വില വർനവിന് മുമ്പ് വേഗം വാങ്ങാം; ഇപ്പോഴാണേൽ കിടുക്കാച്ചി ഡികൗണ്ടുകളുമുണ്ട് - വർഷാവസാന ഓഫറുമായി മാരുതി കാറുകൾ
വിറ്റു പോവാത്ത MY2023 സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനായി മാരുതി സുസുക്കി തങ്ങളുടെ ലൈനപ്പിലുടനീളം ഉയർന്ന ഡികൗണ്ടുകളുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുകയാണ്. പുതുവർഷത്തിലേക്ക് ചുവടു വെയ്ക്കും മുമ്പ് കഴിഞ്ഞ വർഷത്തെ സ്റ്റോക്ക് ക്ലിയർ ചെയ്യുക എന്നത് വാഹന രംഗത്ത് കാലങ്ങളായി നടന്നുവരുന്ന ഒരു പ്രതിഭാസമാണ്.
അതിനാൽ തന്നെ വർഷാവസാനത്തിൽ വിറ്റഴിഞ്ഞു പോവാതെ കിടക്കുന്ന മോഡലുകൾക്ക് വളരെ ആകർഷകമായ ഡീലാവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഒരോ മാസവും കമ്പനി നൽകുന്ന ഓഫറുകൾക്ക് ഉപരിയായി ഈ കാലയളവിൽ ഡീലർഷിപ്പിൽ നിന്നും ചില പ്രത്യേക ഓഫറുകൾ തെരഞ്ഞെടുത്ത മോഡലുകൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഡിസംബറിൽ മാരുതി തങ്ങളുടെ കാറുകൾക്ക് നൽകുന്ന ഓഫറുകൾ നമുക്ക് നോക്കാം.

മാരുതി അരീന ഓഫറുകൾ: അരീനയുടെ ഭാഗത്ത്, സ്വിഫ്റ്റ് സിഎൻജി പോലുള്ള മോഡലുകളുടെ വിൽപ്പന വർധിപ്പിക്കാൻ മാരുതി ഡീലർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ അവയ്ക്ക് ഇപ്പോൾ പ്രത്യേക എക്സ്ചേഞ്ച് ബോണസും ഒപ്പം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇത്തവണ മൊത്തം 25,000 രൂപയുടെ കിഴിവുകളും നേടുന്നു.
ആൾട്ടോ K10 -നും കഴിഞ്ഞ മാസത്തെ 52,000 രൂപയിൽ നിന്ന് ഈ മാസം 63,000 രൂപയായി ഡിസ്‌കൗണ്ടുകളും ഓഫറുകളും ബ്രാൻഡ് വർധിപ്പിച്ചിട്ടുണ്ട്, ഇതിൽ CNG -പവർ മോഡലിന്റെ ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. എസ്-പ്രസ്സോ ഹൈ റൈഡിംഗ് ഹാച്ച്ബാക്ക് ഇപ്പോൾ ഏകദേശം 56,000 രൂപയുടെ ആനുകൂല്യങ്ങളോടെ കമ്പനി വാഗ്ദാനം ചെയ്യുന്നു, അതേസമയം ജനപ്രിയ വാഗൺആറിന് വേരിയന്റിനെ ആശ്രയിച്ച് 63,000 രൂപ വരെ വർഷാവസാന ഓഫറുകൾ ലഭിക്കുന്നു.

ഇക്കോ മിനിവാനിന് പോലും ഈ മാസം 35,000 രൂപ വരെ ആനുകൂല്യങ്ങൾ മാരുതി വാഗ്ദാനം ചെയ്യുന്നു. സെലേറിയോയ്ക്ക് ചില വകഭേദങ്ങളിൽ ഏകദേശം 70,000 രൂപയുടെ ഓഫറുകൾ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു, അതേസമയം ജനപ്രിയ ഡിസയർ കോംപാക്ട് സെഡാനാണ് ഏറ്റവും കുറഞ്ഞ വർഷാവസാന ഓഫർ ലഭിക്കുന്നത്.
കൂടാതെ ദീർഘകാല കാത്തിരിപ്പ് കാലയളവുള്ള ഡിസയർ സിഎൻജി മോഡലിൽ മാരുതി ഔദ്യോഗിക ഡികൗണ്ടുകളൊന്നും നൽകുന്നില്ല. കൂടാതെ, ഏതാനും ഡീലർമാർ തെരഞ്ഞെടുത്ത മാരുതി CNG മോഡലുകൾ വാങ്ങുന്നവർക്ക് 20,000 രൂപയുടെ CNG ഫ്യുവൽ കാർഡ് ഓഫറായി നൽകുന്നു. ഈ വർഷം ദീപാവലിയോടെയാണ് ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത് എന്നാൽ ഇപ്പോൾ ഡിസംബർ 31 വരെ ഇത് നീട്ടിയിരിക്കുകയാണ്.

