മാരുതിയുടെ ഓഫ്-റോഡ് കുട്ടിക്കൊമ്പൻ; ജിംനിയുടെ പാരമ്പര്യത്തിന്റെ കഥ ചൊല്ലി പുത്തൻ TVC
2023 ഓട്ടോ എക്‌സ്‌പോ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ദീർഘകാലമായി ജനങ്ങൾ ആകാംഷയോടെ കാത്തിരുന്ന ലൈഫ്‌സ്റ്റൈൽ ഓഫ് റോഡർ ജിംനി ഫൈവ് ഡോർ എസ്‌യുവി അവതരിപ്പിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും ടെസ്റ്റിംഗുകൾക്കും ശേഷം ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയ എസ്‌യുവിയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്.
ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ജിംനി ഇതിനകം തന്നെ 15,000 ബുക്കിംഗുകൾ നേടിക്കഴിഞ്ഞു. കൃത്യമായി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾ അല്ലാതെ മറ്റ് ടൈംപാസർസിനെ ഒഴിവാക്കാൻ ബുക്കിംഗ് തുക 11,000 രൂപയിൽ നിന്ന് 15,000 രൂപയായി വർധിപ്പിച്ചതിന് ശേഷമാണ് കമ്പനി ഈ നേട്ടം കൈവരിച്ചതെന്നതാണ് ഈ നാഴികക്കല്ലിൽ കൂടുതൽ ശ്രദ്ധേയമായ കാര്യം. അടുത്തിടെ കൂടുതൽ ഉപഭോക്താക്കളെ നേടാനുള്ള ശ്രമത്തിൽ കമ്പനി തങ്ങളുടെ യുട്യൂബ് ചാനലിൽ ഒരു പുതിയ ഷോർട്ട് വീഡിയോ പങ്കുവെച്ചു, പല തലമുറകളിലുടനീളമുള്ള ജിംനിയെ വീഡിയോ കാണിക്കുന്നു.

കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴി വീഡിയോ പങ്കുവെച്ചിട്ടുണ്ട്, വീഡിയോയിൽ, ഒരു ചെറിയ കുട്ടിയും അവന്റെ മുത്തച്ഛനും തമ്മിൽ സംഭാഷണം നടത്തുന്നത് കാണാം. തുടക്കത്തിൽ, വീഡിയോയിലെ കുട്ടി "തൊടരുത്" എന്ന ലേബലോടു കൂടെ ഷെൽഫിൽ സൂക്ഷിച്ചിരിക്കുന്ന ഒരു കളിപ്പാട്ട കാറിലേക്ക് നോക്കി നിൽക്കുന്നത് കാണാം. എന്നിരുന്നാലും, മുന്നറിയിപ്പ് അവഗണിച്ച് കുട്ടി കളിപ്പാട്ടം കൈക്കലാക്കുകയും പിന്നിൽ തന്റെ മുത്തച്ഛൻ അവനെ ശ്രദ്ധിക്കുകയും ചെയ്യുന്നു. പിന്നീട് മുത്തച്ഛൻ വന്ന് ഒരു നേരിയ സ്വരത്തിൽ കുട്ടിയോടു സംസാക്കുകയാണ്, അതേ സമയം തന്റെ ഷോക്കേസിൽ എന്താണ് ഒരു ടോയി കാർ എന്ന് കുട്ടി മുത്തച്ഛനോട് ചോദിക്കുന്നു.
