മാരുതി സുസുക്കി ഫ്രോങ്ക്സ് ഇനി കങ്കാരുക്കളുടെ നാട്ടിലേക്കും

2023 ലെ ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി ബലേനോയിൽ നിന്ന് പ്രചോദനമുൾകൊണ്ട ഫ്രോങ്ക്സ് കൂപ്പെ എസ്‌യുവിയാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്. മോഡലിന്റെ ബുക്കിംഗ് നിലവിൽ നടക്കുന്നുണ്ടെങ്കിലും, അതിന്റെ ലോഞ്ചും വില പ്രഖ്യാപനവും വരും മാസങ്ങളിൽ നടക്കുമെന്ന പ്രതീക്ഷയിലാണ് വാഹനലോകം

മാരുതി ഫ്രോങ്ക്സ് ഓസ്ട്രേലിയ പോലുള്ള വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യാനുളള ഒരുക്കത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതു സുസുക്കി. മാരുതി ഇന്ത്യയിൽ നിർമ്മിക്കുന്ന ഒന്നിലധികം മോഡലുകളാണ് കയറ്റുമതി ചെയ്യാനുളള തീരുമാനമായിരിക്കുന്നത്, ഏറ്റവും പുതിയ ഉൽപ്പന്നം ഗ്രാൻഡ് വിറ്റാരയാണ്, ഇവയുടെ കയറ്റുമതി ഈ ആഴ്ച ആദ്യം ലാറ്റിൻ അമേരിക്കൻ വിപണിയിലേക്ക് ആരംഭിച്ചു.

മാരുതി സുസുക്കി ഫ്രോങ്ക്സ് ഇനി കങ്കാരുക്കളുടെ നാട്ടിലേക്കും

ഈ ആഴ്ച ആദ്യം അവസാനിച്ച ബിനാലെ ഇവന്റിൽ ലോകത്തിൽ അരങ്ങേറ്റം കുറിച്ച ബ്രാൻഡിന്റെ ഫോർവീൽ ഡ്രൈവ് എസ്‌യുവിയായ ഫൈവ് ഡോർ ജിംനിക്കൊപ്പം മാരുതി ഫ്രോങ്ക്സും കയറ്റുമതി ചെയ്യുമെന്ന് തന്നെയാണ് എല്ലാവരു പ്രതീക്ഷിക്കുന്നത്. പുതിയ ബലേനോയേയും ഓർമിപ്പിക്കുന്ന രൂപഭംഗി പലയിടത്തായി വ്യാപിച്ചു കിടക്കുന്നുമുണ്ട്.
മാരുതിയുടെ ഏറ്റവും പുതിയ എസ്‌യുവികളിൽ കണ്ട ഡിസൈൻ ഹൈലൈറ്റുകൾ എല്ലാം ഈ കൂപ്പെയിലും സ്ഥാനം പിടിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം

പുതിയ മാരുതി സുസുക്കി ഫ്രോങ്ക്സിന് വലിയ ഗ്രില്ലോടുകൂടിയ നേരായ മുൻഭാഗമാണ്. ഗ്രില്ലിന്റെ മുകൾ ഭാഗത്തുള്ള സുസുക്കി ബാഡ്ജ്, മിനുസമാർന്ന എൽഇഡി ഡിആർഎല്ലു-ളുമായി ബന്ധിപ്പിച്ചിരിക്കുന്നത് കാണാം. മുൻ ബമ്പറിലെ സ്വന്തം എൻക്ലോസറുകളിൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ ഒരുക്കിയിരിക്കുന്നതും ഒരു പ്രത്യേക ലുക്കാണ് കാറിന് നൽകുന്നത്. ഫ്രണ്ട് ബമ്പറിന് താഴെ ഒരു ചെറിയ എയർ ഡാമും കാണാം. അതിന് ഗ്രേ നിറത്തിലുള്ള ഫോക്സ് സ്കിഡ് പ്ലേറ്റുകൾ നൽകിയിരിക്കുന്നത് ഫ്രോങ്ക്സിനെ എസ്‌യുവി രൂപത്തിലേക്ക് ചേർക്കുന്നു.