മാരുതി നെക്‌സ ഓഫറുകൾ: വിറ്റഴിക്കപ്പെടാത്ത MY2023 ഇൻവെന്ററി ക്ലിയർ ചെയ്യുന്നതിന് വിൽപ്പനയിൽ ഒരു അഗ്രസ്സീവ് അപ്പ്റോച്ച് സ്വീകരിക്കാൻ മാരുതി സുസുക്കി തങ്ങളുടെ ഡീലർ കൂട്ടായ്മയെ അറിയിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. മാരുതിയിൽ നിന്നുള്ള ഈ മാസത്തെ ഏറ്റവും വലിയ ഓഫർ ജിംനിയ്ക്കാണ് ലഭിക്കുന്നത്, രണ്ട് വേരിയന്റുകളിലും വില 2.0 ലക്ഷം രൂപ വരെ കമ്പനി കുറച്ചിട്ടുണ്ട്.
കൂടാതെ, എസ്‌യുവിയുടെ ഉപഭോക്തൃ ആകർഷണം വർധിപ്പിക്കുന്നതിനായി മാരുതി പുതിയ ഒരു ജിംനി തണ്ടർ എഡിഷനും ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. വിൽപന വർധിപ്പിക്കുന്നതിനായി ചില ഔട്ട്‌ലെറ്റുകളിൽ തണ്ടർ എഡിഷൻ കിറ്റും സൗജന്യമായി നൽകുന്നുണ്ടെന്ന് ചില ഡീലർമാർ വ്യക്തമാക്കുന്നു. ഇത് എൻട്രി ലെവൽ ജിംനി സീറ്റയ്ക്ക് മൊത്തം ഓഫർ 2.3 ലക്ഷം രൂപയായി വർധിപ്പിക്കുന്നു.

കൂടാതെ, ഫ്രോങ്ക്സ് പോലുള്ള പുതുതായി പുറത്തിറക്കിയ മോഡലുകൾക്ക് ചില വകഭേദങ്ങളിൽ 40,000 രൂപ വരെ കിഴിവ് ലഭിക്കും. ബലെനോയെ അടിസ്ഥാനമാക്കിയുള്ള ഫ്രോങ്ക്‌സ്, ലോഞ്ച് ചെയ്‌തതിന് ശേഷം ഒരു മാസം ശരാശരി 11,000 യൂണിറ്റിന്റെ വിൽപ്പന നേടുന്നു എന്നത് ശ്രദ്ധേയമാണ്. എന്തിനധികം, ക്രെറ്റ, സെൽറ്റോസ്, എന്നിവയുടെ മാരുതി എതിരാളിയായ ജനപ്രിയ ഗ്രാൻഡ് വിറ്റാര എസ്‌യുവി, വേരിയന്റിനെ ആശ്രയിച്ച് ഏകദേശം 25,000 മുതൽ 35,000 രൂപ വരെ ആനുകൂല്യങ്ങളോടെ കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഫ്യൂവൽ സിപ്പിംഗ് ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിന്റെ ചില വകഭേദങ്ങളും ഇതിൽ ഉൾപ്പെടുന്നു. മറ്റ് മാരുതി നെക്‌സ മോഡലുകളായ സിയാസ്, ബലേനോ, ഇഗ്‌നിസ് എന്നിവയും മോഡലും ഇൻവെന്ററിയും അനുസരിച്ച് 35,000 രൂപ മുതൽ 65,000 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
ലോഞ്ച് ചെയ്തതു മുതൽ മാരുതിയുടെ ബ്ലോക്ക്ബസ്റ്റർ എംപിവിയാണ് എർട്ടിഗ, എംപിവിക്കായി ഏകദേശം 67,000 ഓർഡറുകൾ ഇപ്പോഴും തീർപ്പുകൽപ്പിക്കാത്തതായി ബ്രാൻഡ് പ്രഖ്യാപിച്ചു. മാരുതിയുടെ മറ്റൊരു ജനപ്രിയ മോഡലായ ബ്രെസയുടെ കാര്യത്തിൽ നിലവിൽ ബ്രെസ പെട്രോളിന് കിഴിവുകളൊന്നുമില്ലാതെ നീണ്ട ഓർഡർ ബാക്ക്‌ലോഗ് ഉണ്ട്, അതേസമയം ബ്രെസ CNG -ക്ക് ഏകദേശം 20,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭ്യമാവുന്നുണ്ട്.


Click it and Unblock the Notifications








