ഹൈക്രോസിൽ നിന്ന് മാറ്റമുണ്ടോ? അവതരണത്തിന് മുമ്പ് മാരുതി ഇൻവിക്റ്റോയുടെ ഇന്റീരിയർ വ്യക്തമാക്കി സ്പൈ ചിത്രങ്ങൾ
ടൊയോട്ടയിൽ നിന്നും ഒരു ഹൈബ്രിഡ് എംപിവി മാരുതി സുസുക്കി പുറത്തിറക്കാനൊരുങ്ങുന്നു എന്ന വാർത്ത ഇന്ത്യൻ വാഹന വിപണിയിൽ വൻ കോളിളക്കൾ തന്നെ സൃഷ്ടിച്ചു. മാരുതി സുസുക്കി ചെയർമാനായ RC ഭാർഗവ ഈ വിവരം അറിയിച്ചതു മുതൽ വാഹനത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. ആദ്യം എംപിവിയുടെ പേര് എൻഗേജ് എന്നായിരിക്കുമെന്നാണ് സൂചന ലഭിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ ബാഡ്‌ജിംഗിനൊപ്പം കാണുന്നത് പോലെ ഇൻവിക്റ്റോ എന്നാണ് വാഹനത്തിന്റെ നെയിംപ്ലേറ്റ്. രണ്ട് ബാഡ്ജ് എഞ്ചിനീയറിംഗ് മോഡലുകൾക്കിടയിൽ ചെറിയ മാറ്റങ്ങളുണ്ടാകും. 25,000 രൂപയ്ക്ക് മാരുതി സുസുക്കി ഇൻവിക്റ്റോയുടെ ബുക്കിംഗ് ആരംഭിച്ചു. 2023 ജൂലൈ 5 -ന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി എംപിവി ഇപ്പോൾ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ആദ്യമായി ഇൻവിക്റ്റോയുടെ ഇന്റീരിയർ ചിത്രങ്ങൾ ഇന്റർനെറ്റിൽ ഇതിനോടകം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മുമ്പ് നമ്മൾ ഇൻവിക്റ്റോയുടെ എക്സ്റ്റീരിയറും, ഇന്നോവ ഹൈക്രോസിൽ നിന്നും വാഹനങ്ങൾ തമ്മിൽ വെളിയിലുള്ള വ്യത്യാസങ്ങളും നാം താരതമ്യപ്പെടുത്തിയിരുന്നു. പുറത്ത്, ചെറുതായി പുനർ രൂപകല്പന ചെയ്ത ഗ്രില്ലും ബമ്പറും വരുന്നു.
അലോയി വീലുകൾക്ക് വ്യത്യസ്തമായ ഡിസൈനും ടെയിൽ ലൈറ്റുകളിലെ LED സിഗ്നേച്ചറുകളും വ്യത്യസ്തമാണ്. ഇനി നമുക്ക് ഇന്റീരിയറുകൾ എങ്ങനെയുണ്ട് എന്ന് നോക്കാം. ഹൈക്രോസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൻവിക്റ്റോയിൽ ഇന്റീരിയർ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങളൊന്നുമില്ല. ബ്രാൻഡിംഗും ഇന്റീരിയർ കളർ തീമും ഒഴികെ, എല്ലാം സമാനമാണ്. ടൊയോട്ട ബേസ് കളറായി ബ്രൗൺ നിറത്തിലുള്ള ഡാർക്ക് ഷെയ്ഡും കോൺട്രാസ്റ്റിനായി സിൽവർ എലമെന്റുകളുള്ള യുണീക്ക് ബ്ലാക്ക് നിറവും സജ്ജീകരിച്ചിരിക്കുന്നു.

