Maruti Suzuki Fronx Vs ബ്രെസ; കീശയിലൊതുങ്ങുന്ന എസ്‌യുവിയേത്?
തങ്ങള്‍ക്ക് ഇപ്പോള്‍ കാര്യമായ മേധാവിത്തമില്ലാത്ത സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ (SUV) സെഗ്‌മെന്റ് പിടിച്ചടക്കാനുള്ള മാരുതി സുസുക്കിയുടെ പദ്ധതിയിലെ സുപ്രധാന ആയുധങ്ങളില്‍ ഒന്നാണ് 'ഫ്രോങ്ക്‌സ്' (Maruti Suzuki Fronx) എസ്‌യുവി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഫ്രോങ്ക്‌സ് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കക്കളായ മാരുതി സുസുക്കി.
ക്രോസ്ഓവര്‍ എസ്‌യുവിക്ക് നേരിട്ടുള്ള എതിരാളികള്‍ ഇല്ലെങ്കിലും സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ ചാട്ടുളിയായ മാരുതിയുടെ തന്നെ ബ്രെസ (Maruti Brezza) എസ്‌യുവിയുമായിട്ടാണ് ഫ്രോങ്ക്‌സിന്റെ മത്സരം. ഇരു എസ്‌യുവികളും തമ്മിലുള്ള താരതമ്യം ഞങ്ങള്‍ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അണ്ണന്‍ തമ്പി പോരിന് കളമൊരുങ്ങിയ വേളയില്‍ ഫ്രോങ്ക്‌സും ബ്രെസയും തമ്മില്‍ വേരിയന്റുകള്‍ തിരിച്ച് വിലകള്‍ താരതമ്യം (Price Comparison) ചെയ്യുകയാണ് ചുവടെ.

സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നിങ്ങനെ 5 ട്രിം ലെവലുകളിലാണ് ഫ്രോങ്ക്‌സ് പുറത്തിറങ്ങിയത്. LXI, VXI, ZXI, ZXI+ എന്നിങ്ങനെ നാല് ട്രിമ്മുകളില്‍ ബ്രെസ വാങ്ങാന്‍ സാധിക്കും. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്നുവെന്നതാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ് എസ്‌യുവിയെ മാറ്റിനിര്‍ത്തുന്ന പ്രത്യേകതകളില്‍ ഒന്ന്. മുമ്പ് ബലേനോ RS-ല്‍ ഉണ്ടായിരുന്ന ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഫ്രോങ്ക്‌സിലൂടെ മാരുതി മടക്കിക്കൊണ്ടുവരികയാണ്.
1.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ (ബൂസ്റ്റര്‍ജെറ്റ്) 98.7 bhp പവറും 147.6 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തെ 1.2 ലിറ്റര്‍ NA എഞ്ചിന്‍ 88.5 bhp പവറും 113 Nm ടോര്‍ക്കും വികസിപ്പിക്കും.എന്നാല്‍ മാരുതി ബ്രെസ നിങ്ങള്‍ക്ക് ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ NA പെട്രോള്‍ എഞ്ചിന്‍ 101.64 bhp പീക്ക് പവറും 137 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

മാരുതി സുസുക്കി ഫ്രോങ്ക്‌സ് സിഗ്മ: മാരുതി സുസുക്കി ഫ്രോങ്ക്‌സ് ബേസ് സിഗ്മ വേരിയന്റിന് 7.46 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഈ വേരിയന്റില്‍ വരുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.
മാരുതി സുസുക്കി ബ്രെസ LXI: 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി എത്തുന്ന മാരുതി സുസുക്കി ബ്രെസ LXI വേരിയന്റിന് 8.29 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഫ്രോങ്ക്‌സ് എസ്‌യുവിയുടെ സിഗ്മ വേരിയന്റിനേക്കാള്‍ ഏകദേശം 83,000 രൂപ കൂടുതല്‍ ഇതിനായി മുടക്കേണ്ടതായുണ്ട്.
മാരുതി സുസുക്കി ഫ്രോങ്ക്‌സ് ഡെല്‍റ്റ: സിഗ്മയെ പോലെ ഫ്രോങ്ക്‌സിന്റെ ഡെല്‍റ്റ വേരിയന്റും 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനിലാണ് ലഭിക്കുക. എന്നാല്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപഷനൊപ്പം 5 സ്പീഡ് AMT ഗിയര്‍ബോക്‌സും തിരഞ്ഞെടുക്കാം. ഡെല്‍റ്റ ട്രിം ലെവലിന്റെ മാനുവല്‍ വേരിയന്റിന് 8.32 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഈ ട്രിം ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനോട് കൂടി സ്വന്തമാക്കാന്‍ 8.87 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കണം.
മാരുതി സുസുക്കി ഫ്രോങ്ക്‌സ് ഡെല്‍റ്റ+: 3 വ്യത്യസ്ത വേരിയന്റുകളില്‍ ആണ് മാരുതി ഫ്രോങ്ക്‌സ് ഡെല്‍റ്റ പ്ലസ് ട്രിം വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ ഉള്ള ഈ ട്രിം ലെവലില്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാണ്.
9.27 ലക്ഷം രൂപയാണ് ഓട്ടോമാറ്റിക് വേരിയന്റിന്റെ എക്‌സ് ഷോറൂം വില വരുന്നത്. ഇതിന്റെ മാനുവല്‍ വേരിയന്റിന് 8.72 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുമായി എത്തുന്ന ഡെല്‍റ്റ+ ട്രിം ലെവലിന് 9.72 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
മാരുതി സുസുക്കി ബ്രെസ VXI: ബ്രെസയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ VXI ട്രിം ലെവലിലാണ് ആരംഭിക്കുന്നത്. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ആണ് ബ്രെസ എസ്‌യുവിയിലെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂനിറ്റ്. വിലയിലേക്ക് വന്നാല്‍, മാരുതി ബ്രെസ VXI മാനുവല്‍ വേരിയന്റിന് 9.64 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം ആരംഭിക്കുന്നു.

