ജിപ്‌സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!

മാരുതിയുടെ ഐതിഹാസിക വാഹനമായി 'ജിപ്‌സി' ജനങ്ങളുടെ മനസ്സിലേക്ക് ചേക്കാറുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവയാണ് സിനിമകള്‍. ഇന്ത്യന്‍ ആര്‍മിയും സായുധ സേനാ വിഭാഗങ്ങളുടെയും വാഹന വ്യൂഹങ്ങളിലെ പടക്കുതിരയായ ജിപ്‌സി കണ്ട് കൊതിച്ച കുട്ടിക്കാലം പലര്‍ക്കും ഉണ്ടായിരിക്കാം.

ജിപ്‌സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!

വെള്ളിത്തിരയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇന്ത്യന്‍ സൈന്യത്തിന്റെ വാഹന വ്യൂഹത്തിലെ സുപ്രധാന തേരാളിയാണ് മാരുതി ജിപ്‌സി. മാരുതി സുസുക്കി ജിപ്സി വളരെക്കാലമായി ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പക്കല്‍ 35,000 യൂണിറ്റ് ജിപ്സി എസ്‌യുവി കളുണ്ടെന്നാണ് പറയപ്പെടുന്നത്.

ജിപ്‌സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!

രാജ്യത്തിന്റെ കാവല്‍ഭടന്‍മാര്‍ക്കൊപ്പം ഈ എസ്‌യുവി 30 വര്‍ഷത്തിലേറെയായി സേവനം ചെയ്യുന്നു. ജിപ്‌സിക്ക് പ്രായമായി വരുന്നതിനാല്‍ തന്നെ റിട്ടയര്‍മെന്റ് കൊടുത്ത് പുതിയ അംഗത്തെ ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് സേനയിപ്പോള്‍. 2018-ല്‍ മാരുതി ജിപ്സിയുടെ നിര്‍മ്മാണം നിര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ സൈന്യവും ഇപ്പോള്‍ അനുയോജ്യനായ ഒരു പകരക്കാരനെ തേടുകയാണ്.

ജിപ്‌സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!

മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്, ടാറ്റ സഫാരി സ്ട്രോം എന്നീ എസ്‌യുവികളെ വാഹനവ്യൂഹത്തില്‍ ചേര്‍ക്കാനായി സേന ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ജിപ്‌സിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഭീമന്‍ ഡീസല്‍ എസ്‌യുവികളുടെ ഭാരം കാരണം ചില പൊരുത്തക്കേടുകള്‍ തോന്നുന്നു.

ജിപ്‌സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!

വീതിക്കുറവ്, സങ്കീര്‍ണ്ണമായ ഇലക്ട്രോണിക്സ് ഇല്ല, വിശ്വസനീയമായ പെട്രോള്‍ എഞ്ചിന്‍, ഒരു ടണ്ണില്‍ താഴെ ഭാരം, 4.1 മീറ്റര്‍ നീളം എന്നീ ഘടകങ്ങള്‍ ജിപ്സിയെ സൈന്യത്തിന് അനുയോജ്യമായ ഒരു എസ്യുവിയാക്കി മാറ്റുന്നു. 5-സ്പീഡ് മാനുവലുമായി ജോടിയാക്കിയ 1.3 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനാണ് ജിപ്സിക്ക് കരുത്ത് പകരുന്നത്. എസ്‌യുവിക്ക് 4x4 ട്രാന്‍സ്ഫര്‍ കേസും ഉണ്ടായിരുന്നു.

ജിപ്‌സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!

ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ അരങ്ങേറിയ 2023 ഓട്ടോ എക്‌സ്‌പോയില്‍ ജിപ്‌സിയുടെ പിന്‍ഗാമിയായ ജിംനി 5 ഡോര്‍ എസ്‌യുവി മാരുതി അവതരിപ്പിച്ചിരുന്നു. ജിപ്‌സിയെ പോലെ തന്നെ സൈന്യത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് മാരുതി പുറത്തിറക്കിയ കാര്‍ പോലെ തോന്നും ഇത്.

ജിപ്‌സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!

