ചാണകത്തിലേക്ക് തിരിഞ്ഞ് മാരുതി സുസുക്കി; ഇനി എക്സ്ട്രാ പവർ

മാരുതി സുസുക്കി ഇന്ത്യയുടെ മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷൻ ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ ചാണകം ഉപയോഗിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2030 സാമ്പത്തിക വർഷത്തേക്കുള്ള സുസുക്കി മോട്ടോർ കോർപ്പറേഷൻ്റെ വളർച്ചയുടെ പുതിയ തന്ത്രത്തിൻ്റെ ഭാഗമായിട്ടാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.

ആൾട്ടോ, ആൾട്ടോ കെ10, എസ്പ്രസോ, സെലേറിയോ, ഇക്കോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ, ബലേനോ, XL6, ഗ്രാൻഡ് വിറ്റാര, തുടങ്ങി പതിനാലോളം സിഎൻജി മോഡലുകളാണ് മാരുതി നിലവിൽ വിൽക്കുന്നത്. മാരുതി സുസുക്കിക്ക് ഇന്ത്യയിലെ സിഎൻജി കാർ വിപണിയിൽ കമ്പനിക്ക് ഏകദേശം 70 ശതമാനം ഓഹരിയുണ്ട്. ഇക്കോ, വാഗൺആർ, ആൾട്ടോ എന്നീ മൂന്ന് മോഡലുകളുമായി 2010-ലാണ് മാരുതി തങ്ങളുടെ സിഎൻജി കാറുകൾ വിൽക്കാൻ തുടങ്ങിയത്. ഇത് ഇതുവരെ 1.14 ദശലക്ഷത്തിലധികം യൂണിറ്റുകളാണ് മാരുതി വിറ്റത്. കാർബൺ ഡയോക്സൈഡിൻ്റെ പുറന്തളളൽ അത്രയും കുറയ്ക്കാൻ സാധിച്ചു എന്നതാണ് ഗുണം

ചാണകത്തിലേക്ക് തിരിഞ്ഞ് മാരുതി സുസുക്കി; ഇനി എക്സ്ട്രാ പവർ

ബയോഗ്യാസുമായി ബന്ധപ്പെട്ട പരിശോധന നടത്തുന്നതിന് ഇന്ത്യൻ സർക്കാർ ഏജൻസിയായ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡുമായും ഏഷ്യയിലെ ഏറ്റവും വലിയ ഡയറി നിർമ്മാതാക്കളുമായ ബനാസ് ഡയറിയുമായിട്ട് സുസുക്കി മോട്ടോർ ഒരു എഗ്രിമെൻ്റ് ഒപ്പുവച്ചിരിക്കുകയാണ്. ജപ്പാനിലും ഇന്ത്യയിലെ പോലെ തന്നെ ചാണകത്തിൽ നിന്ന് കിട്ടുന്ന ബയോഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഫുജിസാൻ അസാഗിരി ബയോമാസ് എന്ന കമ്പനിയിലും മാരുതി സുസുക്കി നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ

ഇന്ത്യയിലെ ബയോഗ്യാസ് ബിസിനസ്സ് കാർബൺ ന്യൂട്രാലിറ്റിക്ക് വേണ്ടി മാത്രമല്ല, സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യക്ക് വേണ്ടി സംഭാവന നൽകാനും കൂടി കമ്പനി പദ്ധതി ഇടുന്നുണ്ട്. ജനുവരി 11 ന് 2023 ഓട്ടോ എക്സ്പോയുടെ ഉദ്ഘാടന ദിനത്തില്‍ അവതരിപ്പിക്കപ്പെട്ട ശേഷം ജിംനിയുടെ ബുക്കിംഗ് 10,000 കവിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുള്ളില്‍ ഫ്രോങ്ക്‌സ് ഏകദേശം 4,000 യൂണിറ്റുകളുടെ ബുക്കിംഗ് സ്വന്തമാക്കി.

ഇരു മോഡലുകള്‍ക്കും ലഭിക്കുന്ന സ്വീകാര്യത രാജ്യത്തെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളുടെ പട്ടികയില്‍ തങ്ങളുടെ സ്ഥാനമുയര്‍ത്താന്‍ സഹായിക്കുമെന്ന് തന്നെയാണ് ഇന്തോ-ജപ്പാനീസ് കാര്‍ നിര്‍മാതാക്കളുടെ പ്രതീക്ഷ. ജിംനിക്കും ഫ്രോങ്ക്‌സിനും ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഉപഭോക്താക്കള്‍ക്ക് രണ്ട് എസ്‌യുവികളും ബുക്ക് ചെയ്യാന്‍ സാധിക്കുക.

പുതിയ രണ്ട് എസ്‌യുവികള്‍ കൂടി എത്തിയതോടെ മാരുതിയുടെ തീര്‍പ്പാകാതെ കിടക്കുന്ന ബുക്കിംഗുകളുടെ എണ്ണം വീണ്ടും ഉയരും.ഇതിനോടകം തന്നെ പുതിയതും പഴയതുമായ മോഡലുകളിലായി നാല് ലക്ഷത്തിലധികം ബുക്കിംഗുകള്‍ മാരുതി തീര്‍പ്പാക്കാനുണ്ട്. ഈ രണ്ട് മോഡലുകളുടെ ബുക്കിംഗ് പ്രവാഹം കൂടി ആയതോടെ ഇത് ഇനിയും ഉയരും. മാരുതി സുസുക്കി 3 ഡോര്‍ ജംനി ആഗോള തലത്തില്‍ ഇതിനോടകം വില്‍പ്പനയിലുണ്ട്. ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി മാരുതി 5 ഡോര്‍ ജിംനിയുടെ പണിപ്പുരയിലാണെന്ന വാര്‍ത്തകള്‍ വന്നത് മുതല്‍ വാഹന പ്രേമികള്‍ ആകാംക്ഷയിലായിരുന്നു.

5 ഡോര്‍ ജിംനിയുടെ ആഗോള അരങ്ങേറ്റമായിരുന്നു 2023 ഓട്ടോ എക്‌സ്‌പോയില്‍. പ്രതീക്ഷിച്ചത് പോലെ തന്നെ ഓട്ടോ എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ച മോഡലായി മാരുതി ജിംനി മാറി. ആളുകളുടെ ഈ ഇടിച്ച് കയറ്റം വില്‍പ്പനയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി. വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പേ ലഭിക്കുന്ന ഈ ബുക്കിംഗ് കണക്കുകള്‍ മാരുതിയുടെ പ്രതീക്ഷകള്‍ ഏറ്റുന്നു. പഴയ കാല ജിപ്സിയുടെ ആധുനിക പതിപ്പായിട്ടാണ് എസ്‌യുവിയെ കാണാന്‍ സാധിക്കുക. ലാഡര്‍ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാണ് ജിംനിയുടെ നിര്‍മാണം. 2,590 എംഎം നീളമുള്ള വീല്‍ബേസ് യാത്രക്കാര്‍ക്ക് അകത്ത് കൂടുതല്‍ സ്‌പെയ്‌സും ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും നല്‍കുന്നു.

ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 5-സ്പീഡ് ഓട്ടോമറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും. ഇതോടൊപ്പം ഒരു എഞ്ചിന്‍ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്. 5,500 rpm-ല്‍ 98 bhp കരുത്തും 147 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റര്‍ ബുസ്റ്റര്‍ജെറ്റ് എഞ്ചിന്‍ ആണത്. ഇതിന് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കും.

Most Read Articles

Malayalam
English summary
Maruti planning to use cowdung for cng
Story first published: Saturday, January 28, 2023, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X