ഓഫ് റോഡിംഗിന് ബെസ്റ്റ് ഡീസലോ പെട്രോളോ? കേമന്‍ ജിംനിയോ ഥാറോ
ഇന്ത്യന്‍ വാഹന വിപണി തീപാറുന്ന പോരാട്ടത്തിനാണ് അടുത്ത മാസം മുതല്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മാരുതി സുസുക്കി ജിംനി വിപണിയില്‍ എത്താന്‍ പോകുകയാണ്. ലൈഫ് സ്‌റ്റൈല്‍ ഓഫ് റോഡര്‍ സെഗ്‌മെന്റില്‍ മഹീന്ദ്ര ഥാറുമായി നേരിട്ട് ഏറ്റുമുട്ടാനാണ് ജിംനിയെത്തുന്നത്. ഇതില്‍ ഏത് മോഡലാണെങ്കിലും റോഡില്‍ ഇറങ്ങിയാല്‍ ആരുമൊന്ന് നോക്കിപ്പോകും.
ഓഫ് റോഡിംഗിന്റെ കാര്യത്തിലും ഇരുമോഡലുകളും ഇതിനോടകം കഴിവ് തെളിയിച്ചതാണ്. എന്നാല്‍ ഓഫ് റോഡിംഗിന് പറ്റിയ എഞ്ചിന്‍ ഓപ്ഷന്‍ ഏതാണ് പെട്രോളോ ഡീസലോ എന്ന സംശയം പലരുടെയും മനസ്സിലും ഉണ്ടാകാം. അത് മനസിലാക്കാന്‍ നമ്മള്‍ ചില അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കണം. ഡീസല്‍ എഞ്ചിനുകള്‍ക്ക് ലോ-എന്‍ഡ് ഗ്രണ്ടും ടോര്‍ക്കും ഉണ്ട്. അത് പ്രധാനമാണ്. എന്നിരുന്നാലും, ലീനിയര്‍ പവര്‍ ഡെലിവറി പ്രധാനമായതിനാല്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും നല്ലതാണ്.

ആദ്യം നമുക്ക് മാരുതി ജിംനിയുടെ ഓഫ് റോഡിംഗ് സംവിധാനം പരിചയപ്പെടാം. എര്‍ട്ടിഗ, സിയാസ്, ബ്രെസ എന്നീ മാരുതി മോഡലുകള്‍ക്ക് തുടിപ്പേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ജിംനിയില്‍ മാരുതി ഉപയോഗിക്കുന്നത്. 103 bhp പവറും 134 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് എഞ്ചിന്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്.
ലോ റേഷ്യോ ഫോര്‍-വീല്‍ ഡ്രൈവ് ഗിയര്‍ബോക്സിനൊപ്പം ഓള്‍-ഗ്രിപ്പ് സാങ്കേതികവിദ്യയും കൂടുതല്‍ ട്രാക്ഷന്‍ ലഭിക്കുന്നതിന് വീലുകളിലേക്ക് പവര്‍ അയയ്ക്കുകയും ചെയ്യുന്ന ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ (LSD) മാരുതി സുസുക്കി ജിംനിയുടെ സവിശേഷതയാണ്. ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ എന്നിവയ്ക്കൊപ്പം ഏത് തരത്തിലുള്ള ഭൂപ്രദേശത്തെയും കീഴടക്കാന്‍ ഇതിനെ പ്രാപ്തമാക്കുന്നു.

ഇനി മഹീന്ദ്ര ഥാറിലേക്ക് വന്നാല്‍ ഈ എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. നമ്മളിവിടെ പെട്രോള്‍ എഞ്ചിനും ഡീസല്‍ എഞ്ചിനും തമ്മില്‍ താരതമ്യം ചെയ്യുന്നതിനാല്‍ നമുക്ക് രണ്ടാമത്തെ ഓപ്ഷനൊപ്പം പോകാം. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 2.2 ലിറ്റര്‍ എഞ്ചിന്‍ 130 bhp പവറും 300 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.
ഫോര്‍-വീല്‍-ഡ്രൈവിനൊപ്പം ലോ റേഷ്യോ ട്രാന്‍സ്ഫര്‍ കെയ്‌സുമായി പവര്‍ട്രെയിന്‍ ജോടിയാക്കിയിരിക്കുന്നു. മാരുതി സുസുക്കി ജിംനിക്ക് സമാനമായി ട്രാക്ഷന്‍ കുറവായിരിക്കുമ്പോള്‍ ചില വീലുകളിലേക്ക് പവര്‍ അയയ്ക്കുന്നതിന് ഇലക്ട്രോണികലി കണ്‍ട്രോള്‍ഡ് ബ്രേക്ക് ലോക്കിംഗ് ഡിഫറന്‍ഷ്യലും ഥാറിന് ലഭിക്കുന്നു. അപ്പോള്‍ ഇതില്‍ ഏതാണ് മികച്ചതെന്ന് നോക്കാം. മഹീന്ദ്ര ഥാറിന്റെ എഞ്ചിന്‍ കൂടുതല്‍ പവര്‍ നല്‍കുമ്പോള്‍ ജിംനിയുടെ ചെറിയ എഞ്ചിന്‍ അതിനെ കൂടുതല്‍ ലൈറ്റാക്കുന്നു.

എന്നാല്‍ ഓഫ് റോഡിംഗ് കഴിവുകളെക്കുറിച്ച് പറയുമ്പോള്‍ രണ്ട് എസ്‌യുവികളും തുല്യമാണ്. മഹീന്ദ്ര ഥാറില്‍ ഓഫ്‌റോഡിംഗ് ശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമായ മോഡിഫിക്കേഷനുകള്‍ നടത്താന്‍ എളുപ്പമാണ്. എന്നിരുന്നാലും ഇക്കാര്യത്തില്‍ ജിംനി ഥാറിന്റെ പിറകില്‍ നില്‍ക്കണം. ഒരു പെട്രോള്‍ വാഹനമായതിനാല്‍ തന്നെ ഥാറിനെ അപേക്ഷിച്ച് ജിംനിക്ക് കൂടുതല്‍ റെവ്സ് ആവശ്യമായി വന്നേക്കാം. എന്ന് കരുതി ജിപ്‌സിയെ വിലകുറച്ച് കാണരുത്.
കാരണം ഇതേ രീതിയില്‍ തന്നെയാണ് മാരുതി ജിപ്‌സി കാലങ്ങളോളം സെഗ്‌മെന്റ് അടക്കി ഭരിച്ചതെന്ന കാര്യം വിസ്മരിക്കരുത്. മാരുതി ജിംനി 5 ഡോര്‍ പതിപ്പിന്റെ നിര്‍മാണം ഗുഡ്ഗാവിലെ അവരുടെ പ്ലാന്റില്‍ ആരംഭിച്ചിരുന്നു. 2023 ഓട്ടോ എക്‌സ്‌പോയിലെ അവതരണത്തിന് പിന്നാലെ ജിംനിയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ജൂണില്‍ വില പ്രഖ്യാപനത്തിന് പിന്നാലെ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ ഡെലിവറിയും ആരംഭിക്കും.


Click it and Unblock the Notifications








