കൈയിലുള്ളത് 10 ലക്ഷം, വേണ്ടത് സിഎൻജി കാർ; ഓപ്ഷൻ A ഫ്രോങ്ക്‌സ്, ഓപ്ഷൻ B ആൾട്രോസ്

ലോകമെമ്പാടും പല രാജ്യങ്ങളും പരിസ്ഥിതി പ്രശ്നങ്ങൾ കുറയ്ക്കാൻ വേണ്ടി കൂടുതൽ ഗ്രീൻ & ക്ലീൻ ഫ്യുവലുകളുടെ ഉപയോഗത്തിലേക്ക് നീങ്ങുകയാണ്. CNG, എഥനോൾ ബ്ലൻഡ്/ ഫ്ലക്സ് ഫ്യുവൽ, ഹൈഡ്രജൻ ഫ്യുവൽ സെൽ, ഇലക്ട്രിക് എന്നിങ്ങനെ പല തരത്തിലുള്ള ഊർജ്ജത്തിൽ ഓടുന്ന വാഹനങ്ങൾ ഇന്ന് ഫോസിൽ ഫ്യുവൽ മോഡലുകൾക്ക് പകരക്കാരി വന്നു കഴിഞ്ഞു.

ഇവയിൽ സാധാരണക്കാരന്റെ ബജറ്റിൽ ഒതുങ്ങുന്ന ഒന്നായതു കൊണ്ട് തന്നെ CNG ഒരു ജനപ്രിയ ചോയിസായി മാറുന്നു. ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മിക്ക പ്രമുഖ വാഹന നിർമ്മാതാക്കളും CNG സെഗ്മെന്റിൽ ഒരു വിഹിതം പിടിച്ചടക്കാനായി നിരവധി മോഡലുകൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ്. അതിനാൽ തന്നെ കഴിഞ്ഞ കുറച്ച് നാളുകളായി ഈ വിഭാഗത്തിൽ ഒട്ടനവധി പുത്തൻ മോഡലുകൾ നമുക്ക് കാണാനായി.

10 ലക്ഷത്തിന് സിൻജി കാർ വാങ്ങാൻ പ്ലാനുണ്ടോ? ഇതിൽ ഏത്

CNG വിഭാഗത്തിലെ പ്രധാന കളിക്കാരിൽ ഒന്നായ മാരുതി സുസുക്കിയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. എൻട്രി ലെവൽ സെഗ്മെന്റിൽ ആൾട്ടോ മുതൽ എംപിവി സെഗ്മെന്റിൽ എർട്ടിഗ വരെ ബ്രാൻഡിന്റെ CNG നിരയിലുണ്ട്. അതോടൊപ്പം, 2023 ഓട്ടോ എക്സ്പോയിൽ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ അവതരിപ്പിച്ച ഫ്രോങ്ക് ക്രോസ്ഓവർ മോഡലിന്റെ CNG മോഡൽ ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

ഈ ലേഖനത്തിൽ രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് അടുത്തിടെ അവതരിപ്പിച്ച തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിന്റെ CNG മോഡലും ഫ്രോങ്ക്സിന്റെ CNG സ്പെക്ക് പതിപ്പും തമ്മിൽ നമുക്ക് മാറ്റുരയ്ക്കാം. ഇരു മോഡലുകളുടേയും എഞ്ചിൻ ഔട്ട്പുട്ട്, സ്പെക്ക്, ഫീച്ചറുകൾ എന്നിവ വിശദ്ധമായി ഒന്ന് താരതമ്യപ്പെടുത്താം.

10 ലക്ഷത്തിന് സിൻജി കാർ വാങ്ങാൻ പ്ലാനുണ്ടോ? ഇതിൽ ഏത്

ആദ്യമായി ഫ്രോങ്ക്സിന്റെ കാര്യം എടുത്താൽ, 2023 ഏപ്രിലിൽ ലോഞ്ച് ചെയ്ത കൂപ്പെ ടൈപ്പ് എസ്‌യുവിയ്ക്ക് അടുത്തിടെയാണ് CNG പതിപ്പ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തത്. മാരുതിയുടെ CNG നിരയിലെ 15 -ാം മോഡലാണിത്. 8.41 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് CNG മോഡൽ വരുന്നത്, ഇത് നോർമൽ പെട്രോൾ പതിപ്പിനേക്കാൾ 95,500 രൂപ കൂടുതലാണ്.

