മാരുതി ഫ്രോങ്ക്‌സ് Vs മാരുതി ബ്രെസ; 'അണ്ണന്‍-തമ്പി' പോരിന് സാക്ഷിയാകാന്‍ എസ്‌യുവി സെഗ്‌മെന്റ്

ഏറെക്കാലമായി കാത്തിരുന്ന ബലേനോയെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവി കൂപ്പെ മാരുതി സുസുക്കി ഓട്ടോ എക്‌സ്‌പോ 2023-ല്‍ അവതരിപ്പിച്ചു. പുതിയ എസ്‌യുവിക്ക് ഇന്ത്യ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ഫ്രോങ്ക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്.

പുതിയ മാരുതി സുസുക്കി ഫ്രോങ്ക്‌സ് ഒരു സബ്-4 മീറ്റര്‍ എസ്‌യുവി ആയതിനാല്‍ തന്നെ മാരുതി സുസുക്കി ബ്രെസക്കെതിരെയും ഇത് മത്സരിക്കേണ്ടി വരും. അതായാത് ഒരു അണ്ണന്‍ തമ്പി പോരിനും ഇന്ത്യന്‍ വാഹന വിപണി സാക്ഷിയാകാന്‍ പോകുകയാണ്. ഈ സാഹചര്യത്തില്‍ രണ്ട് സബ്-4 മീറ്റര്‍ എസ്‌യുവികളെയും അവയുടെ ഡിസൈന്‍, സവിശേഷതകള്‍, പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നമുക്ക് താരതമ്യം ചെയ്ത് നോക്കാം.

മാരുതി ഫ്രോങ്ക്‌സ് Vs മാരുതി ബ്രെസ; അണ്ണന്‍-തമ്പി പോരിന് സാക്ഷിയാകാന്‍ എസ്‌യുവി സെഗ്‌മെന്റ്

ഡിസൈന്‍

ഡിസൈന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ മാരുതി സുസുക്കി ബ്രെസ വളരെ സാമ്പ്രദായികമായി കാണപ്പെടുന്നു. എന്നാല്‍ ബോക്സി ഡിസൈനില്‍ അത് കൂടുതല്‍ ബോള്‍ഡ് ആണ്. കൂടാതെ, ആംഗുലാര്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ടു-പീസ് ടെയില്‍ലാമ്പുകള്‍, ചങ്കി സ്‌ക്വയര്‍ഡ്-ഓഫ് വീല്‍ ആര്‍ച്ചുകള്‍ തുടങ്ങിയ ഡിസൈന്‍ ഘടകങ്ങള്‍ അപ്ഡേറ്റ് ചെയ്ത ബ്രെസ എസ്‌യുവിയെ സമകാലികവും നഗരയാത്രികര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടതുമാക്കുന്നു.

മറുവശത്ത് പുതുതായി അവതരിപ്പിച്ച മാരുതി സുസുക്കി ഫ്രോങ്ക്‌സ് എസ്‌യുവി അത് അടിസ്ഥാനമാക്കിയ ബലേനോ പ്രീമിയം ഹാച്ച്ബാക്കില്‍ നിന്ന് തികച്ചും വ്യത്യസ്തമായി കാണപ്പെടുന്നു. ഇതിന്റെ ക്രെഡിറ്റ് മൊത്തം മാരുതി സുസുക്കിയുടെ ഡിസൈനര്‍മാര്‍ക്ക് നല്‍കണം. അതുകൂടാതെ അതിന്റെ ചരിഞ്ഞ റൂഫ്‌ലൈനും സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പുകളും കറുത്ത ക്ലാഡിംഗോടുകൂടിയ സ്‌ക്വയര്‍-ഓഫ് വീല്‍ ആര്‍ച്ചുകളും കൊണ്ട് വളരെ സ്‌റ്റൈലിഷും പ്രീമിയവും ആയാണ് മാരുതി ഫ്രോങ്ക്‌സ് കാണപ്പെടുന്നത്. ലുക്കിന്റെ കാര്യത്തില്‍ പുതിയ ഫ്രോങ്ക്‌സ് എസ്‌യുവി ബ്രെസ എസ്‌യുവിയേക്കാള്‍ അല്‍പ്പം മുകളില്‍ നില്‍ക്കുന്നു.