ഭാരം കുറഞ്ഞ, പെട്രോള്‍ എഞ്ചിനുള്ള 4 മീറ്ററില്‍ താഴെ താഴെ നീളമുള്ള വീതി കുറഞ്ഞ 4x4 കഴിവുകള്‍ പ്രകടിപ്പിക്കുന്ന 5 ഡോര്‍ വാഹനം പ്രായമേറിക്കൊണ്ടിരിക്കുന്ന സൈന്യത്തിന്റെ ജിപ്‌സികള്‍ക്ക് ഒത്ത പകരക്കാരനാണെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. ജിംനിയെ ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനനിരയില്‍ ചേര്‍ക്കാനായി മാരുതി സുസുക്കിയും അധികൃതരും തമ്മില്‍ ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ജിപ്‌സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!

ചില മെച്ചപ്പെടുത്തലുകള്‍ വരുത്തി 3-ഡോര്‍ ഫോര്‍മാറ്റിലായിരിക്കും മാരുതി സുസുക്കി ജിംനി എസ്‌യുവി സൈന്യത്തിന് നല്‍കുകയെന്നാണ് വാര്‍ത്തകള്‍. ഡാര്‍ക്ക് ജംഗിള്‍ ഗ്രീന്‍ ഷെയ്ഡില്‍ പൂര്‍ത്തിയാക്കുന്ന ജിംനിക്ക് സോഫ്റ്റ് ടോപ്പും ഫിനിഷും ലഭിക്കുമെന്നും പറയപ്പെടുന്നു.

ജിപ്‌സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!

ആഗോള തലത്തില്‍ ഇതിനോടകം വില്‍പ്പനയില്‍ ഉള്ള ജിംനി 3-ഡോര്‍ മോഡലിന്റെ വിപുലീകൃത പതിപ്പാണ് ജിംനി 5-ഡോര്‍. സീറ്റ, ആല്‍ഫ എന്നീ രണ്ട് വേരിയന്റുകളില്‍ മാത്രമാണ് മാരുതി ജിംനി 5-ഡോര്‍ വാഗ്ദാനം ചെയ്യുന്നത്.

ജിപ്‌സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!

9 ഇഞ്ച് സുസുക്കി സ്മാര്‍ട്ട് പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആര്‍ക്കാമിസ് സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, വാഷറുള്ള എല്‍ഇഡി ഓട്ടോ ഹെഡ്ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നിര തന്നെ എസ്‌യുവി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

ജിപ്‌സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!

6 എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി) എന്നിവ സുരക്ഷ ചുമതലകള്‍ നിര്‍വഹിക്കുന്നു. വിപണിയിലുള്ള 3-ഡോര്‍ പതിപ്പിനേക്കാള്‍ 5 ഡോര്‍ ജിംനിയുടെ വീല്‍ബേസ് 340 എംഎം കൂടുതലാണ്. ജിംനി 5 ഡോര്‍ എസ്‌യുവിയുടെ അളവുകള്‍ നോക്കിയാല്‍ ഇതിന് 3,985 എംഎം നീളവും 1,645 എംഎം വീതിയും 1,720 എംഎം ഉയരവുമുണ്ട്.

ജിപ്‌സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!

എസ്‌യുവിക്ക് 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 36 ഡിഗ്രി അപ്രോച്ച് ആംഗിളും 50 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും ഉണ്ട്. 1.5-ലിറ്റര്‍ K15B NA പെട്രോള്‍ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഈ എഞ്ചിന്‍ 105 bhp പവറും 134 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.

ജിപ്‌സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!

ജിംനി 5-ഡോറില്‍ സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4WD സിസ്റ്റവും മാനുവല്‍ ട്രാന്‍സ്ഫര്‍ കേസും ലോ-റേഞ്ച് ഗിയര്‍ബോക്സും '2WD-ഹൈ', '4WD-ഹൈ', '4WD-ലോ' എന്നിവയും ലഭിക്കുന്നു. തന്റെ മുന്‍ഗാമി ഏറെ നാള്‍ തിളങ്ങിയ മേഖലയിലേക്ക് പുതിയ മാരുതി ജിംനി എങ്ങനെ പെര്‍ഫോം ചെയ്യുന്നുവെന്ന് നമുക്ക് കാണാം. ഏതായാലും അവതരണത്തിന് പിന്നാലെ തന്നെ വന്‍ ജനപ്രീതി നേടിയ ജിംനിക്ക് വന്‍ ബുക്കിംഗ് ആണ് രേഖപ്പെടുത്തുന്നത്.

Most Read Articles

Malayalam
English summary
Maruti jimny to be inducted into the indian army fleet as maruti gypsy replacement reports
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X