കേമനാര്? ജിപ്‌സിയും ജിംനിയും നേര്‍ക്കുനേര്‍ വന്നാല്‍...

ഇന്ത്യയില്‍ ഒരു കാലത്ത് ഓഫ്‌റോഡിംഗിന് പര്യയമായ വാഹന മോഡലായിരുന്നു മാരുതി ജിപ്‌സി. ഏറെ കാലം സെഗ്‌മെന്റിലെ ആ രാജകിരീടം ഇളക്കം തട്ടാതെ സൂക്ഷിച്ച ജിപ്‌സി ഏതാനും വര്‍ഷം മുമ്പ് കളമൊഴിഞ്ഞു. എന്നിരുന്നാലും കള്‍ട്ട് മോഡലിന് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത അസൂയാവഹമായ ഫാന്‍ ഫോളോയിംഗ് ഉണ്ട്.

അമേച്വര്‍ ഓഫ്-റോഡ് പ്രേമികള്‍, പ്രൊഫഷണലുകള്‍, റാലി പോലുള്ള ഓഫ്-റോഡിംഗ് മത്സരങ്ങള്‍ എന്നിവക്ക് ഉപയോഗിച്ച ജിപ്‌സി പൊലീസിന്റെയും ഇന്ത്യന്‍ ആര്‍മിയുടെയും പ്രിയപ്പെട്ട വാഹനങ്ങളില്‍ ഒന്നും കൂടിയായിരുന്നു. ഓഫ് റോഡ് കരുത്ത്, ചെറിയ വഴികളിലൂടെയും യാത്ര ചെയ്യാനുള്ള കാര്യക്ഷമത എന്നിവയാണ് ജിപ്‌സിയെ സൈന്യത്തിന്റെ ഭാഗമായി നിലനിര്‍ത്തിയത്. മാരുതി സുസുക്കി ഈ വാഹനത്തിന്റെ നിര്‍മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷവും സൈന്യത്തിനായി വീണ്ടും ജിപ്സി നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.

maruti suzuki jimny vs maruti gypsy

അത് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാക്കിക്കൂടെ ഈ ചുണക്കുട്ടന്റെ റേഞ്ച്. എന്നാല്‍ ജിപ്‌സി അടക്കിവാണ സെഗ്‌മെന്റ് ഇപ്പോള്‍ കൈവിട്ട് പോയെങ്കിലും ആ സിംഹാസനം തിരിച്ചുപിടിക്കാന്‍ പിന്‍ഗാമിയെ ഇറക്കിയിരിക്കുകയാണ് മാരുതി സുസുക്കി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മാരുതി ജിംനി 5 ഡോറിന്റെ വില പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. രണ്ട് ഓഫ് റോഡ് എസ്‌യുവികളും തമ്മില്‍ പെര്‍ഫോമന്‍സ്, കഴിവുകള്‍, പ്രായോഗികത എന്നിവയെ നമുക്കൊന്ന് താരതമ്യം ചെയ്ത് നോക്കാം.

പെര്‍ഫോമന്‍സ്: ആദ്യം നമുക്ക് രണ്ട് മോഡലുകളുടെയും പെര്‍ഫോമന്‍സ് കണക്കുകളില്‍ നിന്ന് തന്നെ തുടങ്ങാം. തുടക്കത്തില്‍ 45 bhp കരുത്ത് പകരുന്ന 1.0 ലിറ്റര്‍ എഞ്ചിനുമായാണ് ജിപ്‌സി അവതരിപ്പിച്ചത്. എന്നാല്‍ 1996-ല്‍ ജിപ്‌സിയെ 60 bhp പവര്‍ നല്‍കുന്ന എസ്റ്റീമിന്റെ 1.3 ലിറ്റര്‍ എഞ്ചിന്‍ വെച്ച് മാരുതി അപ്ഡേറ്റ് ചെയ്തു.

maruti gypsy

വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന് മുമ്പ് ഈ എഞ്ചിന്റെ പവര്‍ 80 bhp ആക്കി മാറ്റിയിരുന്നു. അതേസമയം 4 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വിപണിയില്‍ എത്തിയ ജിപ്‌സി പിന്നീട് 5 സ്പീഡ് മാനുവലിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെട്ടു. വണ്ടിഭ്രാന്തന്‍മാരില്‍ ചിലര്‍ ബലേനോയുടെ ടര്‍ബോ എഞ്ചിനും സ്‌കോര്‍പിയോയില്‍ നിന്നുള്ള ഡീസല്‍ എഞ്ചിനും വരെ വെച്ച് എഞ്ചിന്‍ സ്വാപ്പിംഗ് നടത്താനാണ് ഇഷ്ടപ്പെട്ടിരുന്നത്.

