റീസെയിൽ വാല്യു ഓർത്ത് ആശങ്ക വേണ്ട; സബ്സ്ക്രിപ്ഷൻ കാറുകൾക്ക് ബൈ-ബാക്ക് തരാമെന്ന് മാരുതി

സ്വന്തമായി വാങ്ങാതെ തന്നെ ഇന്ന് ഒരു വാഹനം ഉപയോഗിക്കാനും ആസ്വദിക്കാനും പല മാർഗങ്ങളുമുണ്ട്. അവയിൽ ഒന്നാണ് സബ്സ്ക്രിപ്ഷൻ എന്നത്. പല പ്രമുഖ വാഹന നിർമ്മാതാക്കളും ഇന്ന് തങ്ങളുടെ വാഹന നിരയിലുടനീളം ഈ സബ്സ്ക്രിപ്ഷൻ സംവിധാനം വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയും ഇക്കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല.

എന്നിരുന്നാലും സബ്സ്ക്രിപ്ഷൻ കാലയളവിന് ശേഷം വാഹനത്തിനായി മുടക്കിയത് നഷ്ടമാവുമോ, മാന്യമായ വില ലഭിക്കുമോ എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങളും സംശയങ്ങളും നമ്മിൽ പലർക്കും ഉണ്ടാവും. ഈ ഒരു ആശങ്ക അകറ്റാനായി മാരുതി ഒരു പുത്തൻ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. പ്രൈവറ്റ് അല്ലെങ്കിൽ വൈറ്റ് പ്ലെയിറ്റ് സബ്സ്ക്രിപ്ഷൻ കസ്റ്റമേഴ്സിനായി മാരുതി സുസുക്കി സബ്സ്ക്രൈബ് ഒരു പ്രീ-ഫിക്സ്ഡ് ബൈ-ബാക്ക് പ്രൈസ് അവതരിപ്പിച്ചിരിക്കുകയാണ്.

സബ്സ്ക്രിപ്ഷൻ കാറുകൾക്ക് ബൈ-ബാക്ക് തരാമെന്ന് മാരുതി

പുതിയ വെഹിക്കിൾ സബ്‌സ്‌ക്രിപ്‌ഷൻ ഓപ്ഷൻ ഉപഭോക്താക്കൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ കാലാവധിയുടെ അവസാനത്തിൽ തങ്ങളുടെ മാരുതി സുസുക്കിക്ക് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വെഹിക്കിൾ ബൈ-ബാക്ക് വില തെരഞ്ഞെടുക്കാൻ അനുവദിക്കുന്നു. ഈ പുതിയ ഫംഗ്‌ഷനു കീഴിൽ സബ്‌സ്‌ക്രിപ്‌ഷൻ റെന്റിനൊപ്പം ഉപഭോക്താക്കൾക്ക് പ്രീ ഫിക്സ്ഡ് വെഹിക്കിൾ ബൈ-ബാക്ക് വിലയും നൽകുന്നു.

സബ്‌സ്‌ക്രിപ്‌ഷൻ കാലാവധിയുടെ അവസാനത്തിൽ കാർ സ്വന്തമാക്കണോ എന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് പ്ലാൻ ചെയ്യാനും പക്വമായ തീരുമാനം എടുക്കാനും ഇത് കൂടുതൽ സൗകര്യമൊരുക്കുമെന്ന് കമ്പനി വ്യക്തമാക്കി. മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് വൈറ്റ് പ്ലേറ്റ് അല്ലെങ്കിൽ പ്രൈവറ്റ് സബ്‌സ്‌ക്രിപ്‌ഷനുകൾക്കാണ് ഇപ്പോൾ ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നത്.

സബ്സ്ക്രിപ്ഷൻ കാറുകൾക്ക് ബൈ-ബാക്ക് തരാമെന്ന് മാരുതി

പ്രീ-ഫിക്‌സ്ഡ് വെഹിക്കിൾ ബൈ-ബാക്ക് വില, സബ്‌സ്‌ക്രിപ്‌ഷൻ പങ്കാളികളായ ഒറിക്‌സ്, ALD ഓട്ടോമോട്ടീവ്, മഹീന്ദ്ര ഫിനാൻസിന്റെ ക്വിക്ലിസ്, മൈൽസ് എന്നിവ വാഗ്ദാനം ചെയ്യുന്ന അധിക സബ്‌സ്‌ക്രിപ്‌ഷൻ ഓപ്ഷനാണെന്ന് കമ്പനി പുറത്തിറക്കിയ ഒരു മാധ്യമക്കുറിപ്പിൽ സൂചിപ്പിച്ചു.