ഈ ടോയി കാർ അവന്റെ അച്ഛന്റെ ഇഷ്ട കാറാണ് എന്ന് കുട്ടിക്ക് മുത്തച്ഛൻ മറുപടി നൽകുന്നു, അതിന് ശേഷം താനൊരു കഥ പറയാം എന്ന് പറഞ്ഞുകൊണ്ട് തുടർന്ന് ജിംനിയുടെ ആദ്യ തലമുറയുടെ ജനനം എങ്ങനെയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 1970 ആളുകളെ ആകാശങ്ങളിൽ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ലോകത്തിലെ ആദ്യത്തെ ജംബോ ജെറ്റ് എന്ന നിലയിൽ ബോയിംഗ് 747 പാൻ ആമിനൊപ്പം സർവീസിൽ പ്രവേശിച്ച അതേ വർഷം തന്നയാണ് കരയിൽ ആളുകളെ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഹായിക്കുന്നതിനായി ആദ്യ ജിംനിയും പിറവി കൊണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
തുടർന്ന്, ആദ്യത്തെ ജിംനിയുടെ വിജയത്തിന് ശേഷം രണ്ടാം തലമുറ ജിംനി 1981 -ൽ വിപണിയിൽ എത്തി. ശക്തമായ മലനിരകളിലൂടെയും നദികളിലൂടെയും മണൽ നിറഞ്ഞ തീരങ്ങളിലൂടെയും സഞ്ചരിക്കാനാണ് രണ്ടാം തലമുറ എസ്‌യുവി നിർമ്മിച്ചത്. അതിനുശേഷം 1998 -ൽ ജിംനി ഒരിക്കൽക്കൂടി മാറ്റങ്ങൾക്ക് വിധേയമായി. ജിംനിയുടെ ഈ തലമുറയെ "മൗണ്ടൻ ഗോട്ട്" എന്നാണ് അവർ വിളിച്ചതെന്നും അദ്ദേഹം പറയുന്നു.
കഥ പെട്ടെന്ന് അവസാനിപ്പിക്കുന്ന നിലയിൽ 2023 -ൽ അടുത്ത തലമുറ ജിംനി എത്തി എന്ന് കുട്ടിയോടെ മുത്തച്ഛൻ പറയുമ്പോഴേക്കും വീടിന്റെ ജനലിനു മുന്നിൽ വാഹനം എത്തുന്നു. മുത്തച്ഛൻ തന്റെ പേരക്കുട്ടിയോട്, നിന്റെ അച്ഛൻ ഒടുവിൽ തന്റെ സ്വപ്ന കാർ സ്വന്തമാക്കി എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

ജിംനി നെയിപ്ലേറ്റ് വഹിക്കുന്ന പാരമ്പര്യവും പൈതൃകവും മികച്ച രീതിയിൽ ചിത്രീകരിക്കുന്നതാണ് ഈ TVC. ലോഞ്ച് ചെയ്‌തതുമുതൽ ഈ മോഡൽ വളരെ ജനപ്രിയമാണ്, മാത്രമല്ല ഇത് ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ ഓഫ്-റോഡിംഗ് എസ്‌യുവികളിലൊന്നായി തുടരുകയും ചെയ്യുന്നു. 2018 മുതൽ അന്താരാഷ്‌ട്ര വിപണികളിൽ ലഭ്യമായ, ഇതിനകം പ്രചാരത്തിലുള്ള നാലാം തലമുറ ത്രീ-ഡോർ ജിംനിയുടെ ലോംഗ് വീൽബേസ് ആവർത്തനമാണ് ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഫൈവ് ഡോർ ജിംനി.
ലാഡർ ഓൺ ഫ്രെയിം ഷാസിയും സമർപ്പിത ഓഫ്-റോഡ് സംവിധാനവുമുള്ള രാജ്യത്തെ ബ്രാൻഡിന്റെ ഏക ഓഫറാണ് ജിംനി ഫൈവ് ഡോർ. 2H, 4H, 4L ലോ-റേഞ്ച് ട്രാൻസ്ഫർ ഗിയർ എന്നിവ ഉൾപ്പെടുന്ന സുസുക്കി ഓൾഗ്രിപ്പ് പ്രോ സിസ്റ്റം എസ്‌യുവിയിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. കുറഞ്ഞ അനുപാതത്തിലുള്ള ഗിയർബോക്‌സിന്റെ കൃത്യമായ റേഷ്യോ മാരുതി സുസുക്കി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications








