'സ്‌കില്‍ തെളിയിക്കാനുള്ളതല്ല ടെസ്റ്റ് ഡ്രൈവ്'; ഗ്രാന്‍ഡ് വിറ്റാര ഇടിച്ചതോടെ 'പൊടിഞ്ഞത്' 1.40 ലക്ഷം രൂപ

ഒരു കാര്‍ വാങ്ങുന്നതിന് മുമ്പ് പല വിധത്തിലുള്ള അന്വേഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയുമാകും ഒരു ഉപഭോക്കതാവ് കടന്ന് പോയിരിക്കുക. ഏതെങ്കിലും ഒരു കാര്‍ വാങ്ങാനായി മനസ്സില്‍ ഉറപ്പിച്ചാല്‍ അടുത്ത ഘട്ടം ഷോറൂമില്‍ പോയി വണ്ടി ടെസ്റ്റ് ഡ്രൈവ് നടത്തുകയെന്നതാണ്. കാര്‍ അല്ലെങ്കല്‍ ഏതൊരു വാഹനവും വാങ്ങുന്നതിന് മുമ്പ് ടെസ്റ്റ് ഡ്രൈവ് നടത്തുന്നതുകൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത് അതിനെ കുറിച്ച് മനസ്സിലാക്കാനും അനുഭവം നേടാനുമാണ്.

കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തി വാങ്ങുന്നത് തന്നെയാണ് ഏറ്റവും ഉത്തമവും. എന്നാല്‍ ടെസ്റ്റ് ഡ്രൈവ് ചില 'ആവേശക്കമ്മറ്റിക്കാര്‍' തങ്ങളുടെ ഡ്രൈവിംഗ് സ്‌കില്‍ തെളിയിക്കാനുള്ള കളരിയാക്കി ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ ഇത് നന്നല്ലെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എസ്‌യുവി ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ വ്യക്തിയാണ് പുലിവാല് പിടിച്ചത്.

സ്‌കില്‍ തെളിയിക്കാനുള്ളതല്ല ടെസ്റ്റ് ഡ്രൈവ്; ഗ്രാന്‍ഡ് വിറ്റാര ഇടിച്ചതോടെ പൊടിഞ്ഞത് 1.40 ലക്ഷം രൂപ

ടെസ്റ്റ് ഡ്രൈവിനെടുത്ത കാര്‍ ഉയര്‍ന്ന സ്പീഡില്‍ ഓടിച്ച ഇയാള്‍ അപകടത്തില്‍ പെടുകയായിരുന്നു. ഭാഗ്യമെന്ന് പറയട്ടെ ഡ്രൈവറും മാരുതി സുസുക്കി നെക്സ ഡീലര്‍ഷിപ്പില്‍ നിന്ന് കൂടെ പോയ അസിസ്റ്റന്റും പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ എസ്‌യുവിയുടെ നില പരിതാപകരമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഗ്രില്ലും ബമ്പറുമെല്ലാം തകര്‍ന്ന കോലത്തിലായി.

ഇതോടെ കാറിന്റെ അറ്റകുറ്റപ്പണിക്കായി യുപി സ്വദേശിക്ക് വന്‍ തുകയുടെ ബില്ലാണ് കമ്പനി കൈമാറിയിരിക്കുന്നത്. പുതുക്കിയ ഗ്രാന്‍ഡ് വിറ്റാര ടെസ്റ്റ് ഡ്രൈവ് നടത്താനായി നിരവധി ആളുകളാണ് അടുത്തിടെയായി നഗരത്തിലെ ഷോറൂമുകള്‍ സന്ദര്‍ശിക്കുന്നത്. സുരക്ഷാ ഫീച്ചറുകള്‍ പരിശോധിക്കുന്നതിനിടെ അശ്രദ്ധമായിട്ടാണ് ഇയാള്‍ വാഹനമോടിച്ചതെന്നാണ് ഡീലര്‍ഷിപ്പ് ഏജന്റ് പറയുന്നത്. വാഹനത്തിനുണ്ടായ നഷ്ടം നികത്താന്‍ ഇയാളില്‍ നിന്ന് ഏകദേശം 1.40 ലക്ഷം രൂപ ഈടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കില്‍ തെളിയിക്കാനുള്ളതല്ല ടെസ്റ്റ് ഡ്രൈവ്; ഗ്രാന്‍ഡ് വിറ്റാര ഇടിച്ചതോടെ പൊടിഞ്ഞത് 1.40 ലക്ഷം രൂപ