വർഷങ്ങളായി മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് കാർ ഓൺർഷിപ്പിന്റെ ഒരു ബദലായി അതിവേഗം വികസിച്ചു വന്ന ഒന്നാണ്, ഉപഭോക്താക്കളുടെ സൗകര്യവും കംഫർട്ടും ഈ സർവ്വീസ് മുൻ‌നിരയിൽ നിലനിർത്തുന്നു എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

സബ്സ്ക്രിപ്ഷൻ കാറുകൾക്ക് ബൈ-ബാക്ക് തരാമെന്ന് മാരുതി

കഴിഞ്ഞ മാസം മൂന്നാം വാർഷികം ആഘോഷിച്ച മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പ്രോഗ്രാം അതിന്റെ സേവനങ്ങൾ വിപുലീകരിക്കുകയും ഉപഭോക്താക്കൾക്കിടയിൽ സബ്സ്ക്രിപ്ഷൻ ഒരു മികച്ച ചോയിസാക്കി മാറ്റുകയും ചെയ്യുന്നു. മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പ്രോഗ്രാമിന് കീഴിൽ കൂടുതൽ ഓണർഷിപ്പ് ഓപ്‌ഷനുകളുടെ അവതരണം പ്രഖ്യാപിക്കുന്നതിൽ താൻ സന്തുഷ്ടനാണ്, ഇത് ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ കൂടുതൽ എളുപ്പത്തിലും സൗകര്യത്തോടെയും നിറവേറ്റുന്നതിന് മികച്ച ഫ്ലെക്സിബിലിറ്റി നൽകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈ-ബാക്ക് പ്രൊഡക്ടോടുകൂടിയ പുതിയ വൈറ്റ് പ്ലേറ്റ് സബ്‌സ്‌ക്രിപ്‌ഷൻ നിലവിലെ ഫ്ലാഗ്ഷിപ്പ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് ഒരു അഡീഷനായിരിക്കും. നിലവിലെ ഈ ഫ്ലാഗ്ഷിപ്പ് പ്ലാനിൽ സബ്സ്ക്രിപ്ഷൻ കാലാവധിയ്ക്ക് അവസാനം കാർ സബ്‌സ്‌ക്രിപ്‌ഷൻ പാർട്ണറിന് തിരികെ നൽകാനോ മാർക്കറ്റ് വില നൽകി കാർ സ്വന്തമാക്കാനോ അനുവദിക്കുന്ന ഓപ്ഷനുകൾ ഉൾപ്പെടുന്നു.

സബ്‌സ്‌ക്രിപ്‌ഷൻ പാർട്ണറിന്റെ സർവ്വീസും അവേലബിലിറ്റിയും അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത നഗരങ്ങളിൽ ബൈ-ബാക്ക് ഓപ്ഷനോടുകൂടിയ വൈറ്റ് പ്ലേറ്റ് സബ്‌സ്‌ക്രിപ്‌ഷൻ മാരുതി ലഭ്യമാക്കും. പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി വീടുവിട്ട് മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ വളരെ പ്രയോജനമാണ് എന്നാണ് ഞങ്ങളുടെ അഭിപ്രായം.

ഈ സാഹചര്യത്തിൽ സ്വന്തം ആവശ്യങ്ങൾക്കായി മാസ നിരക്കിൽ ഒരു വാഹനം ലഭിക്കുന്നത് ടാക്സും ഇൻഷുറൻസും എല്ലാം അടയ്ച്ച് സ്വന്തമായി ഒരു കാർ വാങ്ങുന്നതിലും ഇവയൊന്നുമില്ലാതെ മാസ റെന്റിന് ഒരു കാർ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്നത് അല്ലേ നല്ലത് ? എന്താണ് നിങ്ങളുടെ അഭിപ്രായം എന്നതും മാരുതി സുസുക്കിയുടെ ഈ പുതിയ പ്രീ ഫിക്സ്ഡ് വെഹിക്കിൾ ബൈ-ബാക്ക് പ്രൈസ് എന്ന ഫീച്ചറിനേയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളെ തീർച്ചയായും അറിയിക്കുക.

More from DriveSpark

Article Published On: Saturday, August 12, 2023, 13:21 [IST]
English summary
Maruti introduces new pre fixed buy back price option for subscription cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X