ടൊയോട്ടയേക്കാൾ വിലക്കുറവിൽ മാരുതി! ഇൻവിക്റ്റോ ബേസ് മോഡലിനെ അടുത്തറിയാം

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി അടുത്തിടെയാണ് തങ്ങളുടെ മുിൻനിര മോഡലായ ഇൻവിക്റ്റോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പ്രീമിയം ഹൈബ്രിഡ് എംപിവി ഇതിനോടകം തന്നെ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്. പലരും വാഹനത്തിന്റെ വ്യത്യസ്ത വേരിയന്റുകളുടേയും കളർ ഓപ്ഷനുകളുടേയും ചിത്രങ്ങളും വീഡിയകളും വെബ്ബിൽ പങ്കുവെയ്ക്കുന്നുമുണ്ട്.

അത്തരത്തിൽ വാഹനത്തിൽ സീറ്റ പ്ലസ് ബേസ് മോഡലിന്റെ എട്ട് സീറ്റർ പതിപ്പിന്റെ സവിശേഷതകൾ വ്യക്തമാക്കുന്ന ഒരു വോക്ക്എറൗണ്ട് വീഡിയോയാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്. ഇത് എംപിവിയുടെ എൻട്രി ലെവൽ വേരിയന്റിന്റെ വിശദമായ വ്യൂ നൽകുന്നു. മൈ കാർ ഗാരേജ് എന്ന ചാനലാണ് യൂട്യൂബിൽ മാരുതി സുസുക്കി ഇൻവിക്റ്റോ ബേസ് സീറ്റ പ്ലസ് എട്ട് സീറ്റർ വേരിയന്റിന്റെ വീഡിയോ പങ്കിട്ടിരിക്കുന്നത്.

മാരുതി ഇൻവിക്റ്റോ ബേസ് മോഡലിനെ അടുത്തറിയാം

എംപിവിയ്ക്ക് ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്ന കളർ ഓപ്ഷനുകൾ വിശദ്ധീകരിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഫ്ലാഗ്ഷിപ്പ് നെക്‌സ ബ്ലൂ ഷെയ്ഡിലാണ് വീഡിയോയിലുള്ള വാഹനം പൂർത്തിയാക്കിയിരിക്കുന്നത്, ഇത് കൂടാതെ മറ്റ് മൂന്ന് കളർ ഓപ്ഷനുകൾ കൂടെ പ്രീമിയം എംപിവിയുൽ ലഭ്യമാണെന്ന് വ്ലോഗർ വ്യക്തമാക്കുന്നു.

അടുത്തതായി പവർട്രെയിനെക്കുറിച്ച് പറയുമ്പോൾ കാറിന് 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് പവർട്രെയിൻ ആണ് കരുത്ത് പകരുന്നത്, ഈ ഹൈബ്രിഡ് സിസ്റ്റം 188 bhp മാക്സ് പവറും 188 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. അടുത്തതായി ഇൻവിക്ടോയുടെ അളവുകളെക്കുറിച്ചാണ് വീഡിയോ ചർച്ചചെയ്യുന്നത്, വാഹനത്തിന്റെ നീളം 4.75 മീറ്റർ (4750mm) , വീതി 1.84 മീറ്റർ (1840mm), ഉയരം 1.79 മീറ്റർ (1790mm), വീൽബേസ് 2.85 മീറ്റർ (2850mm) എന്നിങ്ങനെയാണ്.

മാരുതി ഇൻവിക്റ്റോ ബേസ് മോഡലിനെ അടുത്തറിയാം

വീഡിയോയുടെ അടുത്ത ഘട്ടത്തിൽ, അദ്ദേഹം കാറിന്റെ സുരക്ഷാ സവിശേഷതകളെക്കുറിച്ച് സംസാരിക്കുന്നു. ബേസ് മോഡലിന് ആറ് എയർബാഗുകൾ, ABS, EBD, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ ലഭിക്കുന്നുണ്ടെന്ന് അവതാരകൻ പരാമർശിക്കുന്നു. ഇൻവിക്റ്റോ സീറ്റ പ്ലസ് എട്ട് സീറ്റർ വേരിയന്റിന് 24.84 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

അടുത്തതായി, അവതാരകൻ ഇൻവിക്റ്റോ ബേസ് വേരിയന്റിന്റെ എക്സ്റ്റീരിയർ രൂപകൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് പതിപ്പാണെങ്കിലും മാരുതി ഇൻവിക്റ്റോയ്ക്ക് തനതായ ചില എലമെന്റുകൾ ലഭിക്കുന്നു, അതിലൊന്നാണ് നെക്സ ത്രീ-ബ്ലോക്ക് DRL-കളും ടേൺ ഇൻഡിക്കേറ്ററുകളും അടങ്ങുന്ന ഓൾ എൽഇഡി ഹെഡ്‌ലൈറ്റുകളാണ്.

മാരുതി ഇൻവിക്റ്റോ ബേസ് മോഡലിനെ അടുത്തറിയാം

അത് കൂടാതെ ഇരു ഹെഡ്‌ലാമ്പുകളേയും കണക്ട് ചെയ്യുന്ന ട്വിൻ ക്രോം എലമെന്റുകളും ഫ്രണ്ട് ഗ്രില്ലിൽ കാണാം, എന്നിരുന്നാലും ബേസ് മോഡൽ ആയതിനാൽ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ ഇതിൽ ഇല്ല, കൂടാതെ വീൽ ആർച്ച് ക്ലാഡിംഗുകളും ഇല്ല. സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ കാറിന്റെ 17 ഇഞ്ച് അലോയ് വീലുകൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കാറിന് 360 -ഡിഗ്രി ക്യാമറ ഫംഗ്ഷനും ലഭ്യമല്ല, എന്നാൽ ബോഡി കളർ ഡോർ ഹാൻഡിലുകളാണ് ഇതിൽ വരുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് വാഹനത്തിന്റെ ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. ഇനി, എം‌പി‌വിയുടെ പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ, നെക്‌സ ത്രീ-ബ്ലോക്ക് റിയർ എൽഇഡി ടെയിൽ‌ലൈറ്റും ഷാർക്ക് ഫിൻ ആന്റിനയും വ്ലോഗർ ഹൈലൈറ്റ് ചെയ്യുന്നു.

മാരുതി ഇൻവിക്റ്റോ ബേസ് മോഡലിനെ അടുത്തറിയാം

ബേസ് സ്പെക്ക് സീറ്റ പ്ലസ് വേരിയന്റിന് റിയർ വൈപ്പർ ലഭിക്കുന്നുണ്ടെങ്കിലും ഡീഫോഗർ ഇല്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, കാറിന് റിവേഴ്സ് ക്യാമറ സംവിധാനമുണ്ട്. കാറിന്റെ ഇന്റീരിയറിലേക്ക് നീങ്ങുമ്പോൾ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമായി വരുന്നു.

ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അനലോഗ് യൂണിറ്റാണ് എന്നാൽ അതോടൊപ്പം 7.0 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ്, 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ അടിസ്ഥാന മോഡലിന് ലഭിക്കുന്നില്ല എന്നത് ശ്രദ്ധിക്കണം.

More from DriveSpark

Article Published On: Friday, July 14, 2023, 12:31 [IST]
English summary
Maruti invicto zeta plus base model 8 seater variant details expalined in video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X