പോരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക്സ് ഡീലർഷിപ്പുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ

ഏറെ നാളായി നാം കാത്തിരുന്ന ജിംനി ഫൈവ് ഡോർ എസ്‌യുവി മാരുതി സുസുക്കി 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചു. ഇതോടൊപ്പം ഒരു സർപ്രൈസായി ഫ്രോങ്ക്സ് സബ് ഫോർ മീറ്റർ എസ്‌യുവിയും നിർമ്മാതാക്കൾ പുറത്തിറക്കി. ഇരു മോഡലുകൾക്കും കമ്പനിയുടെ എക്സ്ക്ലൂസീവ് നെക്സ ഡീലർഷിപ്പുകൾ വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ബലേനോ അധിഷ്‌ഠിത ഫ്രോങ്ക്‌സ് എസ്‌യുവി ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും, തുടർന്ന് വിലയും പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, പുതിയ മാരുതി ഫ്രോങ്കസിന്റെ ആദ്യ യൂണിറ്റുകൾ ഡിസ്പ്ലേയ്ക്കായി നെക്‌സ ഡീലർ ഷോറൂമുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്. വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവുകൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസ്പ്ലേ യൂണിറ്റുകളുടെ ആദ്യ ബാച്ച് ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള ഡീലർ ഷോറൂമുകളിലേക്കുള്ള യാത്രയിലാണ്.

പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ

വേരിയന്റിനെ ആശ്രയിച്ച് ഫ്രോങ്ക്‌സിന് രണ്ട് എഞ്ചിൻ ചോയ്‌സുകൾ മാരുതി സുസുക്കി നൽകും. 100 bhp പവറും 147.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ പെട്രോൾ ബൂസ്റ്റർജെറ്റ് എഞ്ചിൻ ഇതിൽ ഉൾപ്പെടും. അതോടൊപ്പം 90 bhp പവറും 113 Nm torque ഉം നൽകുന്ന 1.2 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടർബോ പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്നു. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT യൂണിറ്റുമായി വരും. ഈ 1.2 ലിറ്റർ NA എഞ്ചിൻ സിഗ്മ, ഡെൽറ്റ, ഡെൽറ്റ+ എന്നിവയുടെ അടിസ്ഥാന ട്രിമ്മുകൾക്ക് കരുത്ത് പകരും, അതേസമയം പുതിയ 1.0 ലിറ്റർ ടർബോ മോട്ടോർ ഡെൽറ്റ+, സീറ്റ, ആൽഫ വേരിയന്റുകൾക്ക് കരുത്ത് പകരും. ലോഞ്ച് ചെയ്യുമ്പോൾ, സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയെ ഫ്രോങ്ക്സ് നേരിടും.

സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സീറ്റ, ആൽഫ എന്നീ അഞ്ച് വേരിയന്റുകളിൽ മാരുതി ഫ്രോങ്ക്‌സ് ലഭ്യമാകും. ഹാലജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കീലെസ് എൻട്രി, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡീഫോഗർ, വീൽ കവറുകളുള്ള സ്റ്റീൽ വീലുകൾ എന്നിവ അടിസ്ഥാന ഫ്രോങ്ക്‌സ് സിഗ്മ ട്രിമ്മിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനത്തിന്റെ അകത്തളങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം, ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുകൾ, പവർഡ് വിൻഡോകൾ എന്നിവ കാണാം. 60:40 സ്പ്ലിറ്റ് സീറ്റുകൾ, ടിൽറ്റ് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ സ്റ്റിയറിംഗ്, ഡ്യുവൽ എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയും ഇതിന് ലഭിക്കും.

മാരുതി ഫ്രോങ്ക്സ് ഡെൽറ്റ വേരിയന്റിന് ഫ്രണ്ട് ഗ്രില്ലിൽ ക്രോം ആക്‌സന്റുകളും വിംഗ് മിററുകളിൽ ടേൺ ഇൻഡിക്കേറ്ററുകളും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകളുമായി വരും. റിയർ പാഴ്‌സൽ ട്രേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്മാർട്ട്‌പ്ലേ പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുഎസ്ബി, ബ്ലൂടൂത്ത് എന്നിവയും ഇതിന്റെ ഫീച്ചറുകളുടെ ഭാഗമായിരിക്കും. ഇതിന് ഓവർ-ദി-എയർ അപ്‌ഡേറ്റുകളും നാല് സ്പീക്കർ സൗണ്ട് സിസ്റ്റവും സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും ലഭിക്കും. മാരുതി സുസുക്കി ഫ്രോങ്ക്സ് ഡെൽറ്റ+ 16 ഇഞ്ച് അലോയി വീലുകളുമായി വരുന്നു. അതോടൊപ്പം ഇതിന് ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകളും DRL-കളും ലഭിക്കുന്നു.

പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ

പുതിയ ഫ്രോങ്കസിന്റെ മികച്ച രണ്ട് വകഭേദങ്ങൾ സീറ്റ, ആൽഫ എന്നിവയാണ്. റിയർ വാഷറും വൈപ്പറും, ടെയിൽഗേറ്റിലെ എൽഇഡി ലൈറ്റ് ബാർ, ക്രോം ഇന്നർ ഡോർ ഹാൻഡിലുകൾ, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീൽ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, വയർലെസ് ചാർജിംഗ്, ആറ് സ്പീക്കർ സൗണ്ട് സിസ്റ്റം, കളർഡ് MID ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ സീറ്റയിലുണ്ട്.

ഫ്രണ്ട് സെൻട്രൽ ആംറെസ്റ്റുകൾ, റിയർ എസി വെന്റുകൾ, ഫ്രണ്ട് ഫൂട്ട്‌വെൽ ഇല്യൂമിനേഷൻ എന്നിവയ്‌ക്കൊപ്പം കണക്റ്റഡ് കാർ സവിശേഷതകളും ഫീച്ചറുകളിൽ ഉൾപ്പെടുന്നു. സൈഡ്, കർട്ടൻ എയർബാഗുകൾ, റിയർ വ്യൂ ക്യാമറ എന്നിവയാണ് ഇതിൽ വരുന്ന സേഫ്റ്റി ഫീച്ചറുകൾ. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലിലാണ് ടോപ്പ് സ്പെക്ക് ആൽഫ ട്രിമ്മിൽ വരുന്നത്. അതോടൊപ്പം ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ഹെഡ് അപ്പ് ഡിസ്പ്ലേ യൂണിറ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ ഇതിന് ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Maruti fronx coupe suv starts arriving in dealerships ahead of launch
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X