ആൾട്രോസ് CNG പതിപ്പിനെ 2023 ഓട്ടോ എക്സ്പോയിൽ തന്നെ ടാറ്റ മോട്ടോർസ് പ്രദർശിപ്പിച്ചിരുന്നു. അതിന് ശേഷം 2023 മെയ് മാസത്തിൽ മോഡലിന്റെ ബ്രാൻഡ് ലോഞ്ച് ചെയ്തു. 7.55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് പ്രാദേശിക വാഹന ഭീമന്മാരായ ടാറ്റ തങ്ങളുടെ പ്രീമിയം ഹാച്ചിന്റെ CNG പതിപ്പിനെ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

10 ലക്ഷത്തിന് സിൻജി കാർ വാങ്ങാൻ പ്ലാനുണ്ടോ? ഇതിൽ ഏത്

ആദ്യമായി ഇരു മോഡലുകളുടേയും അളവുകൾ താരതമ്യപ്പെടുത്തുമ്പോൾ ആൾട്രോസ് CNG -യ്ക്ക് 3990 mm നീളവും, 1755 mm വീതിയും, 1523 mm ഉയരവും 2501 mm വീൽബേസുമാണുള്ളത്. അതോടൊപ്പം CNG പ്രീമിയം ഹാച്ചിന് 165 mm ഗ്രൗണ്ട് ക്ലിയറൻസും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.

മറുവശത്ത് ഫ്രോങ്ക്സ് CNG -യ്ക്ക് 3995 mm നീളവും, 1765 mm വീതിയും, 1550 mm ഉയരവുമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ക്രോസ്ഓവർ കൂപ്പെ ടൈപ്പ് എസ്‌യുവിയ്ക്ക് 190 mm ഗ്രൗണ്ട് ക്ലിയറൻസും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ നൽകുന്നുണ്ട്.

അടുത്തതായി എഞ്ചിന്റെ കാര്യം നോക്കിയാൽ നോർമൽ ഫ്രോങ്ക്സിൽ വരുന്ന അതേ 1.2 ലിറ്റർ യൂണിറ്റാണ് ഇതിലും വരുന്നത്, എന്നാൽ CNG മോഡിൽ എഞ്ചിൻ 77.5 PS മാക്സ് പവറും 98.5 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ഇത് ലഭ്യമാവുകയുള്ളൂ.

മറുപുറത്ത് ആൾട്രോസ് iCNG -യ്ക്ക് 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ യൂണിറ്റ് ലഭിക്കുന്നു. എഞ്ചിൻ 77 PS മാക്സ് പവറും 103 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളുടെ കാര്യത്തിൽ ഒുരു അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് മാത്രമാണ് ഈ മോഡലിൽ ടാറ്റ ഓഫർ ചെയ്യുന്നത്.

10 ലക്ഷത്തിന് സിൻജി കാർ വാങ്ങാൻ പ്ലാനുണ്ടോ? ഇതിൽ ഏത്

CNG മോഡലുകിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ബൂട്ട് സ്പെയ്സ് എന്നത്. ആൾട്രോസ് iCNG പതിപ്പിന് 30 ലിറ്റർ വീതം കപ്പാസിറ്റിയുള്ള ഒരു ട്വിൻ സിലണ്ടർ ടെക്കാണ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ഫ്രോങ്ക്സിന് 55 ലിറ്ററുള്ള ഒരൊറ്റ ടാങ്കാണ് വരുന്നത്. അതിനാൽ ടാങ്കുകൾക്കൊപ്പം ആൾട്രോസിന് 210 ലിറ്റർ ബൂട്ട് സ്പെയ്സ് ലഭിക്കുന്നു, ഫ്രോങ്ക്സിന്റെ കപ്പാസിറ്റി മാരുതി വെളിപ്പെടുത്തിയിട്ടില്ല.

16 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളുമായിട്ടാണ് ടാറ്റ ആൾട്രോസ് CNG വരുന്നത് എന്നാൽ മറുവശത്ത് ഫ്രോങ്ക്സ് CNG -യ്ക്ക് 15 ഇഞ്ച് അലോയി വീലുകളാണ് ലഭിക്കുന്നത്. ടാറ്റ ആൾട്രോസ് iCNG കഴിഞ്ഞാൽ ഹ്യുണ്ടായി എക്സ്റ്റർ CNG, ടൊയോട്ട ഗ്ലാൻസ CNG, മാരുതിയുടെ തന്നെ ബലേനോ CNG എന്നിവയാണ് ഫ്രോങ്ക്സ് CNG -യുടെ പ്രധാന എതിരാളികൾ.

Article Published On: Thursday, July 20, 2023, 14:13 [IST]
English summary
Maruti fronx cng vs tata altroz icng specs and features compared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X