ജൂണില്‍ മഴക്കൊപ്പം 'ഇടിവെട്ട്' ലോഞ്ചുകളും; ജിംനി മുതല്‍ എലിവേറ്റ് വരെ

നമ്മുടെ കൊച്ചു കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്ന മാസമാണ് ജൂണ്‍. മഴക്കാലമായതിനാല്‍ തന്നെ പൊതുവേ ഒരു തണുപ്പന്‍ കാലാവസ്ഥയായിരിക്കും നാട്ടില്‍. എന്നാല്‍ വാഹന വിപണിയെ സംബന്ധിച്ച് ഒരു തണുപ്പന്‍ മാസമല്ല ജൂണ്‍. വിപണിയെ സംബന്ധിച്ച് നല്ല 'ഇടിവെട്ട്' ലോഞ്ചുകളുള്ള 'ഹോട്ട്' മാസങ്ങളിലൊന്നാണ് ജൂണ്‍.

പുതുതായി കാര്‍ എടുക്കാന്‍ ഒരുങ്ങുന്നവര്‍ ആവേശപൂര്‍വം കാത്തിരിക്കുകയാകും മെയ് മാസം ഒന്ന് തീരാന്‍. കാരണം ഏറെ നാളായി നമ്മുടെ രാജ്യം കാത്തിരിക്കുന്ന ചില മോഡലുകളുടെ ലോഞ്ച് അടുത്ത മാസമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള പ്ലാനുകള്‍ ഇതിനകം തയാറാക്കി കാത്തിരിക്കുകയാണ്. 2023 ജൂണില്‍ വിപണിയിലെത്താന്‍ പോകുന്ന മികച്ച 5 കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

maruti jimny

മാരുതി സുസുക്കി ജിംനി: ജൂണ്‍ ആദ്യ ആഴ്ചയില്‍ മാരുതി സുസുക്കി ജിംനി എസ്‌യുവി ഔദ്യോഗികമായി അവതരിപ്പിക്കും. ജൂണ്‍ ഏഴിനായിരിക്കും ജിംനി 5 ഡോറിന്റെ ഔദ്യോഗിക ലോഞ്ച് എന്നാണ് വിവരം. 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത് മുതല്‍ കാറിന്റെ വില പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ വാഹന ലോകം. ഓണ്‍ലൈനായും നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയും ലൈഫ് സ്‌റ്റൈല്‍ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു.

ഇതിനോടകം ജിംനി 5 ഡോര്‍ 30,000-ത്തിലധികം ബുക്കിംഗുകള്‍ വാരിക്കൂട്ടിയതായി കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.103 bhp പവറും 134 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. കൂടാതെ, എല്ലാ വേരിയന്റുകളിലും ഫോര്‍ വീല്‍ ഡ്രൈവും ലോ റേഷ്യോ ട്രാന്‍സ്ഫര്‍ കേസും സജ്ജീകരിക്കുമെന്നാണ് പ്രതീക്ഷ.

honda elevate

ഹോണ്ട എലിവേറ്റ്: കടുത്ത മത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഹോണ്ടയുടെ പടയാളിയാണ് എലിവേറ്റ്. ജൂണ്‍ 6-നാണ് എലിവേറ്റ് എസ്‌യുവി അവതരിപ്പിക്കാന്‍ ജാപ്പനീസ് ബ്രാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. സി-സെഗ്മെന്റ് എസ്‌യുവികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നീ മോഡലുകള്‍ക്കെതിരെ മത്സരിക്കും.

5-ാം തലമുറ ഹോണ്ട സിറ്റിയുടെ അതേ 1.5-ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഹോണ്ട സിറ്റിയിലെ ഈ എഞ്ചിന്‍ 120 bhp പവറും 145 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഫീച്ചറുകളുടെ കാര്യത്തിലും എലിവേറ്റ് നിരാശപ്പെടുത്തില്ല. എലിവേറ്റിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പും വൈകാതെ വിപണിയിലെത്തും.

hyundai exter

ഹ്യുണ്ടായി എക്സ്റ്റര്‍: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളില്‍ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവി. എക്സ്റ്റര്‍ എസ്‌യുവിയുടെ ബുക്കിംഗ് ജാലകം ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഇതിനകം തുറന്നിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാവ് ജൂണ്‍ അവസാനത്തോടെയോ അല്ലെങ്കില്‍ ജൂലൈ തുടക്കത്തിലോ എസ്‌യുവി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11,000 രൂപ ടോക്കണ്‍ തുകയായി നല്‍കി കാര്‍ ബുക്ക് ചെയ്യാവുന്നതാണ്.

82 bhp പവറും 113.8 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 ലീറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി എക്സ്റ്റര്‍ എസ്‌യുവിക്ക് കരുത്തേകുന്നത്. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കും. വൈകാതെ തന്നെ ഹ്യുണ്ടായി എസ്‌യുവിയുടെ സിഎന്‍ജി വേരിയന്റും പുറത്തിറക്കും.

mercedes amg sl 55 roadster

മെര്‍സിഡീസ് AMG SL: മെര്‍സിഡീസ്-ബെന്‍സ് ഇന്ത്യ ജൂണ്‍ 22-ന് മെര്‍സിഡീസ് AMG SL 55 റോഡ്സ്റ്ററിന്റെ ലോഞ്ചിന് ഒരുങ്ങിയിരിക്കകുകയാണ്. 4.0-ലിറ്റര്‍, ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് ഈ പെര്‍ഫോമന്‍സ് മോഡലിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 465 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വെറും 3.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാകും.

മെര്‍സിഡീസ് ബെന്‍സ് EQS എസ്‌യുവി: അടുത്ത മാസം തങ്ങളുടെ ഇലക്ട്രിക് വാഹന നിരയും വിപുലീകരിക്കാന്‍ മെര്‍സിഡീസ് ബെന്‍സ് പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി ഓള്‍ ഇലക്ട്രിക് EQS എസ്‌യുവി ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തിക്കും. വരാനിരിക്കുന്ന മെര്‍സിഡീസ് ബെന്‍സ് EQS എസ്‌യുവി അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ EQS 450+ വേരിയന്റ് ഫുള്‍ ചാര്‍ജില്‍ 660 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം 536 bhp പവറും 858 Nm ടോര്‍ക്കും നല്‍കുന്ന EQS 580 4MATIC ആണ് ഏറ്റവും ശക്തന്‍. മാരുതി ജിംനി, ഹോണ്ട എലിവേറ്റ്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നീ കാര്‍ മോഡലുകള്‍ ഇതിനോടകം വിപണിയില്‍ ഒരു ഓളം സൃഷ്ടിച്ചിട്ടുണ്ട്. അവയുടെ വരവ് വില്‍പ്പനയിലും പ്രതിഫലിക്കുമെന്നാണ് നിര്‍മാതാക്കളും പ്രതീക്ഷിക്കുന്നത്. ഒപ്പം തന്നെ മെര്‍സിഡീസില്‍ നിന്നുള്ള ലോഞ്ചുകള്‍ പ്രീമിയം കസ്റ്റമേഴ്‌സിനെയും ആകര്‍ഷിക്കും. ഏതായാലും ഈ പുതിയ ലോഞ്ചുകള്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, May 25, 2023, 16:36 [IST]
English summary
Maruti jimny to honda elevate upcoming car launches in june 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X