ഡിസൈൻ ടീമിന്റെ മികച്ച ശ്രമങ്ങൾക്കിടയിലും എസ്‌യുവിയുടെ വശക്കാഴ്ച്ചയിൽ ബലേനോയുടെ രൂപം കലർന്നിട്ടുണ്ട്. എന്നിരുന്നാലും കൂടുതൽ മസ്‌ക്കുലർ ബിറ്റുകളും കർവി എലമെന്റുകളുടേയും സംയോജനം മൊത്തത്തിൽ പ്രാവർത്തികമായിട്ടുണ്ട്. അങ്ങനെ എസ്‌യുവി കൂപ്പെയ്ക്ക് ഒരു എയറോഡൈനാമിക് രൂപം നൽകുകയും ചെയ്യുന്നു. ഫ്രോങ്ക്സിന്റെ സി-പില്ലറിൽ കറുത്ത നിറത്തിലുള്ള ഇൻസേർട്ടുകളാണ് നൽകിയിരിക്കുന്നത്. അത് ഫ്ലോട്ടിംഗ് റൂഫിനെയാണ് ഓർമപ്പെടുത്തുന്നത്. ജോമെട്രിക് പ്രിസിഷൻ കട്ട് ഡ്യുവൽ ടോൺ അലോയ് വീലുകളും ഡിസൈനിനോട് ഇണങ്ങും വിധമാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ എസ്‌യുവിക്ക് കൂടുതൽ പരുക്കൻ ലുക്ക് നൽകുന്ന കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗാണ് വശങ്ങളിലെ മറ്റൊരു ആകർഷണം. പിൻഭാഗത്തേക്ക് നീങ്ങിയാൽ ഇതുവരെ ഒരു മാരുതി കാറിലും കാണാത്ത വ്യത്യസ്‌തമായ ഡിസൈനാണ് ഫ്രോങ്ക്‌സ് പിന്തുടർന്നിരിക്കുന്നത്. എസ്‌യുവി കൂപ്പെയുടെ റൂഫിൽ ഒരു ഇൻ്ററഗ്രേറ്റഡ് സ്‌പോയിലർ എലമെന്റ് സ്‌പോർട് ചെയ്യുന്നത് സ്പോർട്ടി ആകർഷണമാണ്. കണക്റ്റഡ് ശൈലിയിൽ തീർത്തിരിക്കുന്ന എൽഇഡി ടെയിൽലൈറ്റുകളും അടിപൊളിയാണ്

നെക്‌സ ബ്ലൂ, ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ, എർത്ത് ബ്രൗൺ, ഒപ്പുലന്റ് റെഡ്, സ്‌പ്ലെൻഡിഡ് സിൽവർ എന്നിങ്ങനെ ആറ് സിംഗിൾ ഓപ്ഷനുകളിലാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ് വാഗ്ദാനം ചെയ്യുന്നത്. ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള ഡ്യുവൽ ടോൺ നിറങ്ങളും ഉപഭോക്താക്കളുടെ താൽപ്പര്യം അനുസരിച്ച് കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്നതാണ്. പുതിയ ഫ്രോങ്ക്സിന്റെ അകത്തളത്തിലേക്ക് കടക്കുമ്പോൾ തന്നെ ബലേനോയുടെ ഓർമകളാവും ആദ്യം നമ്മുടെ മനസിലേക്കെത്തുന്നത്. മാരുതി സുസുക്കിയുടെ പുത്തൻ പ്രീമിയം കാറുകളിൽ കാണുന്ന അതേ രൂപകൽപ്പന തന്നെയാണ് എസ്‌യുവി കൂപ്പെയിലേക്കും കൊണ്ടുവന്നിരിക്കുന്നത്.

മൾട്ടി-ലേയേർഡ് ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും അതിന്റെ എല്ലാ മഹത്വങ്ങളും കാണപ്പെടുന്ന ഒരു ഡ്യുവൽ-ടോൺ സെറ്റപ്പാണ് ഫ്രോങ്ക്സിന്റെ ഹൈലൈറ്റ്. നിലവിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ സാങ്കേതിക വിദ്യകളാലും സമ്പന്നമാണെന്ന് ലളിതമായി പറയാം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണയ്ക്കുന്ന 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ് ഫ്രോങ്ക്സിലും വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സുസുക്കിയുടെ 40-ൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകളുടെ സ്‌മാർട്ട് കണക്‌റ്റ് സംവിധാനവും പുതിയ കൂപ്പെ കാറിലുണ്ട്. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫാസ്റ്റ് ചാർജർ, പിന്നിൽ അതിവേഗ ചാർജിംഗ് യുഎസ്ബി പോർട്ടുകൾ എന്നിവയാണ് പുതിയ എസ്‌യുവിയിലെ മറ്റ് ഫീച്ചറുകൾ.

Most Read Articles

Malayalam
English summary
Maruti fronx exporting to australia
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X