ജിംനിക്കായി ഇന്ത്യക്കാരുടെ ഉന്തുംതള്ളും; ദിവസവും ലഭിക്കുന്നത് 700 ബുക്കിംഗുകള്‍

രാജ്യത്തെ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ സെഗ്‌മെന്റില്‍ ആധിപത്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഓരോ നീക്കങ്ങളും. അതിന്റെ ഭാഗമായി 2023 ഓട്ടോ എക്‌സ്‌പോയില്‍ രണ്ട് എസ്‌യുവികള്‍ മാരുതി അവതരിപ്പിച്ചിരുന്നു.

ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച മാരുതിയുടെ സമര്‍പ്പിത ഓഫ്-റോഡറായ ജിംനി 5 ഡോറിനും ക്രോസ് ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സിനും കിടിലന്‍ ബുക്കിംഗാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജിംനിക്ക് ഇതുവരെ 16,500-ലധികം ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഓട്ടോ എക്‌സ്‌പോയുടെ രണ്ടാം ദിവസമായിരുന്ന ജനുവരി 12 നാണ് ഏറെ നാളായി ഇന്ത്യന്‍ വാഹന ലോകം കാത്തിരുന്ന എസ്‌യുവിയുടെ അവതരണം. അന്നേ ദിവസം തന്നെ റിസര്‍വേഷന്‍ ജാലകങ്ങളും തുറന്നു.

ജിംനിക്കായി ഇന്ത്യക്കാരുടെ ഉന്തുംതള്ളും; ദിവസവും ലഭിക്കുന്നത് 700 ബുക്കിംഗുകള്‍

പ്രതിദിനം ജിംനിക്ക് ശരാശരി 700-ലധികം ബുക്കിംഗുകള്‍ സ്ഥിരമായി ലഭിക്കുന്നതായാണ് കണക്കുകള്‍. മാരുതിയുടെ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിക്കുള്ള ഡിമാന്‍ഡ് ദിവസം ചെല്ലുംതോറും കുറയുകയല്ലെന്നാണ് ഇത്് സൂചിപ്പിക്കുന്നത്. അടുത്തിടെ ജിംനിയുടെ ബുക്കിംഗ് 15,000 പിന്നിട്ടതായി കമ്പനി അറിയിച്ചിരുന്നു.
ജിംനിക്കായി ആളുകള്‍ തള്ളിക്കയറുന്നത് മാരുതി നന്നായി ആസ്വദിക്കുന്നുണ്ടെന്ന് വേണം കരുതാന്‍. കാരണം ജിംനിയുടെ മുന്‍ഗാമിയായ ജിപ്‌സിയെ ഇന്ത്യക്കാര്‍ ഏറ്റെടുത്ത പോലെ ജിംനിയെയും അവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് മാരുതിക്ക് ഉറപ്പായിരുന്നു.

ഇത് രാജ്യത്ത് ഹിറ്റാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പേ വമ്പന്‍ ബുക്കിംഗുമായി അവര്‍ അതിന് അടിവരയിടുകയാണ്. 2018-ല്‍ മാരുതി സുസുക്കി അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിച്ച 3 ഡോര്‍ ജിംനിയുടെ 5 ഡോര്‍ ആവര്‍ത്തനമാണ് ഇന്ത്യയില്‍ അവതരിപ്പിച്ച ജിംനി. നീളമുള്ള വീല്‍ബേസും രണ്ട് അധിക ഡോറുകളും മാറ്റിവെച്ചാല്‍ ഇരുമോഡലുകളും അകവും പുറവും ഏറെക്കുറെ സമാനമാണ്.

