എൻട്രി ലെവൽ 4x2 പതിപ്പുണ്ടാവില്ല! എന്നും ഹാർഡ്കോർ 4x4 കരുത്തുമായി തന്നെ നിലകൊള്ളാൻ ജിംനി
ഇന്ത്യൻ വാഹന വിപണിയിലെ നിലവിലെ ഹോട്ട് ടോപ്പിക് നിങ്ങൾക്ക് ഏവർക്കും അറിയാവുന്നതു പോലെ മാരുതി ജിംനിയാണ്. ഏറെ നാളായി നാം കാത്തിരിക്കുന്ന ജിംനി ജൂൺ 7 -ന് മാരുതി സുസുക്കി ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തിക്കും. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് ലൈഫ്‌സ്റ്റൈൽ ഓഫ് റോഡ് എസ്‌യുവിയുടെ ഹൃദയം.
സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ ഫോർ വീൽ ഡ്രൈവ് സിസ്റ്റം മോഡൽ റേഞ്ചിലുടനീളം സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായിട്ടാണ് വരുന്നത്. ഭാവിയിൽ താഴ്ന്ന വിലയ്ക്ക് ടൂ-വീൽ ഡ്രൈവ് പതിപ്പ് അവതരിപ്പിക്കാൻ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾക്ക് പ്ലാനുകളൊന്നുമില്ല എന്നതാണ് ശ്രദ്ധേയം. ജിംനി തങ്ങളുടെ ഓഫ് റോഡ് പാരമ്പര്യത്തോട് നീതി പുലർത്തണമെന്ന് സുസുക്കി ആഗ്രഹിച്ചതിനാൽ ഒരു ടു-വീൽ ഡ്രൈവ് പതിപ്പ് മൊഡൽ നിരയിൽ ഉണ്ടായിരിക്കില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

1970 -ലാണ് ഒറിജിനൽ ജിംനി ജപ്പാനിൽ സുസുക്കി അവതരിപ്പിച്ചത്, അതിനുശേഷം അന്നു മുതൽ ഇന്നു വരെ ഈ നെയിംപ്ലേറ്റ് ഓഫ് റോഡ് സവിശേഷതയുടെ പര്യായമായി മാറിയിരിക്കുകയാമ്. 80 -കളിൽ ഇന്ത്യയിൽ അവതരിപ്പിച്ച ജിപ്‌സിക്ക് പോലും 2019 -ൽ അവസാനിച്ച ലൈഫ് സൈക്കിളിലുടനീളം 4x2 സംവിധാനം ലഭിച്ചിട്ടില്ല.
ത്രീ ഡോർ രൂപത്തിൽ വിദേശ വിപണികളിൽ വിറ്റഴിക്കപ്പെടുന്ന നിലവിലെ തലമുറ ജിംനി, ലോകമെമ്പാടുമുള്ള ഓഫ്-റോഡ് ഗ്രൂപ്പുകളിൽ സ്വയം പേര് തെളിയിച്ചവയാണ്. വാസ്തവത്തിൽ, മാരുതി സുസുക്കിയുടെ CTO സിവി രാമൻ പറഞ്ഞതുപോലെ ജിംനിയെ ഇന്ത്യയ്ക്ക് ഫൈവ് ഡോർ ഫോമിലേക്ക് നീട്ടുന്നത് "ഒപ്റ്റിമൈസേഷൻ" പ്രക്രിയയായിരുന്നു.
ഇനിയും പല പരീക്ഷണങ്ങളുമായി തങ്ങൾ മുന്നോട്ട് പോകാമായിരുന്നു, പക്ഷേ ഓഫ്-റോഡ് ശേഷിയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന്, ഈ വർഷം ആദ്യം നടന്ന ജിംനി ഫൈവ്മഡോറിന്റെ ഗ്ലോബൽ പ്രീമിയറിൽ രാമൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യ-സ്പെക്ക് ജിംനി ഫൈവ് ഡോറിന്റെ 2,550 mm വീൽബേസ് എന്നത് ഗ്ലോബൽ സ്പെക്ക് ത്രീ ഡോർ മോഡലിനേക്കാൾ 300 mm നീളമുള്ളതാണ്.
കുറഞ്ഞ വിലയിൽ, ടു-വീൽ ഡ്രൈവ് പതിപ്പ് വിപണിയിൽ എത്തിക്കുക എന്നത് മഹീന്ദ്രയ്ക്ക് വളരെ അത്ഭുതങ്ങൾ സൃഷ്ടിച്ച ഒരു തന്ത്രമാണ്. 13.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വരുന്ന ഥാർ 4x2 പെട്രോൾ-ഓട്ടോമാറ്റിക്കിന് അതിന്റെ തുല്യമായ 4x4 മോഡലിനേക്കാൾ 2.3 ലക്ഷം രൂപ കുറവാണ്. അതോടൊപ്പം ഥാർ ഡീസൽ മാനുവൽ 4x2 റേഞ്ചിന് 10.55 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഒരു ചെറിയ എഞ്ചിനിലേക്കുള്ള മാറ്റത്തിലൂടെയാണ് ഈ താങ്ങാനാവുന്ന വിലനിർണ്ണയം സാധ്യമാക്കിയത്.

ഇത് 'സ്മോൾ കാർ' ടാക്സ് ആനുകൂല്യങ്ങൾക്ക് യോഗ്യത നേടാൻ നിർമ്മാതാക്കളെ സഹായിക്കുന്നു. കുറഞ്ഞ വില ടാഗുകൾ വാഹനത്തിന്റെ യഥാർത്ഥ ഓഫ്-റോഡ് കഴിവിനെ ഉപയോഗപ്പെടുത്താതെ തന്നെ ഓഫ്-റോഡറിന്റെ ഇമേജിൽ ആകൃഷ്ടരായ ഒരു പുതിയ കൂട്ടം ഉപഭോക്താക്കളുടെ ശ്രേണിയെ ഥാറിന് തുറന്നുകൊടുത്തു. ഥാർ ഡീസൽ-മാനുവൽ 4x2 -ന്റെ 17 മാസത്തെ കാത്തിരിപ്പ് കാലയളവ് തന്നെ വാഹനത്തിന്റെ വൻ ജനപ്രീതിയുടെ തോത് നമ്മെ അറിയിക്കും.
അതോടൊപ്പം മഹീന്ദ്ര തങ്ങളുടെ 1,00,000-ാം യൂണിറ്റ് ഥാർ കഴിഞ്ഞയാഴ്ച ഡെലവറി ചെയ്തു. മറ്റ് മാരുതി എസ്‌യുവികൾക്കും ഓഫ് റോഡ് എതിരാളികളായ മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ എന്നിവയ്‌ക്കുമെതിരെ ജിംനിയുടെ വില എങ്ങനെയാണ് ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ സെറ്റ് ചെയ്യുക എന്നത് രസകരമായിരിക്കും.


Click it and Unblock the Notifications








