തിൽ നമുക്ക് ഇരു മോഡലുകളും തമ്മിൽ ഒന്ന് താരതമ്യം ചെയ്തു നോക്കാം:
എക്സ്റ്റർ CNG vs ഫ്രോങ്ക്സ് CNG - അളവുകൾ: ഹ്യുണ്ടായി എക്സ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ മാരുതി ഫ്രോങ്ക്‌സ് CNG വലിയ അളവുകളുമായി വരുന്നു. മാരുതി മോഡലിന് 180 mm കൂടുതൽ നീളവും 134 mm ഉയരവുമുണ്ട്. എന്നാൽ എക്സ്റ്ററിന് ഫ്രോങ്ക്സിനേക്കാൾ 160 mm വീതി കൂടുതലുണ്ട്. വീൽബേസിന്റെ കാര്യത്തിൽ, ഫ്രോങ്ക്സിന് 70 mm നീളമുള്ള വീൽബേസ് ലഭിക്കുന്നു, ഇത് മാരുതി പതിപ്പിന് ഒരു നേട്ടമാണ്.

| Dimensions | Exter CNG | Fronx CNG |
| Length | 3,815 mm | 3,995 mm |
| Width | 1,710 mm | 1,550 mm |
| Height | 1,631 mm | 1,765 mm |
| Wheelbase | 2,450 mm | 2,520 mm |
എക്സ്റ്റർ CNG vs ഫ്രോങ്ക്സ് CNG - എഞ്ചിൻ സവിശേഷതകൾ: എഞ്ചിന്റെ കാര്യത്തിൽ, ഇരു വാഹനങ്ങൾക്കും അഞ്ച് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്ത 1.2 ലിറ്റർ എഞ്ചിൻ ലഭിക്കുന്നു. എന്നിരുന്നാലും, പവർ & torque കണക്കുകളിൽ ചില വ്യത്യാസങ്ങളുണ്ട്. എക്സ്റ്ററിനെ അപേക്ഷിച്ച് ഫ്രോങ്ക്സ് 8.4 bhp കൂടുതൽ പവറും 3.5 Nm കൂടുതൽ torque ഉം ഉത്പാദിപ്പിക്കുന്നു.
| Specifications | Exter CNG | Fronx CNG |
| Engine Displacement | 1197 cc | 1197 cc |
| Max. Power | 68 bhp | 76.4 bhp |
| Max. Torque | 95 Nm | 98.5 |
| Transmission | 5-speed manual | 5-speed manual |
| Claimed Fuel Effiency | 27.1 km/kg | 28.51 km/kg |

കൂടാതെ, ഫ്രോങ്ക്സ് CNG -യുടെ എഞ്ചിൻ കിലോഗ്രാമിന് 1.41 കിലോമീറ്റർ കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഈ കണക്കുകൾ നാമമാത്രമാണ്, മാത്രമല്ല ദൈനംദിന ഡ്രൈവിംഗിൽ ഇവ വലിയ വ്യത്യാസം വരുത്തിയേക്കില്ല, എന്നാലും എഞ്ചിൻ സവിശേഷതകളുടെ കാര്യത്തിൽ ഫ്രോങ്ക്സ് CNG -യ്ക്ക് വ്യക്തമായ ഒരു മേൽക്കൈയുണ്ട്.
എക്സ്റ്റർ CNG vs ഫ്രോങ്ക്സ് CNG - ഫീച്ചറുകൾ: 7.0 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കീലെസ് എൻട്രി, ഫോർ ഡോർ പവർ വിൻഡോകൾ, ഷാർക്ക് ഫിൻ ആന്റിന എന്നിവയുൾപ്പെടെ ഒട്ടനവധി സവിശേഷതകളോടെയാണ് ഫ്രോങ്ക്സ് CNG മാരുതി സജ്ജീകരിച്ചിരിക്കുന്നത്.

മറുവശത്ത്, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL), 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകൾ (ORVMs), പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, സ്മാർട്ട് ഇലക്ട്രിക് സൺറൂഫ്, ഫാബ്രിക് & ലെതറെറ്റ് സീറ്റുകൾ എന്നിങ്ങനെ നിരവധി ഫീച്ചറുകളാൽ ഹ്യുണ്ടായി എക്‌സ്‌റ്റർ CNG സജ്ജീകരിച്ചിരിക്കുന്നു.
എക്സ്റ്റർ CNG vs ഫ്രോങ്ക്സ് CNG - സേഫ്റ്റി: പുതിയ എക്‌സ്‌റ്ററിൽ സമഗ്രമായ സേഫ്റ്റി ഫീച്ചറുകൾ നൽകുന്നതിൽ ഹ്യുണ്ടായി ശ്രദ്ധേയരാണ് എന്ന് നിസംശയം പറയാം. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ABS+EBD, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, സെൻസറുകളുള്ള ഒരു റിയർ പാർക്കിംഗ് ക്യാമറ എന്നീ ഫീച്ചറുകൾക്കൊപ്പം ആറ് എയർബാഗുകളും സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി വരുന്നു.

നേരെ മറിച്ച്, മാരുതി സുസുക്കി ഫ്രോങ്ക്സ് CNG സേഫ്റ്റിയുടെ കാര്യത്തിൽ ഇത്ര വലിയ ഫീച്ചർ ലിസ്റ്റ് നൽകുന്നില്ല. ക്രോസ്ഓവറിന് ഡ്യുവൽ എയർബാഗുകൾ, ABS + EBD, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, റിയർ ഡിഫോഗർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയവ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
എക്സ്റ്റർ CNG Vs ഫ്രോങ്ക്സ് CNG - വേരിയന്റുകളും വിലയും: മാരുതി സുസുക്കി ഫ്രോങ്ക്‌സ് CNG സിഗ്മ, ഡെൽറ്റ എന്നീ രണ്ട് വേരിയന്റുകളിൽ വിൽപ്പനയ്ക്ക് എത്തുന്നു, അതേസമയം ഹ്യുണ്ടായി എക്‌സ്‌റ്റർ CNG -ക്ക് S, SX എന്നീ രണ്ട് വകഭേദങ്ങളാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

| Exter / Fronx CNG Variant | Exter CNG | Fronx CNG |
| S / Sigma | ₹8.24 Lakh | ₹8.41 Lakh |
| SX / Delta | ₹8.97 Lakh | ₹9.27 Lakh |
ഹ്യുണ്ടായി എക്‌സ്‌റ്റർ CNG -ക്ക് മാരുതി ഫ്രോങ്ക്‌സ് CNG -യേക്കാൾ കോംപറ്റീറ്റീവും താങ്ങാനാവുന്നതുമായ വിലയിലാണ് വരഹുന്നത്. ഇവയുടെ ടോപ്പ് സ്പെക് മോഡലുകൾ ഏകദേശം 30,000 രൂപ വരെ വ്യത്യാസമുണ്ട് എന്നതും ശ്രദ്ധേയമാണ്. നിലവിൽ വൻ ജനപ്രീതി നേടി വരുന്ന CNG സെഗ്മെന്റിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പല പ്രമുഖ വാഹന നിർമ്മാതാക്കളും.


Click it and Unblock the Notifications








