ഫിനാൻസിനായി അലയേണ്ട, എല്ലാം വിരൽതുമ്പിൽ; HDFC -യുമായി ചേർന്ന് 'എക്സ്പ്രസ് കാർ ലോൺസ്' അവതരിപ്പിച്ച് മാരുതി

ഒരു വാഹനം വാങ്ങാൻ നാം ആഗ്രഹിക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് വരുന്ന ഒന്നാണ് ഫിനാൻസ് എന്നത്. ഇപ്പോഴും ഫിനാൻസ് ഓപ്ഷനെ ആശ്രയിക്കുന്നവരാണ് നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും. ഇതിനായി നിരവധി വാഹന നിർമ്മാതാക്കളും ധനകാര്യ സ്ഥാപനങ്ങളും ഈസി ഫിനാൻസ് ഓപ്ഷനുകൾക്കായി കൈകൊർത്തിട്ടുണ്ട്.

മാരുതി സുസുക്കിയും HDFC ബാങ്കും ചേർന്ന് 'എക്സ്പ്രസ് കാർ ലോൺസ്' എന്ന ഇൻസ്റ്റന്റ് കാർ ലോൺ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ തങ്ങളുടെ സ്മാർട്ട് ഫിനാൻസ് പ്ലാറ്റ്ഫോമിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾ 2020 -ൽ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ എൻഡ്-ടു-എൻഡ് കാർ ഫിനാൻസിംഗ് പ്ലാറ്റ്‌ഫോമായ മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് എന്ന സംരംഭം ആരംഭിച്ചിരുന്നു.

എക്സ്പ്രസ് കാർ ലോൺസ് അവതരിപ്പിച്ച് മാരുതി

ഇത് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക് വളരെക് എളുപ്പവും സൗകര്യപ്രദവുമായ കാർ ഫിനാൻസിംഗ് വാഗ്ദാനം ചെയ്യുന്നു. ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഓഫറുകൾ കണ്ടെത്താനും താരതമ്യം ചെയ്യാനും ഈ സംവിധാനം അനുവധിക്കുന്നു. അതോടൊപ്പം സുതാര്യതയോടെ മികച്ച ഓഫറുകൾ കസ്റ്റമൈസ് ചെയ്യാനും തെരഞ്ഞെടുക്കാനും രാജ്യത്ത് എവിടെനിന്നും ഡിജിറ്റലായി ലോണുകൾക്കായി അപേക്ഷിക്കാനും ഈ പ്ലാറ്റ്ഫോം ഉപഭോക്താക്കളെ അനുവദിക്കുന്നു. ഇത്തരത്തിൽ കസ്റ്റമർ എക്സ്പീരിയൻസ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

HDFC ബാങ്ക് 'എക്‌സ്‌പ്രസ് കാർ ലോൺസ്' ഫീച്ചറിന്റെ അവതണം തടസ്സമില്ലാത്ത കാർ ഫിനാൻസിംഗ് സൊല്യൂഷനുകളോടെ മാരുതി സുസുക്കി ഉപഭോക്താക്കൾക്ക് കാർ പർച്ചേസ് എക്സ്പീരിയൻസ് കൂടുതൽ സൗകര്യപ്രദമാക്കുമെന്ന് MSIL (മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്) അധികൃതർ വ്യക്തമാക്കി. ഇരു കൂട്ടരുടേയും പങ്കാളിത്തം ഉറപ്പിച്ചുകൊണ്ട്, ഈ പുതിയ ഫീച്ചർ, യോഗ്യരായ ഉപഭോക്താക്കൾക്ക് 30 മിനിറ്റിനുള്ളിൽ ലിസ്റ്റിൽ ലഭ്യമായ ഫിനാൻഷ്യർമാരിൽ നിന്ന് ലോൺ സാധ്യമാക്കും.

തങ്ങളുടെ പുതിയ മാരുതി കാറിന് സ്വന്തം വീടുകളിൽ നിന്ന് തന്നെ യാതൊരു ബുദ്ധിമുട്ടും കൂടാതെ സാമ്പത്തിക സഹായം ഇത് ലഭ്യമാക്കും. ഈ എൻഡ്-ടു-എൻഡ് ഡിജിറ്റൽ കാർ ഫിനാൻസിംഗ് സിസ്റ്റം പൂർണമായും പേപ്പർ രഹിതമാണ്, ലോണിന് ആവശ്യമായ എല്ലാ വേരിഫിക്കേഷനുകളും (e-KYC, വീഡിയോ KYC, അഡ്രസ് വെരിഫിക്കേഷൻ) റിയൽ ടൈമിൽ ഡിജിറ്റലായി നടപ്പിലാക്കുന്നു എന്ന് MSIL അറിയിച്ചു.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് & സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ, HDFC ബാങ്ക് റീട്ടെയിൽ അസറ്റ് കൺട്രി ഹെഡ് അരവിന്ദ് കപിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് HDFC ബാങ്ക് 'എക്‌സ്‌പ്രസ് കാർ ലോൺസ്' ഫീച്ചറിന്റെ പ്രഖ്യാപനം നിർവ്വഹിച്ചത്.

