ഫ്രോങ്ക്സിനെ കൂടുതൽ സ്റ്റൈലിഷാക്കാം...!!! ജെന്യുവിൻ ആക്സസറി പായ്ക്കും ലിസ്റ്റും വെളിപ്പെടുത്തി മാരുതി
2023 ഓട്ടോ എക്‌സ്‌പോയിൽ ജനുവരിയിൽ അരങ്ങേറ്റം കുറിച്ച ബലെനോ അടിസ്ഥാനമാക്കിയുള്ള ഫ്രോങ്ക്സ് ക്രോസ്ഓവർ മാരുതി ഒടുവിൽ ഏപ്രിലിൽ വിൽപ്പനയ്‌ക്കെത്തിച്ചു. സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സീറ്റ, ആൽഫ എന്നീ അഞ്ച് വേരിയന്റുകളിലായാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്. ബേസ് മോഡലിന് 7.46 ലക്ഷം മുതൽ ടോപ്പ് സ്പെക്ക് മോഡലിന് 13.14 ലക്ഷം രൂപ വരെയാണ് ആമുഖ എക്സ്-ഷോറൂം.
ശ്രദ്ധേയമായ ഡിസൈൻ വാഹനത്തിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണെങ്കിലും, ഉപഭോക്താക്കൾക്ക് അവ കൂടുതൽ മെച്ചപ്പെടുത്താം അല്ലെങ്കിൽ നമ്മുടെ ഇഷ്ടം അനുസരിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനുകൾ കമ്പനി തന്നെ ആക്സസറീസിന്റെ രൂപത്തിൽ വാഗ്ദാനം ചെയ്യുന്നു. വിലകൾക്കൊപ്പം ഫ്രോങ്ക്സിന്റെ എക്സ്റ്റീരിയർ, ഇന്റീരിയർ ആക്‌സസറികൾ ഏതെല്ലാം നോക്കാം.

ബേസിക്ക് ഘടകങ്ങൾ ഉൾക്കൊള്ളുന്ന 29,990 രൂപ വരെ വിലയുള്ള വിലോക്സ് ആക്സസറി പായ്ക്കിൽ എന്താണുള്ളത് എന്ന് പരിശോധിക്കാം. ORVM കവറുകൾ, ഹെഡ്‌ലൈറ്റ് ഗാർണിഷ്, ഡോർ വൈസർ, റെഡ് ഇൻസെർട്ടുകളുള്ള ബോഡി സൈഡ് മോൾഡിംഗ്, എക്സ്റ്റീരിയർ സ്റ്റൈലിംഗ് കിറ്റ് (ഫ്രണ്ട്, സൈഡ് ആൻഡ് റിയർ ഗ്രേ+റെഡ് സ്കിഡ് പ്ലേറ്റ്), മുന്നിലും പിന്നിലും ബമ്പർ ഗാർണിഷ് (ബ്ലാക്ക്+റെഡ്), റെഡ് ഹൈലൈറ്റുകളുള്ള സീറ്റ് കവറുകൾ, റെഡ് ഹൈലൈറ്റുകളുള്ള ഡിസൈനർ മാറ്റ്, ഡോർ സിൽ ഗാർഡ്.
| Exterior Accessories | |
| Item | Price |
| Front skid plate (grey+red) | ₹2,090 |
| Side skid plate (grey) | ₹3,090 |
| Rear skid plate (grey+red) | ₹2,490 |
| Body side moulding | ₹1,890 to ₹2,490 |
| Rear spoiler extender (black+red) | ₹1,090 |
| Alloy wheels (set of 4) | ₹34,760 to ₹36,760 |
| Wheel covers(set of 4) | ₹2,360 |
| Body cover | ₹3,090 |
| Front bumper garnish | ₹790 to ₹890 |
| Rear bumper garnish | ₹690 to ₹750 |
| ORVM cover | ₹240 to ₹2,690 |
| Wheel arch garnish | ₹890 |
| Tailgate garnish | ₹990 |
| Headlight garnish | ₹790 |
| Reversing camera | ₹6,990 |
| Front parking sensors | ₹5,650 |
| Front grille garnish | ₹490 |
| Door visor | ₹1,590 to ₹2,190 |
| Interior Accessories | |
| Item | Price |
| Interior styling kit | ₹6,990 |
| Steering wheel cover | ₹510 |
| 3D mat | ₹2,990 |
| Designer mat | ₹2,150 |
| 3D boot mat | ₹1,890 |
| Door sill guard | ₹1,890 to ₹2,990 |
| Wireless mobile charger | ₹9,390 |
| Window sunshade 2 door/ 4 door | ₹690/ ₹1,050 |
| Seatbelt cushion | ₹399 |
| Logo projector lamp | ₹1,249 |
| Child seat | ₹29,990 |
| Seat covers | ₹8,170 to ₹9,730 |
| Nexa comfort collection | ₹3,790 |
| Trunk organiser | ₹1,399 |
| Neck cushion | ₹890 to ₹920 |
| Rear mobile/tablet holder | ₹845 |
| Tissue box | ₹699 |
| Pressure washer | ₹3,599 |
| Car ioniser/ USB charger | ₹3,890 |
| Vacuum cleaner + air inflator | ₹2,499 |
| Dual port fast charger | ₹1,599 |
| 3-in-1 charger | ₹349 |
| Car care kit | ₹799 to ₹1,699 |
| Single-din audio system | ₹6,490 to ₹6,990 |
| Double-din audio system | ₹8,990 to ₹9,990 |
| Touchscreen system | ₹12,500 to ₹26,990 |
| Speakers | ₹2,490 to ₹3,355 |
മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 100 PS മാക്സ് പവറും 148 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 90 PS പരമാവധി കരുത്തും 113 Nm torque ഉം സൃഷ്ടിക്കുന്ന ബലേനോയുടെ 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ യൂണിറ്റ് എന്നിങ്ങനെ മാരുതി ഈ ക്രോസ്ഓവർ മോഡലിന് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ബൂസ്റ്റർ ജെറ്റ് ടർബോ പെട്രോൾ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായി കണക്ട് ചെയ്യുമ്പോൾ, നാച്ചുറലി ആസ്പിരേറ്റഡ് യൂണിറ്റിന് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT എന്നിവ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ഫ്രോങ്ക്‌സിന് വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ലാത്തതിനാൽ, ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, നിസാൻ മാഗ്‌നൈറ്റ്, മഹീന്ദ്ര XUV300, റെനോ കൈഗർ, മാരുതി ബ്രെസ തുടങ്ങിയ സബ് ഫോർ മീറ്റർ എസ്‌യുവികളുമായി മത്സരിക്കുന്നു. കൂടാതെ പ്രീമിയം ഹാച്ച്ബാക്കുകൾക്ക് ഒരു നെക്സ്റ്റ് ലെവൽ ബദലായും പ്രവർത്തിക്കുന്നു.


Click it and Unblock the Notifications