ജിംനിക്കായി ഇന്ത്യക്കാരുടെ ഉന്തുംതള്ളും; ദിവസവും ലഭിക്കുന്നത് 700 ബുക്കിംഗുകള്‍

മാരുതി സുസുക്കിയുടെ മറ്റ് ഉല്‍പ്പന്നങ്ങളില്‍ പൊതുവെ കാണപ്പെടാത്ത ബോക്സി എക്സ്റ്റീരിയര്‍ ഡിസൈനിലാണ് ജിംനി വരുന്നത്. ഓഫ് റോഡിംഗിന് പറ്റിയ തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. 2H, 4H, 4L ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ഗിയര്‍ എന്നിവ ഉള്‍പ്പെടുന്ന മാരുതിയുടെ ഓള്‍ഗ്രിപ്പ് പ്രോ സിസ്റ്റം ജിംനിക്ക് ലഭിക്കുന്നു. 5 ഡോര്‍ പതിപ്പിന്റെ അളവുകള്‍ നോക്കിയാല്‍ മുകളില്‍ സൂചിപ്പിച്ചപോലെ രണ്ട് അധിക ഡോറുകള്‍ നല്‍കുന്നതിനായി വീല്‍ബേസ് കുറച്ച് കൂട്ടിയിട്ടുണ്ട്.

3,985 എംഎം നീളവും 1,645 എംഎം വീതിയും 1,720 എംഎം ഉയരവുമാണ് അളവുകള്‍. എസ്യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 210 എംഎം ആണ്. കൂടാതെ, ജിംനിക്ക് 36-ഡിഗ്രി അപ്രോച്ച് ആംഗിള്‍, 24-ഡിഗ്രി റാംപ് ബ്രേക്ക്-ഓവര്‍, 50-ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ എന്നിവയുണ്ട്. ഓഫ് റോഡ് ഡ്രൈവിംഗിന് കൂടുതല്‍ അനുയോജ്യമാക്കാന്‍ വേണ്ടി മാരുതി സുസുക്കി എഞ്ചിനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ജിംനിക്കായി ഇന്ത്യക്കാരുടെ ഉന്തുംതള്ളും; ദിവസവും ലഭിക്കുന്നത് 700 ബുക്കിംഗുകള്‍

പുതുക്കിയ എര്‍ട്ടിഗയ്ക്കും XL6-നും പുതിയ ബ്രെസയ്ക്കും കരുത്ത് പകരുന്ന മാരുതി സുസുക്കി 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് K15C ഡ്യുവല്‍ജെറ്റ് എഞ്ചിനാണ് ജിംനിക്കും തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 104.8 bhp പവറും 134.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് പകരമായി 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ സ്റ്റാന്‍ഡേര്‍ഡായി വരും. ആല്‍ഫ, സീറ്റ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മാരുതി ജിംനി നിരത്തിലെത്തിക്കുക.

ഡാഷ്ബോര്‍ഡിന്റെ മധ്യത്തില്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലുള്ള സൗകര്യങ്ങള്‍ ജിംനിയുടെ വില കൂടിയ ആല്‍ഫ വേരിയന്റ് വാഗ്ദാനം ചെയ്യും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ നല്‍കുന്ന സ്മാര്‍ട്ട്‌പ്ലേ സംവിധാനവും ഉണ്ടാകും. 6 എയര്‍ബാഗുകള്‍, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ (LSD), ഹില്‍ ഹോള്‍ഡ് അസിസ്റ്റന്റോടുകൂടിയ ഇഎസ്പി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറ, ഇബിഡിയുള്ള എബിഎസ് എന്നിവയോടൊപ്പം മറ്റ് നിരവിധി സേഫ്റ്റി ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നു.

മുന്‍ഗാമിയായ ജിപ്‌സിയെ പോലെ തന്നെ ജിംനിയും ഇന്ത്യന്‍ സൈന്യത്തോടൊപ്പം സേവനം അനുഷ്ഠിക്കുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യന്‍ ആര്‍മിക്ക് ജിംനിയുടെ കസ്റ്റമൈസ്ഡ് ആവര്‍ത്തനം വാഗ്ദാനം ചെയ്യുമെന്ന് മാരുതി വെളിപ്പെടുത്തിയിരുന്നു. ജിംനി 3 ഡോര്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ സൈന്യത്തിന് നല്‍കുമെന്നും അത് ഒരു സോഫ്റ്റ് ടോപ്പാക്കി മാറ്റുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

More from DriveSpark

Article Published On: Thursday, February 16, 2023, 11:00 [IST]
English summary
Maruti jimny booking crossed 16500 receiving 700 booking every day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X