ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്‌സിനും ആവശ്യക്കാരേറെ

2023 ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറിയ മാരുതി സുസുക്കിയുടെ രണ്ട് മിന്നും മോഡലുകളാണ് ജിംനി 5 ഡോര്‍ പതിപ്പും ഫ്രോങ്ക്‌സ് ക്രോസ്ഓവറും. രണ്ട് എസ്‌യുവികളും ഈ വര്‍ഷം വിപണിയില്‍ എത്തും. ഓട്ടോ എക്‌സ്‌പോയുടെ ഉദ്ഘാടന ദിവസം തന്നെ രണ്ട് പടക്കുതിരകളെയും അവതരിപ്പിച്ച് മാരുതി തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു.

ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്‌സിനും ആവശ്യക്കാരേറെ

തങ്ങള്‍ക്ക് അധികം ഗ്രിപ്പ് ഇല്ലാതിരുന്ന എസ്‌യുവി സെഗ്‌മെന്റില്‍ പിടിമുറുക്കാനും നഷ്ടപ്പെട്ട് പോയ വിപണി വിഹിതം തിരിച്ച് പിടിക്കാനും ഉറച്ചാണ് മാരുതിയുടെ നീക്കം. അതിന് മാറുന്ന ട്രെന്‍ഡിന് അനുസരിച്ച് എസ്‌യുവികള്‍ വിപണിയില്‍ എത്തിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ എന്ന ബോധ്യം അവര്‍ക്കുണ്ട്. ഇന്ന് മാരുതി വിപണിയില്‍ എത്തിക്കുന്ന പുതിയ തലമുറ ബ്രെസക്കും ഗ്രാന്‍ഡ് വിറ്റാരക്കും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്‌സിനും ആവശ്യക്കാരേറെ

ഒപ്പം തന്നെ പുതിയ അവതരണങ്ങളായ ജിംനിയുടെയും ഫ്രോങ്ക്‌സിന്റെയും ജിംനിയുടെയും ബുക്കിംഗ് കണക്കുകളും മാരുതിയെ സന്തോഷിപ്പിക്കുന്നു. ജനുവരി 11 ന് 2023 ഓട്ടോ എക്സ്പോയുടെ ഉദ്ഘാടന ദിനത്തില്‍ അവതരിപ്പിക്കപ്പെട്ട ശേഷം ജിംനിയുടെ ബുക്കിംഗ് 10,000 കവിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുള്ളില്‍ ഫ്രോങ്ക്‌സ് ഏകദേശം 4,000 യൂണിറ്റുകളുടെ ബുക്കിംഗ് സ്വന്തമാക്കി.

ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്‌സിനും ആവശ്യക്കാരേറെ

ഇരു മോഡലുകള്‍ക്കും ലഭിക്കുന്ന സ്വീകാര്യത രാജ്യത്തെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളുടെ പട്ടികയില്‍ തങ്ങളുടെ സ്ഥാനമുയര്‍ത്താന്‍ സഹായിക്കുമെന്നാണ് ഇന്തോ-ജപ്പാനീസ് കാര്‍ നിര്‍മാതാക്കളുടെ പ്രതീക്ഷ. ജിംനിക്കും ഫ്രോങ്ക്‌സിനും ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്‌സിനും ആവശ്യക്കാരേറെ

'വിപണിയില്‍ നിന്ന് ഞങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ചും ജിംനിക്കും, ഫ്രോങ്ക്സിനും. പ്രതിദിനം ഏകദേശം 1,000 എന്ന നിരക്കില്‍ ജിംനിക്ക് ബുക്കിംഗ് ലഭിക്കുന്നു. ഇതുവരെ 11,000-ത്തിലധികം ഓര്‍ഡറുകള്‍ ജിംനിക്കായി ഞങ്ങള്‍ക്ക് ലഭിച്ചു' ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. 2023 ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെ ജിംനിയുടെയും ഫ്രോങ്ക്‌സിന്റെയും ബുക്കിംഗ് ജാലകവും മാരുതി സുസുക്കി തുറന്നിരുന്നു.

ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്‌സിനും ആവശ്യക്കാരേറെ

പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഉപഭോക്താക്കള്‍ക്ക് രണ്ട് എസ്‌യുവികളും ബുക്ക് ചെയ്യാന്‍ സാധിക്കുക. പുതിയ രണ്ട് എസ്‌യുവികള്‍ കൂടി എത്തിയതോടെ മാരുതിയുടെ തീര്‍പ്പാകാതെ കിടക്കുന്ന ബുക്കിംഗുകളുടെ എണ്ണം വീണ്ടും ഉയരും.ഇതിനോടകം തന്നെ പുതിയതും പഴയതുമായ മോഡലുകളിലായി നാല് ലക്ഷത്തിലധികം ബുക്കിംഗുകള്‍ മാരുതി തീര്‍പ്പാക്കാനുണ്ട്. ഈ രണ്ട് മോഡലുകളുടെ ബുക്കിംഗ് പ്രവാഹം കൂടി ആയതോടെ ഇത് ഇനിയും ഉയരും.

ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്‌സിനും ആവശ്യക്കാരേറെ

മാരുതി സുസുക്കി 3 ഡോര്‍ ജംനി ആഗോള തലത്തില്‍ ഇതിനോടകം വില്‍പ്പനയിലുണ്ട്. ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി മാരുതി 5 ഡോര്‍ ജിംനിയുടെ പണിപ്പുരയിലാണെന്ന വാര്‍ത്തകള്‍ വന്നത് മുതല്‍ വാഹന പ്രേമികള്‍ ആകാംക്ഷയിലായിരുന്നു. 5 ഡോര്‍ ജിംനിയുടെ ആഗോള അരങ്ങേറ്റമായിരുന്നു 2023 ഓട്ടോ എക്‌സ്‌പോയില്‍. പ്രതീക്ഷിച്ചത് പോലെ തന്നെ ഓട്ടോ എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ച മോഡലായി മാരുതി ജിംനി മാറി.

ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്‌സിനും ആവശ്യക്കാരേറെ

ആളുകളുടെ ഈ ഇടിച്ച് കയറ്റം വില്‍പ്പനയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി. വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പേ ലഭിക്കുന്ന ഈ ബുക്കിംഗ് കണക്കുകള്‍ മാരുതിയുടെ പ്രതീക്ഷകള്‍ ഏറ്റുന്നു. പഴയ കാല ജിപ്സിയുടെ ആധുനിക പതിപ്പായാണ് എസ്‌യുവിയെ കാണാന്‍ സാധിക്കുക. ലാഡര്‍ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാണ് ജിംനിയുടെ നിര്‍മാണം. 2,590 എംഎം നീളമുള്ള വീല്‍ബേസ് യാത്രക്കാര്‍ക്ക് അകത്ത് കൂടുതല്‍ സ്‌പെയ്‌സും ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും നല്‍കുന്നു.

ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്‌സിനും ആവശ്യക്കാരേറെ

നീളവും വീതിയും കൂടുതലുണ്ടായിട്ടും ജിംനിയുടെ നേരിട്ടുള്ള എതിരാളിയായ മഹീന്ദ്ര ഥാറിന് വീല്‍ബേസ് അളവ് 145 എംഎം കുറവാണ്. 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് മാരുതി ജിംനി ലഭ്യമാകുക. ഈ എഞ്ചിന്‍ പരമാവധി 103 bhp കരുത്തും 134 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭിക്കും. എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മാരുതി നല്‍കും.

ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്‌സിനും ആവശ്യക്കാരേറെ

രണ്ട് പെട്രോള്‍ എഞ്ചിനുകളും അഞ്ച് വേരിയന്റുകളുമായാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ് കോംപാക്ട് എസ്‌യുവി പുറത്തിറക്കുന്നത്. ബലേനോയില്‍ നിന്ന് കടമെടുത്ത 1.2 ലിറ്റര്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുക. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 88 bhp പവറും 113 Nm പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്‌സിനും ആവശ്യക്കാരേറെ

ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 5-സ്പീഡ് ഓട്ടോമറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും. ഇതോടൊപ്പം ഒരു എഞ്ചിന്‍ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്. 5,500 rpm-ല്‍ 98 bhp കരുത്തും 147 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റര്‍ ബുസ്റ്റര്‍ജെറ്റ് എഞ്ചിന്‍ ആണത്. ഇതിന് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കും.

Article Published On: Friday, January 27, 2023, 17:00 [IST]
English summary
Maruti jimny getting 1000 bookings per day fronx clocked 4000 unit booking within two weeks
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X