മാരുതി ഫ്രോങ്ക്‌സ് Vs മാരുതി ബ്രെസ; അണ്ണന്‍-തമ്പി പോരിന് സാക്ഷിയാകാന്‍ എസ്‌യുവി സെഗ്‌മെന്റ്

ഇന്റീരിയര്‍

പുതിയ ബ്രെസ എസ്‌യുവിയുടെ അകത്തളം അതിന്റെ ഡ്യുവല്‍-ടോണ്‍, ലേയേര്‍ഡ് ഡാഷ്ബോര്‍ഡ് ഡിസൈന്‍ എന്നിവയാല്‍ തികച്ചും പ്രീമിയമായി കാണപ്പെടുന്നു. അതിനുമുകളില്‍, വലിയ 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് ക്യാബിനെ കൂടുതല്‍ മനോഹരമാക്കുന്നു. പുതിയ മാരുതി സുസുക്കി ഫ്രോങ്ക്‌സ് എസ്‌യുവി പുതിയ ബലേനോ ഹാച്ച്ബാക്കിന് ഏതാണ്ട് സമാനമായ ഇന്റീരിയറോടെയാണ് വരുന്നത്. കൂടാതെ നിരവധി പൊതുവായ ഡിസൈന്‍ ഘടകങ്ങള്‍ ഉണ്ടെങ്കിലും ബ്രെസ എസ്‌യുവിയേക്കാള്‍ കൂടുതല്‍ പ്രീമിയം അപ്പീല്‍ മാരുതി ഫ്രോങ്ക്‌സിനാണെന്ന് പറയാം.

പവര്‍ട്രെയിന്‍

മാരുതി സുസുക്കി ബ്രെസ എസ്‌യുവി ഒരു പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് എത്തുന്നത്. ഈ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp പീക്ക് പവറും 137 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. പുതിയ മാരുതി സുസുക്കി ഫ്രോങ്ക്‌സ് എസ്‌യുവി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

മാരുതി ഫ്രോങ്ക്‌സ് Vs മാരുതി ബ്രെസ; അണ്ണന്‍-തമ്പി പോരിന് സാക്ഷിയാകാന്‍ എസ്‌യുവി സെഗ്‌മെന്റ്

88.5 bhp പീക്ക് പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ബേസ് എഞ്ചിന്‍ ഓപ്ഷന്‍. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. 98.6 bhp പവറും 147.6 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍, ബൂസ്റ്റര്‍ ജെറ്റ് (ടര്‍ബോചാര്‍ജ്ഡ്) എഞ്ചിനാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ് എസ്‌യുവിയിലെ രണ്ടാമത്തെ എഞ്ചിന്‍ ഓപ്ഷന്‍.

ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു. ഫ്രോങ്ക്‌സ് എസ്‌യുവി ഉപഭോക്താക്കളില്‍ ഭൂരിഭാഗവും പവര്‍ കുറഞ്ഞ 1.2 ലിറ്റര്‍ എഞ്ചിന്‍ തിരഞ്ഞെടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്കിലും ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്റെ ടോര്‍ക്കി നേച്ചര്‍ കാരണം 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍ മികച്ച പ്രകടനം കാഴ്ചവെക്കും. കൂടാതെ, ബൂസ്റ്റര്‍ ജെറ്റ് എഞ്ചിനോട് കൂടിയ ഫ്രോങ്ക്‌സ് എസ്‌യുവിക്ക് മികച്ച ഇന്‍-ഗിയര്‍ ആക്‌സിലറേഷനും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഫ്രോങ്ക്‌സിനെ കൂടി കൊണ്ടുവന്ന് സബ്-4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റില്‍ ആധിപത്യം സ്ഥാപിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. മാത്രമല്ല, ബ്രെസ, ഫ്രോങ്ക്‌സ് എസ്‌യുവികളുടെ ഡിസൈനുകള്‍ വളരെ വ്യത്യസ്തമാണെന്നത് എടുത്തുപറയേണ്ടതാണ്. ഫ്രോങ്ക്‌സ് എസ്‌യുവി ബ്രെസയേക്കാള്‍ കൂടുതല്‍ പ്രീമിയമായി തോന്നുന്നു. ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്റെ കൂടി മടങ്ങിവരവിന്റെ മികവില്‍ പുത്തന്‍ മോഡല്‍ വിപണിയില്‍ ബ്രെസയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വരുംകാലങ്ങളില്‍ വില്‍പ്പന കണക്കുകളില്‍ ഒരുപക്ഷേ ബ്രെസയും ഫ്രോങ്ക്‌സ് എസ്‌യുവിയും തമ്മിലായിരിക്കും പോരാട്ടം.

More from DriveSpark

Article Published On: Thursday, January 12, 2023, 17:29 [IST]
English summary
Maruti fronx vs maruti brezza comparison in terms of design feature powertrain in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X