ജിംനി 5 ഡോറിലേക്ക് വന്നാല്‍ ബ്രെസ, സിയാസ്, എര്‍ട്ടിഗ എന്നിവയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകാന്‍ എത്തുന്നത്. ഇത് 103 bhp പവര്‍ നല്‍കുന്നു. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.

maruti suzuki jimny

ഓഫ് റോഡിംഗ് കഴിവുകള്‍: ജിപ്സിയുടെ ഓഫ് റോഡിംഗ് കഴിവുകളെ കുറിച്ച് പറയുമ്പോള്‍ ഇത് ലോ റേഷ്യോ 4WD ഗിയര്‍ബോക്സ് ഉപയോഗിച്ച് ഏത് തരത്തിലുള്ള ഭൂപ്രദേശവും തടസങ്ങളില്ലാതെ കീഴടക്കി. ഓഫ്-റോഡ് ശേഷിയുടെ കാര്യത്തില്‍ ഒരു യുദ്ധ ടാങ്കിന് മാത്രമേ ജിപ്സിയെ മറികടക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഫാന്‍സ് ആവേശപൂര്‍വ്വം വാഴ്ത്തുന്നു. ജിപ്‌സി വിപണിയില്‍ എത്തിയ സമയത്ത് മെക്കാനിക്കല്‍ ഭാഗങ്ങളുടെ കാര്യത്തിലും ഇലക്ട്രോണിക് എയ്ഡുകളുടെ കാര്യത്തിലായാലും ഇത്രകണ്ട് പുരോഗമനം ഉണ്ടായിരുന്നില്ല.

എങ്കിലും പോര്‍ട്ടല്‍ ആക്സിലുകള്‍ ഉള്‍പ്പെടെ ധാരാളം ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്സസറികള്‍ ലഭ്യമായിരുന്നു. ഓഫ് റോഡ് ശേഷിയുടെ കാര്യത്തില്‍ ജിപ്‌സിയുടെ ജീനുകള്‍ ജിംനി അതേപടി നിലനിര്‍ത്തിപ്പോരുന്നു. അതിനാല്‍ തന്നെ ഓഫ് റോഡ് ശേഷിയുടെ കാര്യത്തില്‍ ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഇല്ല. എന്നാല്‍ ഈ കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ ജിംനിയില്‍ ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ബ്രേക്ക് ഡിഫറന്‍ഷ്യല്‍ ലോക്കുകള്‍ തുടങ്ങിയവ നല്‍കിയിട്ടുണ്ട്.

maruti jimny

ദൈനംദിന ഉപയോഗം: ജിപ്‌സിയുടെ കാര്യം എടുക്കുമ്പോള്‍ നമുക്കറിയം ആളിത്തിരി പരുക്കനാണെന്ന്. എന്നാല്‍ ജിംനി ഇത്തിരി ലക്ഷ്വറി ആണ്. മാരുതി സുസുക്കി ജിപ്സിയുടെ ലീഫ് സ്പ്രിംഗ് സസ്പെന്‍ഷന്‍ അതിനെ പരുക്കനാക്കി മാറ്റുന്നു. ഹൈവേയില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ പായുമ്പോള്‍ അത് പ്രകടമാകും. ജിപ്സി ഓണ്‍-റോഡിനേക്കാള്‍ ഓഫ്-റോഡിന് അനുയോജ്യമാണ്.

മാരുതി സുസുക്കി ജിംനിയില്‍ മികച്ച സസ്പെന്‍ഷന്‍, കൂടുതല്‍ പരിഷ്‌ക്കരിച്ച എഞ്ചിന്‍, ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്, മികച്ച എസി, മികച്ച ലൈറ്റുകള്‍, പവര്‍ വിന്‍ഡോകള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, മികച്ച ബ്രേക്കുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇത് കാരണം ജിപ്‌സിയെ അപേക്ഷിച്ച് ദൈനംദിന യാത്രകള്‍ക്കുള്ള മികച്ച ഓപ്ഷന്‍ ജിംനിയായി മാറും. ഒന്നിലധികം എയര്‍ബാഗുകള്‍, ABS, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നീ സേഫ്റ്റി ഫീച്ചറുകളുടെ സാന്നിധ്യം ജിംനിയെ കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നു.

ജിപ്‌സി ഒരു പഴയ പടക്കുതിരയാണ്. അന്നത്തെ സാങ്കേതിക വിദ്യയും മറ്റുമാണ് അതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ആധുനിക മോഡലുമായി ജിപ്‌സിയെ താരതമ്യം ചെയ്യുന്നത് ശരിയല്ലെങ്കിലും ഓഫ് റോഡ് സെഗ്‌മെന്റിലെ രാജാവിന് ഇളമുറക്കാരന്‍ വരുമ്പോള്‍ നമ്മള്‍ അറിയാതെ താരതമ്യം ചെയ്ത് പോകുന്നതാണെല്ലോ. ഓഫ് റോഡര്‍ കിംഗ് എന്ന പട്ടം ജിപ്‌സിക്ക് തന്നെ സ്വന്തമാണെങ്കിലും ആഫ്റ്റര്‍ മാര്‍ക്കറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ജിംനിയെ മുന്‍ഗാമിയുടെ ലെവലിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാം.

More from DriveSpark

Article Published On: Thursday, June 8, 2023, 11:41 [IST]
English summary
Maruti jimny vs gypsy performance off road capabilities and day to day practicality compared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X