കുറഞ്ഞ ചെലവിൽ വലിയ ഫാമിലിയുമായി കറങ്ങാം; മൈലേജ് കാ ബാപ്പിന്റെ 7 സീറ്ററും വരുന്നു

2024 -ൽ ഇന്ത്യൻ വിപണിയിൽ പല പുതിയ മോഡലുകളും അവതരിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നതായി ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2024 -ന്റെ ആദ്യ പകുതിയിൽ കമ്പനി ഇന്ത്യൻ വിപണി വളരെ ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഡിസയർ കോംപാക്ട് സെഡാനും അവതരിപ്പിക്കും.

വാസ്തവത്തിൽ, ന്യൂ ജെൻ സുസുക്കി സ്വിഫ്റ്റ് അടുത്തിടെ ടോക്കിയോയിൽ നടന്ന 2023 ജപ്പാൻ മൊബിലിറ്റി ഷോയിൽ കമ്പനി അനാച്ഛാദനം ചെയ്തത്. 2024 -ന്റെ രണ്ടാം പകുതിയിൽ eVX എന്ന ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പും ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ അവതരിപ്പിക്കും.

മൈലേജ് കാ ബാപ്പിന്റെ 7 സീറ്ററും വരുന്നു

2024 -ൽ ഗ്രാൻഡ് വിറ്റാര മിഡ് സൈസ് എസ്‌യുവിയുടെ പുതിയ ഏഴ് സീറ്റർ പതിപ്പ് മാരുതി സുസുക്കി പുറത്തിറക്കുമെന്ന് ഒരു പുതിയ മാധ്യമ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നിരുന്നാലും, MSIL ഇതുവരെ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല. ഹ്യുണ്ടായി അൽകസാർ, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നിവയ്‌ക്കെതിരെയാണ് സെവൻ സീറ്റർ മാരുതി ഗ്രാൻഡ് വിറ്റാര കൊമ്പ് കോർക്കുക.

ഏഴ് സീറ്റുകളുള്ള മാരുതി ഗ്രാൻഡ് വിറ്റാര മൂന്നാം നിര സീറ്റുകൾ ഉൾക്കൊള്ളാൻ വേണ്ടി കൂടുതൽ നീളമുള്ള വീൽബേസുമായി എത്തും. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾക്കൊപ്പം ആറ്, ഏഴ് എന്നിങ്ങനെ രണ്ട് സീറ്റിംഗ് ലേയൗട്ടുകൾക്കൊപ്പം കമ്പനി ഇത് വാഗ്ദാനം ചെയ്തേക്കാം. ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന അഞ്ച് സീറ്റുകളുള്ള ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യത്യസ്തമായ ലുക്ക് ലഭിക്കുന്നതിന് MSIL നിരവധി ഡിസൈൻ മാറ്റങ്ങൾ ഇതിൽ വരുത്താൻ സാധ്യതയുണ്ട്.

മൈലേജ് കാ ബാപ്പിന്റെ 7 സീറ്ററും വരുന്നു

പ്രോജക്ട് Y17 എന്ന് ഇന്റേണലായി വിളിക്കപ്പെടുന്ന പുതിയ സെവൻ സീറ്റർ മാരുതി ഗ്രാൻഡ് വിറ്റാര നിലവിൽ ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, മാരുതി ബ്രെസ എന്നിവയ്ക്ക് അടിവരയിടുന്ന ഗ്ലോബൽ C പ്ലാറ്റ്‌ഫോമിലായിരിക്കും നിർമ്മിക്കപ്പെടുക. വലിയ എസ്‌യുവി അഞ്ച് സീറ്റർ മോഡലുമായി എഞ്ചിൻ ഓപ്ഷനുകൾ പങ്കിടാൻ സാധ്യതയുണ്ട്. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ K15C നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ സവിശേഷത.

ഈ മോട്ടോർ 103 bhp മാക്സ് പവറും 137 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്നു, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് എസ്‌യുവി സ്വന്തമാക്കാം. ഫൈവ് സീറ്റർ എസ്‌യുവിക്ക് സമാനമായി, സെവൻ സീറ്റുള്ള ഗ്രാൻഡ് വിറ്റാരയ്ക്ക് AWD (ഓൾ-വീൽ-ഡ്രൈവ്) സംവിധാനവും ലഭിക്കും.

മൈലേജ് കാ ബാപ്പിന്റെ 7 സീറ്ററും വരുന്നു

സെവൻ സീറ്റർ എസ്‌യുവിയിൽ ടൊയോട്ടയിൽ നിന്നുള്ള 92 bhp മാക്സ് പവർ സൃഷ്ടിക്കുന്ന, 1.5 ലിറ്റർ അറ്റ്‌കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിൻ, 79 bhp 141 Nm ഔട്ട്പുട്ട് നൽകുന്ന ഫ്രണ്ട് ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ഇടംപിടിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ സിസ്റ്റത്തിന്റെ സംയുക്ത പവർ ഔട്ട്പുട്ട് 115 bhp -യാണ്. ഈ പവർട്രെയിൻ ഒരു e-CVT ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു.

പുതിയ സെവൻ സീറ്റർ മാരുതി ഗ്രാൻഡ് വിറ്റാര കമ്പനിയുടെ ഹരിയാനയിലെ പുതിയ ഖാർഖോഡ പ്ലാന്റിൽ നിർമ്മിക്കുമെന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ നിർമ്മാണ സൗകര്യം 2025 -ഓടെ പ്രവർത്തനക്ഷമമാകും. 2023 സാമ്പത്തിക വർഷത്തിൽ 7,000 കോടി രൂപയിലധികം നിക്ഷേപിക്കാൻ MSIL പദ്ധതിയിടുന്നു. ഈ പ്ലാന്റ് വാർഷികാടിസ്ഥാനത്തിൽ 2,50,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Wednesday, November 29, 2023, 13:19 [IST]
English summary
Maruti grand vitara to get 7 seater version soon details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X