എന്നാൽ മാരുതി മോഡലിൽ ബ്ലാക്ക് നിറത്തിലുള്ള ഇന്റീരിയർ തീമും ബ്രൗൺ അല്ലെങ്കിൽ കോപ്പർ ആക്‌സന്റുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ കോപ്പർ എലമന്റുകൾ ഹൈക്രോസിൽ വരുന്ന സിൽവറിനേക്കാൾ അല്പം കൂടുതൽ അപ്പ് മാർക്കറ്റ് ഫീൽ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ബ്ലാക്ക് ബേസ് തീം എല്ലാവരുടെയും അഭിരുചിക്കനുസരിച്ച ഒന്നായിരിക്കണമെന്നില്ല. പ്രത്യേകിച്ച് മുതിർന്നവരേയും പ്രായമായവരേയും ഫോക്കസ് ചെയ്യുന്നതിനാൽ അല്പം ലൈറ്റ് ഷെയ്ഡ് നന്നായിരുന്നു.
ഇൻവിക്റ്റോയുടെ വീലുകൾ ഹൈക്രോസിന്റെ 18 ഇഞ്ച് യൂണിറ്റുകളേക്കാൾ ചെറുതായി കാണപ്പെടുന്നു. എന്നാൽ ഇൻവിക്റ്റോയുടേതും 18 ഇഞ്ച് ആണെങ്കിൽ, മാരുതി സുസുക്കി തങ്ങളുടെ കാറുകളിൽ നൽകിയിട്ടുള്ള ഏറ്റവും വലിയ ചക്രങ്ങളാണിവ എന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം സ്പൈ ഷോട്ടുകളിൽ കാണുന്ന ഈ വാഹനത്തിൽ ഒരു ADAS മൊഡ്യൂൾ ഫീച്ചർ ചെയ്തിട്ടില്ല, ഇത് ഇന്നോവ ഹൈക്രോസിന് വിപരീതമായി ഇൻവിക്റ്റോയുടെ കുറവിന്റെ ഒരു സൂചനയായിരിക്കാം.

സമീപകാല സ്പൈ ഷോട്ടുകൾ വാഹനത്തിൽ പനോരമിക് സൺറൂഫിന്റെയും 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റത്തിന്റെയും 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സ്‌ക്രീനിന്റെയും സാന്നിധ്യം വ്യക്തമാക്കുന്നു. മാരുതി സുസുക്കി ചെയർമാൻ RC ഭാർഗവ ഒരു ഹൈബ്രിഡ് എംപിവിയെ മാത്രമേ പരാമർശിച്ചിട്ടുള്ളൂ എന്നതിനാൽ സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ മാത്രമേ ഇതിൽ വരാൻ സാധ്യതയുള്ളൂ എന്നും അനുമാനിക്കാം.
സ്ട്രോംഗ് ഹൈബ്രിഡ് സെറ്റപ്പുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണിത്. ഒരു ചെറിയ ബാറ്ററിയും 208 Nm ഇലക്ട്രിക് മോട്ടോറും ഒത്തുചേർന്ന് 183.8 bhp മാക്സ് പവറും 188 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഒരേയൊരു eCVT ഗിയർബോക്സാവും ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്.
സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനുകൾ മാത്രമേ വിപണിയിൽ എത്തൂ എങ്കിൽ വേരിയന്റുകളുടെ എണ്ണത്തിലും ഗണ്യമായ കുറവുകൾ പ്രതീക്ഷിക്കാം. മാരുതി സുസുക്കി ഇൻവിക്റ്റോയ്ക്ക് ADAS സ്യൂട്ട് ഇല്ലെങ്കിൽ, മത്സരാധിഷ്ഠിത വിലനിർണ്ണയവും ഉണ്ടായിരിക്കും എന്നത് നിശ്ചയം. വാഹനത്തിന്റെ മുഴുവൻ വിശദാംശങ്ങളും 2023 ജൂലൈ 5 -ന് നിർമ്മാതാക്കൾ വെളിപ്പെടുത്തും.
Source: MotorBeam


Click it and Unblock the Notifications








