ഇൻവിക്റ്റോ ഒരു കലക്ക് കലക്കും! ആദ്യ മാസം തന്നെ 10,000 ബുക്കിംഗ് പിന്നിട്ട് ഹൈബ്രിഡ് എംപിവി

ഇൻവിക്റ്റോ മാരുതിയ്ക്ക് ഒരു ഇൻസ്റ്റന്റ് ഹിറ്റായിരിക്കുകയാണ്, വിപണിയിൽ എത്തിയ നാൾ മുതൽ എംപിവിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം 750 -ഓളം യൂണിറ്റുകളുടെ വിൽപ്പനയാണ് വാഹനം കരസ്ഥമാക്കിയത്, അതോടൊപ്പം പുറത്തിറങ്ങി ആദ്യ മാസത്തിനുള്ളിൽ 10,000 ബുക്കിംഗ് എന്ന നാഴികക്കല്ലും എംപിവി പിന്നിട്ടു.

ജൂലൈ 5 -നാണ് മാരുതി സുസുക്കി ഇൻവിക്റ്റോ ഹൈബ്രിഡ് എംപിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബ്രാൻഡഡ് പതിപ്പായ എംപിവി, മാരുതി ടൊയോട്ട കൂട്ടുകെട്ടിന് കീഴിലാണ് പുറത്തിറക്കുന്നത്. ഈ പങ്കാളിത്തത്തിന് കീഴിൽ, മാരുതി സുസുക്കി ബലേനോ, ബ്രെസ, ഗ്രാൻഡ് വിറ്റാര എന്നിവയുടെ റീബ്രാൻഡഡ് പതിപ്പായ ഗ്ലാൻസ, അർബൻ ക്രൂയിസർ, ഹൈറൈഡർ എന്നിവ ടൊയോട്ട ഇന്ത്യ പുറത്തിറക്കുന്നുണ്ട്.

ആദ്യ മാസം തന്നെ 10,000 ബുക്കിംഗ് പിന്നിട്ട് ഇൻവിക്റ്റോ

എന്നാൽ ഈ കൂട്ടന് കീഴിൽ മാരുതി പുറത്തിറക്കുന്ന ആദ്യ കാറാണ് മാരുതി സുസുക്കി ഇൻവിക്റ്റോ. അതോടൊപ്പം ഈ മോഡലിന്റെ ലോഞ്ചിലൂടെ മാരുതി പ്രീമിയം എംപിവി സെഗ്‌മെന്റിലേക്ക് ചുവടു വെച്ചു. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന കൈവരിക്കുന്ന കാർ ബ്രാൻഡാണ് മാരുതി സുസുക്കി എന്ന് നിസംശയം പറയാം.

മാരുതി സുസുക്കി ഇൻവിക്റ്റോയുടെ വില ആരംഭിക്കുന്നത് അടിസ്ഥാന വേരിയന്റിന് 24.79 ലക്ഷം രൂപ മുതലാണ് , ടോപ്പ് സ്പെക്ക് പതിപ്പിന് 28.42 ലക്ഷം രൂപ വരെ ഇത് ഉയരുന്നു. സീറ്റ പ്ലസ് ഏഴ് സീറ്റർ, സീറ്റ പ്ലസ് എട്ട് സീറ്റർ, ആൽഫ പ്ലസ് ഏഴ് സീറ്റർ എന്നീ വേരിയന്റുകളിലാണ് എംപിവി എത്തുന്നത്.

ആദ്യ മാസം തന്നെ 10,000 ബുക്കിംഗ് പിന്നിട്ട് ഇൻവിക്റ്റോ

ഇതിൽ ബേസ് സീറ്റ പ്ലസ് വേരിയന്റ് ഏഴ്, എട്ട് സീറ്റ് കോൺഫിഗറേഷനിൽ ലഭ്യമാണ്, അതേസമയം ടോപ്പ് എൻഡ് ആൽഫ പ്ലസ് ഏഴ് സീറ്റ് ഓപ്‌ഷനുമായിട്ടാണ് വരുന്നത്. മറുവശത്ത്, ഇന്നോവ ഹൈക്രോസ് 10 വേരിയന്റുകളിൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു, 18.82 ലക്ഷം രൂപയിൽ ആരംഭിക്കുന്ന എംപിവിയുടെ വില 30.26 ലക്ഷം രൂപ വരെ ഉയരുന്നു.

പെർഫോമെൻസിനേയും പവർ & ടോർക്ക് കണക്കുകളെയും കുറിച്ച് പറയുമ്പോൾ, മാരുതി സുസുക്കി ഇൻവിക്റ്റോ ഒരു എഞ്ചിൻ ഓപ്ഷനുമായാണ് വരുന്നത്. ഒരു CVT ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്ന 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ നിർമ്മാതാക്കൾ എംപിവിയിൽ വാഗ്ദാനം ചെയ്യുന്നില്ല.

ആദ്യ മാസം തന്നെ 10,000 ബുക്കിംഗ് പിന്നിട്ട് ഇൻവിക്റ്റോ

എഞ്ചിൻ 150.19 bhp മാക്സ് പവറും 188 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു, അതോടൊപ്പം ലിറ്ററിന് 23.24 കിലോമീറ്റർ ARAI സർട്ടിഫൈഡ് മൈലേജ് നൽകുന്നു എന്നാണ് ജാപ്പനീസ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. അല്പം ഡീട്യൂൺ ചെയ്തിരിക്കുന്നു എന്നത് ഒഴിച്ചാൽ, ടൊയോട്ട ഇന്നോവ ഹൈക്രോസിൽ നൽകിയിരിക്കുന്ന അതേ എഞ്ചിനാണ് ഇത്.

കൂടാതെ ഇന്നോവ ഹൈക്രോസിൽ ഒരു നോൺ ഹൈബ്രിഡ് മോഡലും ലഭ്യമാണ്, ടൊയോട്ട എംപിവിയുടെ മിക്കവാറും ബേസ് സ്പെക്ക് മോഡലുകൾക്ക് ഈ പവർട്രെയിനാണ് ലഭിക്കുന്നത്. ഇത് ലിറ്ററിന് 16.13 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു, മാരുതി സുസുക്കി ഇൻവിക്റ്റോയ്ക്ക് പെട്രോൾ ഹൈബ്രിഡ് ഓപ്ഷൻ മാത്രമേയുള്ളൂ.

ഫീച്ചറുകളുടെ കാര്യത്തിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഒരു പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ എല്ലാ മികവുറ്റ സവിശേഷതകളും മാരുതി സുസുക്കി ഇൻവിക്‌റ്റോ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും ഇന്നോവ ഹൈക്രോസിൽ വരുന്നതുപോലെ ADAS സിസ്റ്റം ഇൻവിക്റ്റോയുടെ ടോപ്പ് സ്പെക്ക് മോഡലിൽ പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ, ഇൻവിക്റ്റോയിൽ ആറ് എയർബാഗുകൾ, ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, 360 -ഡിഗ്രി ക്യാമറ എന്നിവ ലഭ്യമാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി വിൽപ്പനയ്ക്ക് എത്തിക്കുന്ന ഏറ്റവും വില കൂടിയ കാറാണിത്. കംഫർട്ടും ലക്ഷ്വറിയും മൈലേജും വാഗ്ദാനം ചെയ്യുന്ന ഒരു ട്രാൻസ്പോർട്ടർ മോഡൽ ആഗ്രഹിക്കുന്നവരെയാണ് ഇത് ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Thursday, August 10, 2023, 18:06 [IST]
English summary
Maruti invicto mpv attains 10k bookings milestone and 750 unit sales in first month after launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X