കൂടാതെ മാരുതി സുസുക്കി ബ്രെസ എസ്‌യുവി VXI ഓട്ടോമാറ്റിക് വേരിയന്റിന് 11.14 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മാരുതി ഫ്രോങ്ക്‌സ് ടര്‍ബോ MT വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രെസ VXI മാനുവല്‍ വേരിയന്റിന് ഏകദേശം 8,000 രൂപ കുറച്ച് നല്‍കിയാല്‍ മതി.
മാരുതി സുസുക്കി ഫ്രോങ്ക്‌സ് സീറ്റ: ഈ ട്രിം ലെവല്‍ മുതല്‍ മാരുതി ഫ്രോങ്ക്‌സ് 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് ലഭ്യമാകുക. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. മാരുതി സുസുക്കി സീറ്റ ട്രിമ്മിന്റെ മാനുവല്‍ വേരിയന്റിന് 10.55 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഫ്രോങ്ക്‌സ് സീറ്റ ഓട്ടോമാറ്റിക് വേരിയന്റിന് 12.05 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
മാരുതി സുസുക്കി ബ്രെസ ZXI: 11.04 ലക്ഷം രൂപ മുതലാണ് മാരുതി സുസുക്കി ബ്രെസ ZXI വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഓട്ടോമാറ്റിക് വേരിയന്റ് ആകുമ്പോള്‍ മാരുതി ബ്രെസ ZXI വേരിയന്റിന്റെ വില 12.54 ലക്ഷം രൂപ (എക്‌സ്-ഷോറൂം) ആയി ഉയരുന്നു.
മാരുതി സുസുക്കി ഫ്രോങ്ക്‌സ് ആല്‍ഫ: ബലേനോ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവര്‍ എസ്‌യുവിയുടെ ടോപ്പ് സ്‌പെക്ക് ട്രിം ലെവലാണ് ആല്‍ഫ. 11.47 ലക്ഷം രൂപയാണ് മാരുതി ഫ്രോങ്ക്‌സ് ആല്‍ഫ മാനുവല്‍ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. അതേസമയം ആല്‍ഫ ട്രിം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ സ്വന്തമാക്കാന്‍ 12.97 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ഡ്യുവല്‍-ടോണ്‍ പതിപ്പ് വാങ്ങാനാണ് താല്‍പര്യമെങ്കില്‍ ആല്‍ഫ ട്രിമ്മിന്റെ അതത് വേരിയന്റുകളേക്കാള്‍ 16,000 രൂപ അധികം മുടക്കണമെന്ന് കാര്യം കൂടി ഓര്‍മിപ്പിക്കുന്നു.
മാരുതി ബ്രെസ ZXI+: എസ്‌യുവിയുടെ ടോപ് സ്‌പെക് ട്രിം ലെവലവണ് ZXI+. 12.48 ലക്ഷം രൂപയാണ് മാരുതി ബ്രെസ ZXI+ മാനുവല്‍ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. അതേസമയം VXI+ ഓട്ടോമാറ്റിക് വേരിയന്റിന് 13.98 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. ഫ്രോങ്ക്‌സ് എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് സിംഗിള്‍-ടോണ്‍ വേരിയന്റുകളേക്കാള്‍ 1.01 ലക്ഷം രൂപ കൂടുതലാണ് ബ്രെസ ടോപ് സ്‌പെക് വേരിയന്റിന്റെ വില.
ഫ്രോങ്ക്‌സ് കൂടി എത്തിയതോടെ മാരുതി സുസുക്കി സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റില്‍ ആധിപത്യം ഉറപ്പിക്കാന്‍ പോകുന്നുവെന്ന സന്ദേശമാണ് നല്‍കുന്നത്. വിലയുടെ കാര്യത്തില്‍ ബ്രെസയേക്കാള്‍ താങ്ങാവുന്ന മോഡലാണ് ഫ്രോങ്ക്‌സ്. മോഹ വിലയില്‍ എത്തുന്ന എസ്‌യുവി വില്‍പ്പന ചാര്‍ട്ടുകളില്‍ പ്രകമ്പനം സൃഷ്ടിക്കുമെന്ന് പ്രതിക്ഷിക്കാം. 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട എസ്‌യുവിക്ക് മികച്ച ബുക്കിംഗ് ലഭിച്ചത് ഇതിന് അടിവരയിടുന്നു. സെഗ്‌മെന്റിലെ മുന്‍നിരക്കാരനായ ബ്രെസക്ക് ഫ്രോങ്ക്‌സ് ചെക്ക് വെക്കുമോ എന്ന് കണ്ടറിയാം.


Click it and Unblock the Notifications