എക്സ്പ്രസ് കാർ ലോൺസ് അവതരിപ്പിച്ച് മാരുതി

തങ്ങളുടെ ഉപഭോക്താക്കൾക്കായി എൻഡ്-ടു-എൻഡ് കാർ ഫിനാൻസിംഗ് പ്രക്രിയ ഇത് മെച്ചപ്പെടുത്തുന്നു, തങ്ങളുടെ സ്മാർട്ട് ഫിനാൻസ് പ്ലാറ്റ്‌ഫോമിൽ HDFC ബാങ്ക് 'എക്സ്പ്രസ് കാർ ലോൺസ്' ഫീച്ചർ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിക്കുന്നതിൽ താൻ അഭിമാനിക്കുന്നു എന്നും ശ്രീവാസ്തവ പറഞ്ഞു. 2020 -ൽ പ്ലാറ്റ്‌ഫോം ആരംഭിച്ചതുമുതൽ, മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ലോണുകൾ വിതരണം ചെയ്തിട്ടുണ്ട്.

ഈ കസ്റ്റമർ ഫ്രണ്ട്ലി ഫീച്ചറിന്റെ അവതരണത്തിലൂടെ, ഒരു കാർ വാങ്ങാനായി ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ യോഗ്യത അനുസരിച്ച് 30 മിനിറ്റിനുള്ളിൽ ലോൺ ഡിസ്ട്രിബ്യൂഷൻ സുഗമമാക്കാൻ തങ്ങൾക്ക് ഇപ്പോൾ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. HDFC ബാങ്കിന്റെ പങ്കാളിത്തത്തോടെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരു കാർ സ്വന്തമാക്കാൻ അനുവദിക്കുമെന്നും തങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട് എന്നും ശ്രീവാസ്തവ സൂചിപ്പിച്ചു.

മാരുതി സുസുക്കിയുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിന്റെ തുടക്കം മുതൽ, തങ്ങളുടെ യാത്ര വളരെ ഫലപ്രദമാണ്, കൂടാതെ കസ്റ്റമർ ഫിനാൻസിംഗ് എക്സ്പീരിയൻസുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ വഴികൾ നിരന്തരം കണ്ടെത്താനായി എന്നും അരവിന്ദ് കപിൽ പറഞ്ഞു. നമ്പർ വൺ OEM, നമ്പർ വൺ ഓട്ടോമൊബൈൽ ഫിനാൻഷ്യർ എന്ന നിലയിൽ, സുഗമമായ സാമ്പത്തിക പ്രക്രിയയും ലോകോത്തര കാർ പർച്ചേസ് എക്സ്പീരിയൻസും ഇന്ത്യൻ ഉപഭോക്താക്കൾ ആസ്വദിക്കണമെന്ന് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

മാരുതി സുസുക്കിയുടെ സ്മാർട്ട് ഫിനാൻസ് പ്ലാറ്റ്‌ഫോമിൽ HDFC ബാങ്ക് 'എക്‌സ്‌പ്രസ് കാർ ലോൺസ്' ഫീച്ചർ പുറത്തിറക്കുന്നത് കാർ വാങ്ങുന്നവർക്ക് വേഗതയേറിയതും സൗകര്യപ്രദവും ഏകീകൃതവുമായ ഡിജിറ്റൽ എക്സ്പീരിയൻസ് സൃഷ്ടിക്കാൻ സഹായിക്കും. എക്‌സ്പ്രസ് കാർ ലോൺസ് എന്നത് ഇൻഡസ്ട്രിയിലെ ആദ്യത്തെ എൻഡ്-ടു-എൻഡ് ഡിജിറ്റൽ കാർ ലോൺ പ്ലാറ്റ്‌ഫോമാണ്. തുടക്കം മുതൽ 75000 ഉപഭോക്താക്കൾക്ക് അവരുടെ കാർ ലോൺ ആവശ്യങ്ങൾക്കായി ഇതിൽ ഒരു പേപ്പറും സമർപ്പിക്കേണ്ട ആവശ്യമില്ല എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Friday, August 11, 2023, 17:43 [IST]
English summary
Maruti introduces xpress car loans feature with hdfc bank
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X