ഒരു മിനിലോറിയുമായിട്ടാണ് ടെസ്റ്റ്‌ഡ്രൈവ് നടത്തുന്നതിനിടെ കാര്‍ കുട്ടിയിടിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറാണോ കുറ്റക്കാരന്‍?. അതോ കാര്‍ ഡീലറുടെ ഭാഗത്ത് നിന്ന് കുറച്ച് കൂടി ശ്രദ്ധ ആവശ്യമായിരുന്നോ?. ഇയാളില്‍ നിന്ന് ഈടാക്കിയെന്ന് പറഞ്ഞ കൂടിപ്പോയോ അതോ കുറഞ്ഞോ എന്ന തരത്തിലെല്ലാം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഏതായാലും കസ്റ്റമറില്‍ നിന്ന് ഇത്രയും ഭാരിച്ച ബില്‍ ഈടാക്കിയ ഡീലര്‍ഷിപ്പിന്റെ നടപടിയെ വിമര്‍ശിച്ച് നിരവിയാളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വരുന്നത്.

അടുത്ത കാലത്തായി ഹൈബ്രിഡ് പവര്‍ട്രെയിന്‍ സജ്ജീകരണങ്ങളുമായി എത്തിയ മാരുതി ഗ്രാന്‍ഡ് വിറ്റാര ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ ഹിറ്റായിരുന്നു. മാരുതിയുടെ നെക്‌സ പ്രീമിയം ഡീലര്‍ഷിപ്പ് വഴി വില്‍ക്കപ്പെടുന്ന മുന്‍നിര മോഡലാണിത്. ഈ വിഭാഗത്തിലെ മറ്റ് എസ്‌യുവി മോഡലുകളില്‍ നിന്ന് ഗ്രാന്‍ഡ് വിറ്റാരയെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം എന്നത് സുസുക്കിയുടെ ഐതിഹാസിക AWD സംവിധാനത്തോടൊപ്പം വാഹനം വരുന്നു എന്നതാണ്.

സുസുക്കി ഓള്‍ഗ്രിപ്പ് (Allgrip) എന്നാണ് ഈ സിസ്റ്റത്തിന്റെ പേര്. വളരെ കുറച്ച് കാലം കൊണ്ട് വമ്പന്‍ വില്‍പ്പന നേടുന്ന മിഡ്‌സൈസ് എസ്‌യുവികളിലൊന്നായി ഇത് പേരെടുത്തു. 2023 ജനുവരിയില്‍ മാരുതി സുസുക്കി 8,662 യൂണിറ്റ് ഗ്രാന്‍ഡ് വിറ്റാര എസ്‌യുവി വിറ്റഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 10.45 ലക്ഷം രൂപ മുതല്‍ 19.65 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില പോകുന്നത്.

മികച്ച സവിശേഷതകളോടെ വരുന്ന ഈ ഫൈവ് സീറ്റര്‍ എസ്‌യുവി ഗ്ലോബല്‍ C പ്ലാറ്റ്‌ഫോമിലാണ് ഇ ഒരുക്കിയിരിക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ്, സിഎന്‍ജി പവര്‍ട്രെയിനുകളില്‍ ലഭ്യമാകുന്ന രണ്ട് മിഡ്‌സൈസ് എസ്‌യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര. എസ്‌യുവിയുടെ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പില്‍ 105 bhp പവറും 136 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു.

അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ എസ്യുവിയില്‍ ലഭ്യമാണ്. മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റിന്റെ മാനുവല്‍ പതിപ്പിനൊപ്പം ഓള്‍ഗ്രിപ്പ് AWD സിസ്റ്റം ലഭ്യമാണ്. ഇത് കൂടാതെ ഒരു ഇലക്ട്രിക് മോട്ടോറുമായി വരുന്ന 1.5 ലിറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുമുണ്ട്. ഈ പതിപ്പ് സംയുക്തമായി 115 bhp പവര്‍ ഉത്പാദിപ്പിക്കുന്നു.

ഒമ്പത് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, HUD, 360-ഡിഗ്രി ക്യാമറ ആറ് എയര്‍ബാഗുകള്‍, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങി നിരവധി ഫീച്ചറുകളും ഇത് വാഗ്ദാനം ചെയ്യുന്നു. ടൊയോട്ടയോടൊപ്പം ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ച എസ്‌യുവി ഇപ്പോള്‍ സെഗ്മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂണ്‍ എന്നിവയുമായി മത്സരിക്കുന്നു.

Source: Times Now

More from DriveSpark

Article Published On: Friday, March 24, 2023, 17:30 [IST]
English summary
Maruti grand vitara crashed during test drive meerut man charged rs 1 40 for damage caused
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X